Investments: 50 ലക്ഷം വരുമാനം കിട്ടിയിട്ടും നീക്കിയിരുപ്പില്ല, നിക്ഷേപവും 0 ; ഞെട്ടിക്കുന്ന സർവേ
Money Savings in Indian's : 465 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. 43 ശതമാനം ആളുകൾ വരുമാനത്തിന്റെ 20 ശതമാനത്തിൽ താഴെ മാത്രമേ സേവ് ചെയ്യുന്നുള്ളു എന്ന് കണ്ടെത്തി. 30-45 വയസ്സ് പ്രായമുള്ളവരിൽ ഇത് ഇതിലും കുറവാണ്

വരുമാനം കൂടുമ്പോൾ കൂടുതൽ പൈസ സേവിംഗ്സിലേക്ക് മാറ്റണമെന്നാണല്ലോ സാധാരണ എല്ലാവരുടെയും ആഗ്രഹം. ഇത് സ്വർണ്ണത്തിലോ, റിയൽ എസ്റ്റേറ്റിലോ, ഓഹരി വിപണിയിലോ നിക്ഷേപിക്കുന്നതും ആളുകളുടെ രീതിയാണ്. എന്നാൽ 50 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കുന്ന ആളുകൾ പോലും സമ്പാദിക്കുന്നതിൽ പിന്നോട്ടാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. മാർസെല്ലസ് ഡൺ & ബ്രാഡ്സ്ട്രീറ്റും എന്നിവർ ചേർന്ന് നടത്തിയ ഒരു സർവേയിൽ 50 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കുന്ന ഇന്ത്യക്കാരിൽ പലരും സാമ്പത്തിക കാര്യങ്ങളിൽ പിന്നോക്കമാണെന്നും പലരും സേവ് ചെയ്യുന്നില്ലെന്നും കണ്ടെത്തി.
എന്താണ് പ്രശ്നം?
465 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. 43 ശതമാനം ആളുകൾ വരുമാനത്തിന്റെ 20 ശതമാനത്തിൽ താഴെ മാത്രമേ സേവ് ചെയ്യുന്നുള്ളു എന്ന് കണ്ടെത്തി. 30-45 വയസ്സ് പ്രായമുള്ളവരിൽ ഇത് ഇതിലും കുറവാണ്. അതേസമയം, 20 ശതമാനം ആളുകൾക്ക് നിക്ഷേപത്തെക്കുറിച്ച് അറിയില്ല. 14 ശതമാനം പേർക്ക് കയ്യിൽ അടിയന്തര ഫണ്ട് പോലുമില്ല. അതായത് ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർക്ക് കയ്യിലെടുക്കാൻ 10 പൈസയില്ല. 75 ശതമാനം ആളുകൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടി പണം മാറ്റി വെക്കാൻ ആഗ്രഹിക്കുന്നു. 30 ശതമാനം പേർക്ക് നേരത്തെ വിരമിക്കാൻ ആഗ്രഹമുണ്ട്. 30 ശതമാനം ആളുകൾക്ക് സാമ്പത്തിക അച്ചടക്കം ഇല്ല. പലരും ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ഭയപ്പെടുന്നവരുമാണ്.
നിക്ഷേപ തീരുമാനങ്ങൾക്ക്
1. നിക്ഷേപ തീരുമാനങ്ങൾക്ക് 87 ശതമാനം ആളുകളും പുറത്ത് നിന്നും ആരുടെയെങ്കിലും ഉപദേശം കേൾക്കുന്നു
2. 7 ശതമാനം പേർ സ്റ്റോക്ക് ബ്രോക്കറുടെ ഉപദേശം സ്വീകരിക്കുന്നു.
3. 2 ശതമാനം ആളുകൾ സാമൂഹത്തിഷൽ സ്വാധീനമുള്ളവരിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നു.
4. 32 ശതമാനം ആളുകൾ സാമ്പത്തിക ഉപദേഷ്ടാവിൽ നിന്നോ സിഎയിൽ നിന്നോ ഉപദേശം സ്വീകരിക്കുന്നു.
5. കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉപദേശം സ്വീകരിക്കുന്നവരുടെ എണ്ണം 26 ശതമാനമാണ്.
6. 20% ആളുകൾ ബാങ്കുകളുടെ റിലേഷൻഷിപ്പ് മാനേജരിൽ (RM) നിന്നും ഉപദേശം സ്വീകരിക്കുന്നു.
7. 13 ശതമാനം ആളുകൾ മാത്രമാണ് സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നത്.
8. വിരമിച്ചവരിൽ 36 ശതമാനം പേരും ബാങ്ക് മാനേജർമാരുടെ ഉപദേശം സ്വീകരിച്ചാണ് നിക്ഷേപങ്ങൾ നടത്തുന്നത്