Aadhaar QR: ആധാറിലെ വിവരങ്ങൾ വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാം; നവംബർ മുതൽ പുത്തൻ മാറ്റങ്ങൾ
Aadhaar Card online updates: ഫിംഗർ പ്രിന്റ്, ഐറിസ് വിവരങ്ങളൊഴികെ മറ്റെല്ലാ കാര്യങ്ങളും വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്നും അതിനുള്ള സംവിധാനം ഒരുങ്ങുകയാണെന്നെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ മേധാവി ഭുവനേഷ് കുമാർ അറിയിച്ചു.

നവംബർ മുതൽ ആധാർ അപ്ഡേറ്റിൽ പുത്തൻ മാറ്റങ്ങൾ. പലപ്പോഴും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആധാർ സെന്ററുകൾ സന്ദർശിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഈ വർഷം നവംബർ മുതൽ ഒരു വ്യക്തിക്ക് സ്വയം വിവരങ്ങളെല്ലാം ഇലക്ട്രോണിക് രീതിയിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
ഫിംഗർ പ്രിന്റ്, ഐറിസ് വിവരങ്ങളൊഴികെ മറ്റെല്ലാ കാര്യങ്ങളും വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്നും അതിനുള്ള സംവിധാനം ഒരുങ്ങുകയാണെന്നെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) മേധാവി ഭുവനേഷ് കുമാർ അറിയിച്ചു. നവംബർ മുതൽ വരുന്ന പുത്തൻ മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയാം…
മാറ്റങ്ങൾ
ഉപയോക്താക്കൾക്ക് മുഴുവൻ വിവരങ്ങളോ, ഭാഗികമായ വിവരങ്ങളോ വീട്ടിലിരുന്ന് നൽകാവുന്നതാണ്. വൈകാതെ UIDAI പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനിലെ ക്യു.ആർ കോഡിന്റെ സഹായത്തോടെയാണ് ഇവ സാധ്യമാകുന്നത്.
ALSO READ: എൽഐസിയുടെ ഭവന വായ്പയുണ്ടോ ? കോളടിച്ചല്ലോ, പലിശ ഇനി ഇങ്ങനെ
പേര്, ലിംഗം, ജനന തീയതി, ഫോൺ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങൾ വീട്ടിലിരുന്ന് ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ കഴിയും. എന്നാൽ ഫിംഗർ പ്രിന്റ്, ഐറിസ് സ്കാൻ എന്നീ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിന് സെന്ററുകൾ സന്ദർശിക്കേണ്ടതാണ്.
ആധാർ ക്യു ആർ കോഡ്
ഒരു വ്യക്തിയുടെ വിവരങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടാതിരിക്കാനാണ് ക്യു ആർ കോഡ് സംവിധാനം. ഇത് വഴി ഒരു വ്യക്തിക്ക് സ്വന്തം വിവരങ്ങളുടെ മേൽ പൂർണമായ നിയന്ത്രണം ലഭിക്കുന്നു. ഈ വിവരങ്ങൾ അനുവാദത്തോട് കൂടി മാത്രമേ പങ്കുവെക്കാൻ കഴിയുകയുള്ളൂ.
സുരക്ഷിതത്വം നൽകുക, പേപ്പർ വർക്കുകൾ കുറയ്ക്കുക, വ്യാജ രേഖകൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യങ്ങൾ. ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവർ ലൈസൻസുകൾ, പാസ്പോർട്ടുകൾ, പാൻ കാർഡുകൾ തുടങ്ങിയ ഡോക്യുമെന്റുകൾ വഴിയാണ് UIDAI ഡാറ്റ ആക്സിസ് ചെയ്യുന്നത്. ഇലക്ട്രിസിറ്റി ബിൽ ഡാറ്റാ ബേസ് കണക്ട് ചെയ്ത് വിലാസം പരിശോധിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.