8th Pay Commission: വിരമിച്ച സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവും ആനുകൂല്യങ്ങളും നഷ്ടപ്പെടുമോ? സത്യം ഇതാ…
8th Pay Commission DA hike: വിരമിച്ച ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷനിലെ ക്ഷാമബത്ത വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകില്ല എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ സത്യമാണോ? പരിശോധിക്കാം....

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് രാജ്യത്തുടനീളമുള്ള ഏകദേശം 5 ദശലക്ഷം ജീവനക്കാർക്കും 6.5 ദശലക്ഷം പെൻഷൻകാരും. നിലവിൽ പുതിയ കമ്മീഷൻ നടപ്പിലാക്കാനുള്ള പ്രക്രിയ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ടേംസ് ഓഫ് റഫറൻസിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ, ശമ്പളം, ക്ഷാമബത്ത, പെൻഷൻ എന്നിവ വർദ്ധിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമായി.
എന്നാൽ ഇപ്പോഴിതാ, വിരമിച്ച ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷനിലെ ക്ഷാമബത്ത വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകില്ല എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ സത്യമാണോ? പരിശോധിക്കാം….
വിരമിച്ച ജീവനക്കാർക്ക് 2025 ലെ ധനകാര്യ നിയമപ്രകാരം ഡിഎ വർദ്ധനവ്, സെൻട്രൽ പേ കമ്മീഷൻ (സിപിസി) തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതായി വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണ്. 2025 ലെ ധനകാര്യ നിയമപ്രകാരം സർക്കാർ അത്തരമൊരു വ്യവസ്ഥ അവതരിപ്പിച്ചിട്ടില്ല.
ചട്ടത്തിൽ വന്ന യഥാർത്ഥ മാറ്റം
പുതിയ ഫിനാൻസ് ആക്‌ട് പ്രകാരം, തെറ്റായ പെരുമാറ്റത്തിന്റെ പേരിൽ പിരിച്ചുവിടുകയോ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർക്ക് അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത്.
2021-ലെ CCS (പെൻഷൻ) നിയമത്തിലെ ഭേദഗതി അനുസരിച്ച്, പൊതുമേഖലാ സ്ഥാപനത്തിലേക്ക് (PSU) മാറ്റം ലഭിച്ച ഒരു സർക്കാർ ജീവനക്കാരൻ പുതിയ സ്ഥാപനത്തിൽ വെച്ച് തെറ്റായ പെരുമാറ്റത്തിന്റെ പേരിൽ പിരിച്ചുവിടപ്പെടുകയാണെങ്കിൽ, അയാൾക്ക് സർക്കാരിന് കീഴിൽ ജോലി ചെയ്ത കാലയളവിലെ വിരമിക്കൽ ആനുകൂല്യങ്ങൾ നഷ്ടമാകും. സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ (SLP No.4817/2020) അടിസ്ഥാനത്തിലാണ് ഈ ഭേദഗതി കൊണ്ടുവന്നത്.
Will retired Govt employees stop getting DA hikes & Pay Commission benefits under the Finance Act 2025
A message circulating on #WhatsApp claims that the Central Government has withdrawn post-retirement benefits like DA hikes and Pay Commission revisions for retired… pic.twitter.com/E2mCRMPObO
— PIB Fact Check (@PIBFactCheck) November 13, 2025