Mutual Funds: വമ്പന്‍ വളര്‍ച്ച അതും ആയിരങ്ങളില്‍ നിന്ന് കോടികളിലേക്ക്; ടാറ്റ മ്യൂച്വല്‍ ഫണ്ടുകള്‍ നോക്കിവെച്ചോളൂ
Best 3 Tata Mutual Funds: ഫണ്ടില്‍ പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി നിക്ഷേപം വളര്‍ച്ച കൈവരിച്ച് 1.73 കോടി രൂപയിലധികം മൂല്യമുള്ളതായി. 17.13 ശതമാനം സിഎജിആര്‍ ലാണ് വളര്‍ച്ച. ഫണ്ടിന്റെ എസ്‌ഐപി വരുമാനം 17.60 ശതമാനം സിഎജിആറില്‍ മികച്ചതാണ്.

രാജ്യത്തെ മുന്‍നിരയിലുള്ളതും പഴക്കമേറിയതുമായ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാണ് ടാറ്റ മ്യൂച്വല്‍ ഫണ്ട്. 20 വര്‍ഷത്തിലധികം പഴക്കമുള്ള ഏകദേശം 10 സ്‌കീമുകള്‍ ടാറ്റയ്ക്കുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മികച്ച എസ്‌ഐപി റിട്ടേണ്‍ നല്‍കിയ മൂന്ന് ടാറ്റ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളെ പരിചയപ്പെടാം.
ടാറ്റ മിഡ് ക്യാപ് ഫണ്ട്
1994 ജൂലൈ 1ന് ആരംഭിച്ചതാണ് ടാറ്റ മിഡ് ക്യാപ് ഫണ്ട്. 13,39 ശതമാനം വരുമാനം തുടക്കം മുതല്‍ നേടുന്നു. നിഫ്റ്റി മിഡ് ക്യാപ് 150 എന്‍ആര്‍ഐ അതിന്റെ ബെഞ്ച്മാര്‍ക്കായി ട്രാക്ക് ചെയ്യുകയും വെരി ഹൈ റിസ്‌ക് റേറ്റിങും നല്‍കുന്നു. 2025 മെയ് 31 ലെ കണക്ക് അനുസരിച്ച് ഈ ഫണ്ട് 4,701 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. 2025 ജൂണ്‍ 30ലെ റിപ്പോര്‍ട്ട് അനുസരിച്ച് 1.85 ശമാനം ചെലവ് അനുപാതം.
ഈ ഫണ്ടില്‍ പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി നിക്ഷേപം വളര്‍ച്ച കൈവരിച്ച് 1.73 കോടി രൂപയിലധികം മൂല്യമുള്ളതായി. 17.13 ശതമാനം സിഎജിആര്‍ ലാണ് വളര്‍ച്ച. ഫണ്ടിന്റെ എസ്‌ഐപി വരുമാനം 17.60 ശതമാനം സിഎജിആറില്‍ മികച്ചതാണ്. 31 വര്‍ഷത്തിനുള്ളില്‍ 11.27 കോടി രൂപയുടെ മൂലധനം സമാഹരിച്ചു.




ടാറ്റ വാല്യൂ ഫണ്ട്
2004 ജൂണ്‍ 29ന് ആരംഭിച്ച ഓപ്പണ്‍ എന്‍ഡ് ഇക്വിറ്റി സ്‌കീമാണ് ടാറ്റ വാല്യൂ ഫണ്ട്. തുടക്കം മുതല്‍ 18.46 ശതമാനം വരുമാനം ഫണ്ട് നല്‍കുന്നുണ്ട്. നിഫ്റ്റി 500 ടിആര്‍ഐ ബെഞ്ച്മാര്‍ക്ക് പിന്തുടരുന്നു. വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലാണ് ഈ ഫണ്ടുള്ളത്. 2025 മെയ് 31ലെ കണക്കനുസരിച്ച് 8,506 കോടി രൂപയുടെ ആസ്തികള്‍ ഈ ഫണ്ട് കൈകാര്യം ചെയ്യുന്നു. 2025 ജൂണ്‍ 30 ലെ കണക്ക് പ്രകാരം 1.77 ശതമാനമാണ് ചെലവ് അനുപാതം.
പ്രതിമാസം 10,000 രൂപയുടെ നിക്ഷേപം നടത്തിയാല്‍ 15.94 ശതമാനം സിഎജിആറില്‍ 1.49 കോടി രൂപയിലധികമായി വളര്‍ച്ച കൈവരിക്കുന്നു. ആരംഭിച്ചതിന് ശേഷം 16.27 ശതമാനം സിഎജിആര്‍ എന്ന ഉയര്‍ന്ന എസ്‌ഐപി വരുമാനവും നല്‍കി. 21 വര്‍ഷത്തിനുള്ളില്‍ 1.81 കോടി രൂപയുടെ കോര്‍പ്പസാണ് നേടിയത്.
ടാറ്റ ഇഎല്‍എസ്എസ് ഫണ്ട്
ഇതൊരു ഓപ്പണ്‍ എന്‍ഡ് ഇക്വിറ്റി സേവിങ് സ്‌കീം ആണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. 1996 മാര്‍ച്ച് 31 ന് ആരംഭിച്ച ഫണ്ട് തുടക്കം മുതല്‍ 18.36 ശതമാനം സിഎജിആര്‍ വരുമാനം നല്‍കിയിട്ടുണ്ട്. നിഫ്റ്റി 500 ടിആര്‍ഐ ബെഞ്ച്മാര്‍ക്ക് ചെയ്തു. ഹൈ റിസ്‌ക് വിഭാഗത്തില്‍ തന്നെയാണ് ഈ ഫണ്ടും വരുന്നത്. 2025 മെയ് 31 ലെ കണക്ക് അനുസരിച്ച് ഫണ്ട് 4,582 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. 2025 ജൂണ്‍ 30ലെ കണക്ക് പ്രകാരം 1.81 ശതമാനം ചെലവ് അനുപാതം.
Also Read: Minimum Balance: ഈ ബാങ്കുകളില്‍ മിനിമം ബാലന്‍സ് എന്ന പേടി വേണ്ടാ; അത് ഒഴിവാക്കി
പ്രതിമാസ എസ്‌ഐപി 10,000 രൂപ 20 വര്‍ഷത്തിനുള്ളില്‍ 14.64 ശതമാനം സിഎജിആറില്‍ 1.27 കോടി രൂപയില്‍ അധികമായി വളര്‍ച്ച കൈവരിക്കുന്നു. 1996ല്‍ ആരംഭിച്ചതിന് ശേഷം ഫണ്ട് 18.27 ശതമാനം സിഎജിആറില്‍ മികച്ച എസ്‌ഐപി റിട്ടേണ്‍ നേടി. നിക്ഷേപത്തെ 9.27 കോടി രൂപയുടെ കോര്‍പ്പസാക്കിയും നിക്ഷേപത്തെ മാറ്റുന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.