AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: എസ്‌ഐപി ഓട്ടോ ഡെബിറ്റ് ആയില്ലേ? പിഴത്തുക അല്‍പം കനത്തിലാകും കേട്ടോ!

SIP Penalty: ഇങ്ങനെ വലിയ പിഴ ചുമത്തുന്നത് ചെറുകിട റീട്ടെയില്‍ നിക്ഷേപകന്റെ നിക്ഷേപത്തെ തന്നെ താളം തെറ്റിച്ചേക്കാം. ഇയാള്‍ ഒരേ സമയം ഒന്നിലധികം എസ്‌ഐപികള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ എല്ലാത്തിനും പിഴ വരാനുള്ള സാധ്യതയുണ്ട്.

SIP: എസ്‌ഐപി ഓട്ടോ ഡെബിറ്റ് ആയില്ലേ? പിഴത്തുക അല്‍പം കനത്തിലാകും കേട്ടോ!
എസ്‌ഐപിImage Credit source: TV9 Network
shiji-mk
Shiji M K | Published: 07 Aug 2025 15:34 PM

മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളില്‍ നിക്ഷേപം നടത്തുന്നവര്‍ നിരവധിയാണ്. വലിയ തുകയല്ലെങ്കില്‍ പോലും പലര്‍ക്കും ചില മാസങ്ങളില്‍ എസ്‌ഐപി നിക്ഷേപം നടത്താന്‍ സാധിക്കാറില്ല. എന്നാല്‍ എസ്‌ഐപി നിക്ഷേപം നടത്താന്‍ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ബാങ്ക് പിഴ ഈടാക്കുന്ന ബുദ്ധിമുട്ട് നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ?

എസ്‌ഐപികള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ലോണ്‍ ഇഎംഐകള്‍ എന്നിവയ്‌ക്കെല്ലാം ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓട്ടോ ഡെബിറ്റ് സംവിധാനമാണ് നമ്മള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഈ ഓട്ടോ പേ അഭ്യര്‍ത്ഥന പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ മതിയായ പണമില്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കുന്നു.

അക്കൗണ്ടിലെ കുറഞ്ഞ ബാലന്‍സ് മൂലം ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റത്തിന് ഒരു സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ പാലിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് പിഴ ഈടാക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ഇടപാടുകള്‍ക്കായി ബാങ്കുകള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ്.

ഇങ്ങനെ വലിയ പിഴ ചുമത്തുന്നത് ചെറുകിട റീട്ടെയില്‍ നിക്ഷേപകന്റെ നിക്ഷേപത്തെ തന്നെ താളം തെറ്റിച്ചേക്കാം. ഇയാള്‍ ഒരേ സമയം ഒന്നിലധികം എസ്‌ഐപികള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ എല്ലാത്തിനും പിഴ വരാനുള്ള സാധ്യതയുണ്ട്.

Also Read: Senior Citizen Savings Scheme: 8.2% പലിശയുള്ള ഈ പദ്ധതിയുള്ളപ്പോള്‍ എന്തിന് മറ്റൊന്ന്; വയോധികരേ ഇതിലേ ഇതിലേ

ഇത്തരം സമ്പാദ്യശീലങ്ങളിലൂടെ സാമ്പത്തിക സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഇങ്ങനെ ചുമത്തുന്ന പിഴ ഒരു വെല്ലുവിളിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിന് ആര്‍ബിഐ ഇടപെടല്‍ ഉണ്ടാകണമെന്നും അവര്‍ വ്യക്തമാക്കുന്നു.