AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Flipkart-Amazon: ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഓഫര്‍ മഴ; ജൂലൈ 12 മുതല്‍ വമ്പന്‍ വിലക്കിഴിവ്

Flipkart GOAT Sale and Amazon Prime Day Sale: പ്രൈം മെമ്പര്‍മാര്‍ക്കായി ആമസോണ്‍ പ്രീ ഡീലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വില്‍പന ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രൈം അംഗങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. 40 ശതമാനം വരെ കിഴിവാണ് ആമസോണ്‍ വിവിധ സാധനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

Flipkart-Amazon: ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഓഫര്‍ മഴ; ജൂലൈ 12 മുതല്‍ വമ്പന്‍ വിലക്കിഴിവ്
ആമസോണ്‍-ഫ്‌ളിപ്പ്കാര്‍ട്ട്‌ Image Credit source: SOPA Images/ Getty Images
shiji-mk
Shiji M K | Published: 07 Jul 2025 10:57 AM

ഓഫര്‍ നല്‍കുന്നതില്‍ സ്ഥാപനങ്ങള്‍ മാത്രമല്ല ഇ കൊമോഴ്‌സ് വെബ്‌സൈറ്റുകളും മുന്‍പന്തിയില്‍ തന്നെയാണ്. അവയില്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും വിവിധ പേരുകളിലാണ് ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കാറുള്ളത്. ഇപ്പോഴിതാ വന്നെത്തിയിരിക്കുന്നത് മറ്റൊരു ഓഫര്‍ കാലമാണ്. ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ജൂലൈ 12 മുതല്‍ വന്‍ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും.

ആമസോണ്‍ പ്രൈം ഡേയും ഫ്‌ളിപ്പ്കാര്‍ട്ട് ഗോട്ട് സെയിലും ജൂലൈ 12ന് ആരംഭിച്ച് 14നാണ് അവസാനിക്കുന്നത്. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് വേണ്ടി മാത്രമാണ് സെയില്‍ നടത്തുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ പ്ലസ് മെമ്പര്‍മാര്‍ക്ക് 11ാം തീയതി മുതല്‍ ഓഫറുകള്‍ ആസ്വദിക്കാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ഫാഷന്‍, ഗാര്‍ഹിക അവശ്യ വസ്തുക്കള്‍ തുടങ്ങിയവയിലെല്ലാം തന്നെ വന്‍ കിഴിവാണ് ഉണ്ടാകുക.

സാംസങ്, ആപ്പിള്‍ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളും കിഴിവോടെ സെയിലിന്റെ ഭാഗമാകും. ലാപ്‌ടോപ്പ്, ടാബ്ലെറ്റ്, ഹെഡ്‌ഫോണ്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ വസ്തുക്കളും ബജറ്റ് ഫ്രെണ്ട്‌ലി ആയിട്ടുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാങ്ങിക്കാന്‍ നിങ്ങള്‍ ഏറെ നാളായി കാത്തിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.

പ്രൈം മെമ്പര്‍മാര്‍ക്കായി ആമസോണ്‍ പ്രീ ഡീലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വില്‍പന ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രൈം അംഗങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. 40 ശതമാനം വരെ കിഴിവാണ് ആമസോണ്‍ വിവിധ സാധനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

Also Read: Coconut Shell Price: തേങ്ങയ്ക്ക് മാത്രമല്ല ചിരട്ടയ്ക്കുമുണ്ട് ‘പൊന്നുംവില’; കുതിപ്പ് തുടരുന്നു

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഐസിഐസിഐ, എസ്ബിഐ എന്നിവയില്‍ നിന്നുള്ള ബാങ്ക് ഓഫറുകള്‍ക്ക് പുറമെ 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും നേടാം.

എച്ച്ഡിഎഫ്‌സ്, ആക്‌സിസ്, ഇന്ത്യ ഫസ്റ്റ് ബാങ്ക് എന്നിവ വഴിയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുന്നത്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. മാത്രമല്ല നോ കോസ്റ്റ് ഇഎംഐ സൗകര്യം ഫ്‌ളിപ്പ്കാര്‍ട്ടും വാഗ്ദാനം ചെയ്യുന്നു.