Ajmal Bismi: ഗ്യാസ് കമ്പനിയിൽ നിന്ന് 800 കോടിലേക്ക്, റീറ്റൈൽ സാമ്രാജ്യത്തിലെ മലയാളി സാന്നിധ്യം; ബിസ്മിയുടെ വിജയഗാഥ

Ajmal Bismi Success Story: റീറ്റൈൽ സാമ്രാജ്യത്തിൽ സ്വന്തമായൊരു മേൽവിലാസം സൃഷ്ടിച്ചെടുത്ത അജ്മൽ ബിസ്മിയുടെ വിജയം അതത്ര എളുപ്പമായിരുന്നില്ല. ആ​ഗോള വിപണിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന അജ്മൽ ബിസ്മി ​ഗ്രൂപ്പിന്റെ കഥ അറിയാം...

Ajmal Bismi: ഗ്യാസ് കമ്പനിയിൽ നിന്ന് 800 കോടിലേക്ക്, റീറ്റൈൽ സാമ്രാജ്യത്തിലെ മലയാളി സാന്നിധ്യം; ബിസ്മിയുടെ വിജയഗാഥ

Ajmal Bismi

Published: 

07 Aug 2025 | 03:43 PM

ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഭാ​ഗ്യം മാത്രം പോരാ, കഠിനാധ്വാനവും വേണം. വെറുമൊരു ​ഗ്യാസ് കമ്പനിയിൽ 800 കോടിയുടെ വിറ്റുവരവിലേക്കുള്ള യാത്ര, റീറ്റൈൽ സാമ്രാജ്യത്തിൽ സ്വന്തമായൊരു മേൽവിലാസം സൃഷ്ടിച്ചെടുത്ത അജ്മൽ ബിസ്മിയുടെ വിജയം അതത്ര എളുപ്പമായിരുന്നില്ല. ആ​ഗോള വിപണിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന അജ്മൽ ബിസ്മി ​ഗ്രൂപ്പിന്റെ കഥ അറിയാം…

അജ്മൽ ബിസ്മി ഗ്രൂപ്പിന്റെ പിറവി

കൊച്ചിയിൽ ജനിച്ച് വളർന്ന വിഎ അജ്മൽ ഇന്ന് 800 കോടി രൂപ മൂല്യമുള്ള ബിസിനസിന് ഉടമയാണ്.  1995ലാണ് അദ്ദേഹം എഞ്ചിനീയർ പഠനം പൂർത്തിയാക്കുന്നത്. ചെറുപ്പത്തിൽ തന്നെ ബിസിനസിൽ താൽപര്യമുണ്ടായിരുന്ന അദ്ദേഹം ഡിസ്ട്രിബ്യൂഷൻ ബിസിനസിലൂടെ ഇലക്ട്രോണിക്സ് രംഗത്തേക്ക് കടന്നു. ഗ്യാസ് കമ്പനിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. കേരളമുഴുവൻ പടർന്ന് പന്തലിച്ച അജ്മൽ ബിസ്മിയുടെ തുടക്കമായിരുന്നു അത്.

ഹൈപ്പർമാർട്ട്

വലിയ സൗകര്യത്തിൽ വിശാലമായ സ്റ്റോറുകൾ ആരംഭിച്ചതോടെ വളരെ പെട്ടെന്ന് തന്നെ സാധാരണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറാൻ ബിസ്മിക്ക് കഴിഞ്ഞു. ഒടുവിൽ 2003ൽ അവർ ഗൃഹോപകരണ ബിസിനസിലേക്ക് കടന്നു. അത് ഒരു വലിയ വിപ്ലവത്തിന് കാരണമായി. കേരള വിപണിയിൽ ഗൃഹോപകരണ ബിസിനസ്സ് എന്ന വലിയൊരു സാധ്യത തുറക്കാൻ അവർക്കായി.  ഇലക്ട്രോണിക്സിനോടൊപ്പം ഹൈപ്പർമാർട്ട് ആരംഭിച്ചതും വലിയ വിജയമായി തീർന്നു. ബിസ്മി 2015 ൽ ആലപ്പുഴയിൽ ആദ്യത്തെ ഹൈപ്പർമാർട്ട് ആരംഭിച്ചു. പിന്നീട് കോഴിക്കോട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ മൂന്ന് എണ്ണം കൂടി കൂട്ടിച്ചേർത്തു.

ഇന്ന്..

2023ൽ മുകേഷ് അംബാനിയുടെ റിലയൻസിൽ നിന്ന് വരെ ഇൻവെസ്റ്റുകൾ വന്നുതുടങ്ങി. ഇന്ന് കേരളമൊട്ടാകെ 32 സ്റ്റോറൂമുകളും 1000 കോടി രൂപയോളം മൂല്യവുമുണ്ട്. റീറ്റൈൽ സ്റ്റോറൂമുകൾക്ക് പുറമേ നെട്ടൂർ ആഗ്രോ എന്ന കമ്പനിയിലൂടെ പച്ചക്കറികളും പഴവർഗങ്ങളുടെ ബിസിനസിലേക്കും കടന്നിരിക്കുകയാണ് അജ്മൽ ബിസ്മി ഗ്രൂപ്പ്.

 

 

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം