AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MRF Stock Price: അംബാനിയും അദാനിയുമല്ല, മാർക്കറ്റിൽ ‘റിച്ച്’ ഈ മല്ലു കമ്പനി; ഓഹരിമൂല്യം ഒരു ലക്ഷത്തിലധികം..

MRF Stock Price: ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം എംആർഎഫിന് സ്വന്തമാണ്. ഇടയ്ക്ക് എന്‍ബിഎഫ്‌സി കമ്പനിയായ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആ സ്ഥാനം തട്ടിയെടുത്തെങ്കിലും അധികം വൈകാതെ തന്നെ എംആർഎഫ് തിരിച്ചുപിടിച്ചു. 

MRF Stock Price: അംബാനിയും അദാനിയുമല്ല, മാർക്കറ്റിൽ ‘റിച്ച്’ ഈ മല്ലു കമ്പനി; ഓഹരിമൂല്യം ഒരു ലക്ഷത്തിലധികം..
MRF
nithya
Nithya Vinu | Published: 22 Jun 2025 18:39 PM

മദ്രാസ് റബർ ഫാക്ടറി, എംആർഎഫ് അറിയാത്തവർ ചുരുക്കമാണ്. കെ എം മാമ്മൻ മാപ്പിള എന്ന കോട്ടയത്തെ മദ്രാസിൽ ആരംഭിച്ച ഈ ടയർ കമ്പനി ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിലെ കരുത്തുറ്റ ബ്രാൻഡാണ്.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം എംആർഎഫിന് സ്വന്തമാണ്. ഇടയ്ക്ക് എന്‍ബിഎഫ്‌സി കമ്പനിയായ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആ സ്ഥാനം തട്ടിയെടുത്തെങ്കിലും അധികം വൈകാതെ തന്നെ എംആർഎഫ് തിരിച്ചുപിടിച്ചു.  നിലവിൽ 1,34,500 രൂപയാണ് എംആർഎഫിന്റെ ഓഹരിമൂല്യം. കൂടാതെ, ടയർ ബ്രാൻഡുകൾക്കിടയിൽ ലോകത്തെ മൂന്നാമത്തെ ശക്തമായ ബ്രാൻഡായി എംആർഎഫ് തിരഞ്ഞെടുക്കപ്പെട്ടു. കണക്കുകൾ പ്രകാരം 28,561 കോടി രൂപയാണ് എംആർഎഫിന്റെ വരുമാനം.

ഒരു ഓഹരിക്ക് ഒരു ലക്ഷം രൂപയുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് എംആർഎഫ്. 1993ൽ ബോംബെ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമ്പോൾ വെറും 11 രൂപയായിരുന്നു എംആർഎഫിന്റെ ഓഹരി വില. 2013ൽ ഓഹരി വില 1400- 1500 രൂപ മാത്രമായിരുന്നു എങ്കിൽ ഇന്നത് ഒരു ലക്ഷത്തിലധികമാണ്.

ALSO READ: ബലൂൺ വിറ്റ് തുടക്കം, സച്ചിന്റെ ബാറ്റും തകർത്ത് ലോകോത്തര ബ്രാൻഡിലേക്ക്; ‘എംആ‍ർഎഫ്’ കരുത്തിന് പിന്നിലെ കഥ

എംആർഎഫിന്റെ ഓഹരി വില ഉയരുന്നതിന് കാരണം

മിക്ക കമ്പനികളും ഓഹരിയുടെ വില കുറയ്ക്കാൻ അവ വിഭജിക്കാറുണ്ട്. എന്നാൽ എംആർഎഫ് ഇതുവരെ ഒരിക്കൽപോലും ഓഹരി വിഭജിച്ചിട്ടില്ല.  അതിനാൽ, വില  തുടർച്ചയായി കൂടിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ ബോണസ് ഷെയറും ഇവ നൽകിയിട്ടില്ല. കൂടുതലും ദീർഘകാല നിക്ഷേപകരാണ് സ്റ്റോക്ക് ഹോൾഡ് ചെയ്യുന്നത്.

എംആർഎഫ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടയർ നിർമ്മാതാവാണ്. വലിയ ബ്രാൻഡ് മൂല്യവും, സ്ഥിരമായ വരുമാനവും, മികച്ച മാനേജുമെന്റും കമ്പനിമേൽ നിക്ഷേപകർക്ക് വലിയ വിശ്വാസം നേടി കൊടുക്കുന്നു. അതിനാൽ തുടർച്ചയായി ലാഭം ഉണ്ടാക്കുന്ന കമ്പനിയായി മാറാൻ ഇവയ്ക്ക് കഴിയുന്നു.

എംആർഎഫിന്റെ ഓഹരികളുടെ എണ്ണം കുറവായതിനാൽ, ഡിമാൻഡ് കൂടുമ്പോൾ വില വേഗത്തിൽ കൂടുന്നു. “വിലക്കൂടിയ ഓഹരി” എന്നത് ഒരു ബ്രാൻഡ് ആയാണ് എംആർഎഫ് കാണുന്നത്. അതുകൊണ്ടാണ് ഓഹരി വിഭജനം ഒഴിവാക്കി ഉയർന്ന വില നിലനിർത്തുന്നത്.

കരുത്തുറ്റ ഓഹരി എംആർഎഫിന്റേതല്ല

ഓഹരിവില ഒരു ലക്ഷത്തിൽ അധികമാണെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും കരുത്തുറ്റ ഓഹരി എംആർഎഫിന്റേതല്ല. വിപണി മൂല്യം, പ്രൈസ് ടു ഏണിങ് റേഷ്യോ, ലാഭം തുടങ്ങിയവയെല്ലാം കണക്കാക്കിയാണ് ഓഹരിയുടെ കരുത്ത് നിർണയിക്കുന്നത്. അത് പ്രകാരം 1,464 രൂപയുള്ള റിലയൻസ് ഇൻട്രൻസിയും 1,965 രൂപയുള്ള എച്ച്ഡിഎഫ്സി ബാങ്കും 3,429 രൂപയുടെ ടാറ്റ കൺസൾട്ടൻസി സർവീസുമാണ് വിപണിയിൽ മുൻപന്തിയിൽ.