Wedding Gifts Tax: വിവാഹസമ്മാനങ്ങൾക്ക് നികുതി അടയ്‌ക്കേണ്ടതുണ്ടോ? നിയമം അറിഞ്ഞിരിക്കാം!

Income Tax Rules Wedding Gifts: ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരം, ഒരു വ്യക്തിയോ ഒരു സ്ഥാപനമോ മറ്റൊരു വ്യക്തിക്ക് സ്വമേധയാ ജംഗമമോ സ്ഥാവരമോ ആയ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനെയാണ് സമ്മാനം എന്ന് വിളിക്കുന്നത്. ഇതിൽ പണവും സ്വർണ്ണവും മുതൽ ഓഹരികൾ, ആഭരണങ്ങൾ, അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് വരെ എല്ലാം ഉൾപ്പെടുന്നു. 

Wedding Gifts Tax: വിവാഹസമ്മാനങ്ങൾക്ക് നികുതി അടയ്‌ക്കേണ്ടതുണ്ടോ? നിയമം അറിഞ്ഞിരിക്കാം!

പ്രതീകാത്മക ചിത്രം

Published: 

08 Nov 2025 15:46 PM

വിവാഹസമയത്ത് സമ്മാനങ്ങൾ കൈമാറുന്നത് പതിവാണ്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് ആദായ നികുതി നിയമങ്ങൾ എങ്ങനെയാണ് ബാധകമാകുന്നത് എന്ന് പലർക്കും സംശയമുണ്ട്. ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരം, ഒരു വ്യക്തിയോ ഒരു സ്ഥാപനമോ മറ്റൊരു വ്യക്തിക്ക് സ്വമേധയാ ജംഗമമോ സ്ഥാവരമോ ആയ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനെയാണ് സമ്മാനം എന്ന് വിളിക്കുന്നത്. ഇതിൽ പണവും സ്വർണ്ണവും മുതൽ ഓഹരികൾ, ആഭരണങ്ങൾ, അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് വരെ എല്ലാം ഉൾപ്പെടുന്നു.

 

സമ്മാനങ്ങളുടെ പരിധി

 

1998-ൽ ഗിഫ്റ്റ് ടാക്സ് ആക്ട് നിർത്തലാക്കുന്നതിന് മുമ്പ്, സമ്മാനത്തിന്റെ മൂല്യം 30,000 രൂപയിൽ കൂടുതലാണെങ്കിൽ സമ്മാനം നൽകുന്നയാൾ സമ്മാന നികുതി അടയ്ക്കണമായിരുന്നു. എന്നാൽ ഇവ നിർത്തലാക്കലിനുശേഷം, സ്വീകർത്താവോ ദാതാവോ യാതൊരു നികുതിയും അടച്ചിരുന്നില്ല. ഈ പോരായ്മ ഗുരുതരമായി ദുരുപയോഗം ചെയ്യപ്പെടുകയും ഒരു നിശ്ചിത പരിധി കവിഞ്ഞാൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി ചുമത്താൻ സർക്കാരിനെ നിർബന്ധിതരാക്കുകയും ചെയ്തു. നിലവിൽ, സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ട പരിധി അമ്പതിനായിരം രൂപയാണ്.

 

വിവാഹ സമ്മാനങ്ങൾക്ക് നികുതി ചുമത്തണോ?

 

1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 56 പ്രകാരം, വിവാഹ സമ്മാനങ്ങൾ അവ പണമായാലും വസ്തുക്കളായാലും ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ യുപിഐ വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ ലഭിക്കുന്ന സമ്മാനങ്ങളും ഉൾപ്പെടുന്നുണ്ട്.

ALSO READ: സ്വര്‍ണ വായ്പയോ സ്വര്‍ണ ഓവര്‍ ഡ്രാഫ്റ്റ് വായ്പകളോ? ഇനി സംശയം വേണ്ട, മികച്ചത് ഇത്…

 

ഇളവ് ലഭിക്കുന്ന വിവാഹ സമ്മാനങ്ങൾ

 

ബന്ധുക്കളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ

ബന്ധുക്കളല്ലാത്തവരിൽ നിന്ന്  ലഭിച്ച 50,000 രൂപ വരെയുള്ള സമ്മാനങ്ങൾ

അനന്തരാവകാശമായി ലഭിച്ചതോ വിൽപത്രത്തിലൂടെ ലഭിച്ചതോ ആയ സമ്മാനങ്ങൾ

വിവാഹസമയത്ത് ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും

 

വിവാഹ സമ്മാനങ്ങൾക്കുള്ള ഐടിആർ എങ്ങനെ ഫയൽ ചെയ്യാം?

 

വിവാഹ സമ്മാനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവ രേഖപ്പെടുത്തേണ്ടതാണ്. വിവാഹ സമ്മാനങ്ങളെ വരുമാനമായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ ദമ്പതികള്‍ ഐടിആർ-2 അല്ലെങ്കിൽ ഐടിആർ-3 ലെ ‘മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം’ എന്ന വിഭാഗത്തിൽ ഇവ വെളിപ്പെടുത്തേണ്ടതാണ്.

വിവാഹസമയത്ത് ലഭിക്കുന്ന പണം വിവാഹത്തീയതിയോട് അടുത്ത് നിക്ഷേപിക്കണമെന്നാണ് നവദമ്പതികള്‍ക്ക് വിദഗ്ധർ നൽകുന്ന നിര്‍ദേശം. കൂടാതെ നികുതി കണക്കുകൂട്ടലുകള്‍ എളുപ്പമാക്കുന്നതിന് അവര്‍ക്ക് ലഭിച്ച എല്ലാ വിവാഹ സമ്മാനങ്ങളുടെയും രേഖ സൂക്ഷിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും