AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amul Success Story: മുപ്പത് ലിറ്ററിൽ നിന്ന് മൂന്ന് കോടി ലിറ്ററിലേക്ക്; അമുലിന്റെ വളർച്ച ഇങ്ങനെ…

Amul Success Story: ഇന്ത്യയുടെ സാമ്പത്തിക, കാർഷിക വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അമുലിന്റെ, മുപ്പത് ലിറ്ററിൽ നിന്ന് മുപ്പത് കോടിയിലധികം ലിറ്ററിലേക്കുള്ള യാത്ര അറിയാം....

Amul Success Story: മുപ്പത് ലിറ്ററിൽ നിന്ന് മൂന്ന് കോടി ലിറ്ററിലേക്ക്; അമുലിന്റെ വളർച്ച ഇങ്ങനെ…
nithya
Nithya Vinu | Published: 17 Jun 2025 15:07 PM

ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ അമുൽ എന്ന ക്ഷീരോൽപാദസ സഹകരണസംഘം, അമ്മയുടെ സ്നേഹം പോലെ നന്മ പകരാൻ ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഇന്ത്യയുടെ സാമ്പത്തിക, കാർഷിക വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അമുലിന്റെ, മുപ്പത് ലിറ്ററിൽ നിന്ന് മുപ്പത് കോടിയിലധികം ലിറ്ററിലേക്കുള്ള യാത്ര അറിയാം….

ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്

അമുൽ, എന്ന ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്. ഇന്ത്യയിലെ ക്ഷീര സഹകരണ സംഘങ്ങളുടെ മാതൃകാ സ്ഥാപനമായാണ് കണക്കാക്കുന്നത്. അമുൽ ഒരു സഹകരണ സംഘമായിട്ടാണ്‌ “അമുല്‍’ സ്ഥാപിക്കപ്പെട്ടത്‌. ഗുജറാത്തിലെ 2.6 മില്ല്യൺ വരുന്ന ക്ഷീരോൽ‌പാദകരുടെ കൂട്ടുസം‌രംഭമാണ് ഈ പ്രസ്ഥാനം. ഗുജറാത്തിലെ ആനന്ദിൽ ഉടലെടുത്ത അമുൽ ഇന്ത്യയുടെ ​ഗ്രാമീണ വികസനത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

വിപണിയിലെ പ്രതിസന്ധിയും ഇടനിലക്കാരുടെ ചൂഷണണവും നേരിട്ടിരുന്ന ഗുജറാത്തിലെ ക്ഷീര കർഷകരെ സഹായിക്കാനായി 1946 ഡിസംബർ 14 ന് അമുൽ ക്ഷീരോൽപാദക സഹകരണ സംഘം രൂപീകരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ, മൊറാർജി ദേശായി, ത്രിഭുവൻദാസ് പട്ടേൽ എന്നിവർ മുൻകയ്യെടുത്തായിരുന്നു ഇതിന്റെ രൂപീകരണം.

ALSO READ: ജോലി രാജിവെച്ച് സ്റ്റാർട്ടപ്പിനായി ഇറങ്ങിതിരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥ, ഒരു ‘ഫ്ലിപ്കാർട്ട്’ വിജയ ​ഗാഥ…

ഡോ. വർഗീസ് കുര്യൻ

അമുലിനെ കുറിച്ച് പറയുമ്പോൾ ഡോ. വർഗീസ് കുര്യൻ എന്ന ധവളവിപ്ലവത്തിന്റെ പിതാവിനെയും ഓർക്കേണ്ടതുണ്ട്.  ഉപരിപഠനം കഴിഞ്ഞെത്തിയ വർഗീസ് കുര്യനെ ഗുജറാത്തിലെ ആനന്ദിലേക്ക് സർക്കാർ നിയോഗിച്ചതോടെയാണ് അമുലിന്റെ വളർച്ച ആരംഭിക്കുന്നത്. ഒന്നുമില്ലായ്മകളിൽ വലഞ്ഞ ക്ഷീരകർഷകരുടെ ഒരുമിച്ച് കൂട്ടി ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. പിന്നാലെ 1957ൽ അമൂൽ എന്ന ബ്രാൻഡിന് തുടക്കമിട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിക്കപ്പെട്ടു.

പാൽപ്പൊടിയും, കണ്ടൻസ്ഡ് മിൽക്കും വികസിപ്പിച്ച് കുത്തക ബ്രാൻഡുകൾക്ക് വെല്ലുവിളി ഉയർത്താൻ അമുലിനു സാധിച്ചു. കൂടാതെ ബ്രാന്‍ഡിങ്, ടെക്നോളജി, മാര്‍ക്കറ്റിങ്, മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌, കസ്റ്റമര്‍ കെയര്‍ തുടങ്ങി നവീനാശയങ്ങളും അമുലിന്റെ പ്രവര്‍ത്തനങ്ങളിൽ പ്രയോജനപ്പെടുത്തി.

അമുലിന്റെ വളർച്ച

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പാലുൽപാദനം പ്രശംസിക്കപ്പെട്ടു. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍, നെതര്‍ലന്‍ഡിലെ ബിയാട്രിക് രാജകുമാരി, ബ്രിട്ടീഷ് പ്രധാനമന്ത്രി ലോര്‍ഡ് ജെയിംസ് കലിഗണ്‍ തുടങ്ങിയവര്‍ ആനന്ദിന്റെ അതിഥികളായി. 2022 ലെ കണക്ക് അനുസരിച്ച് അമുലിന്റെ വരുമാനം 52,000 കോടി കോടി രൂപയാണ്. ഇന്ന്‌ ലോകത്തിലെ തന്നെ ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡായാണ് അമുൽ അറിയപ്പെടുന്നത്.  2024–ൽ 3.3 ബില്യൺ യു.എസ്. ഡോളർ ആയി അമുലിന്റെ ബ്രാൻഡ് വാല്യു വർധിച്ചു.