Bank Holidays in May 2025: മെയ് മാസത്തില്‍ 12 അവധികളുണ്ട്; ബാങ്കില്‍ പോക്ക് അത് നോക്കി മതി
May 2025 Bank Holidays in Kerala: മെയ് മാസത്തില്‍ ഇന്ത്യയിലുടനീളം 12 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞ് കിടക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധിക്കാല കലണ്ടറിലാണ് ഇക്കാര്യം പറയുന്നത്. ഏതെല്ലാമാണ് ആ അവധികളെന്ന് പരിശോധിക്കാം.
ബാങ്ക് അവധിImage Credit source: Social Media
ഓരോ മാസവും വന്നെത്തുന്നത് നിരവധി അവധികളും കൊണ്ടാണ്. ഞായറാഴ്ചകള്‍ക്ക് പുറമെ എല്ലാ മാസത്തിലും വേറെയും അവധികള്‍ ഉണ്ടാകാറുണ്ട്. എന്തായാലും മറ്റ് മാസങ്ങളെ പോലെ തന്നെ നിങ്ങള്‍ക്ക് മെയ് മാസത്തിലും ബാങ്കില്‍ പോകാനില്ലേ? അതിന് മുമ്പ് അവധികള്‍ അറിഞ്ഞുവെക്കുന്നതല്ലേ നല്ലത്.
മെയ് മാസത്തില്‍ ഇന്ത്യയിലുടനീളം 12 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞ് കിടക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധിക്കാല കലണ്ടറിലാണ് ഇക്കാര്യം പറയുന്നത്. ഏതെല്ലാമാണ് ആ അവധികളെന്ന് പരിശോധിക്കാം.
മെയ് മാസത്തിലെ ബാങ്ക് അവധികള്‍
- മെയ് 1 (വ്യാഴം)- തൊഴിലാളി ദിനം / മഹാരാഷ്ട്ര ദിനമായതിനാല്‍ ബേലാപൂര്‍, ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ആന്ധ്രാപ്രദേശ്, തെലങ്കാന, ഇംഫാല്‍, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍, പനാജി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞിരിക്കും.
- മെയ് 4- ഞായറാഴ്ച
- മെയ് 9 (വെള്ളി) – രവീന്ദ്രനാഥ ടാഗോര്‍ ജയന്തി, കൊല്‍ക്കത്തയിലെ ബാങ്കുകള്‍ക്ക് അവധി.
- മെയ് 10- രണ്ടാം ശനിയാഴ്ച
- മെയ് 11- ഞായറാഴ്ച
- മെയ് 12 (തിങ്കള്‍) – ബുദ്ധ പൂര്‍ണിമ, അഗര്‍ത്തല, ഐസ്വാള്‍, ബേലാപൂര്‍, ഭോപ്പാല്‍, ഡെറാഡൂണ്‍, ഇറ്റാനഗര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, റായ്പൂര്‍, റാഞ്ചി, ഷിംല, ശ്രീനഗര്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി.
- മെയ് 16 (വെള്ളി) – സംസ്ഥാന ദിനമായതിനാല്‍ ഗാങ്ടോക്കില്‍ ബാങ്ക് അവധി.
- മെയ് 18- ഞായറാഴ്ച
- മെയ് 24- നാലാം ശനിയാഴ്ച
- മെയ് 25- ഞായറാഴ്ച
- മെയ് 26 (തിങ്കള്‍) – കാസി നസ്രുള് ഇസ്ലാമിന്റെ ജന്മദിനമായതിനാല്‍ അഗര്‍ത്തലയിലെ ബാങ്കുകള്‍ക്ക് അവധി.
- മെയ് 29 (വ്യാഴം) – മഹാറാണ പ്രതാപ് ജയന്തി പ്രമാണിച്ച് ഷിംലയില്‍ ബാങ്ക് അവധി.
കേരളത്തിലെ ആഘോഷങ്ങള്‍
ഇതും വായിക്കൂ

LPG Price Cut: പാചക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും: പുതിക്കിയ നിരക്ക് ഇങ്ങനെ

April Month Ration Distribution: ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും; മെയ്യിലെ വിതരണം എപ്പോൾ?

New ATM transaction rules: മെയ് ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് ചെലവേറും; പുതിയ മാറ്റങ്ങൾ ഇങ്ങനെ….

Systematic Investment Plan: മാസം 3,000 രൂപ നിക്ഷേപിക്കാമോ? 50 ലക്ഷത്തിലധികം നേടാം
- മെയ് 2 പാറവട്ടിപ്പള്ളി കൊടിയേറ്റ്, പറപ്പൂക്കര ഷഷ്ഠി, ശ്രീ ശങ്കര ജയന്തി
- മെയ് 4 ഇടപ്പള്ളി പെരുന്നാള്‍, കൊടകര സെന്റ് ജോസഫ് പള്ളി ഊട്ടു തിരുന്നാള്‍, കനകമല അമ്പ് തിരുന്നാള്‍
- മെയ് 5 മണര്‍കാട് സെന്റ് മേരീസ് പള്ളി പെരുന്നാള്‍, കരിങ്ങാച്ചിറ കത്തീഡ്രല്‍ ഓര്‍മ്മപ്പെരുന്നാള്‍ ആരംഭം
- മെയ് 6 തൃശൂര്‍ പൂരം, പുതുപ്പള്ളി പെരുന്നാള്‍
- മെയ് 7 ചെറുകോല്‍ പൂരം, തൃശൂര്‍ തിരുവമ്പാടി ക്ഷേത്രം പകല്‍പ്പൂരം
- മെയ് 8 ഏകാദശി വ്രതം, തിരുനക്കര പ്രധാനം, ഡല്‍ഹി ഉത്തര ഗുരുവായൂരപ്പന് ലക്ഷാര്‍ച്ചന
- മെയ് 9 പ്രദോഷവ്രതം
- മെയ് 11 പാറവട്ടി തിരുന്നാള്‍, സ്വാതി തിരുന്നാള്‍ ജയന്തി, നരസിംഹ ജയന്തി
- മെയ് 23 ഏകാദശി വ്രതം
- മെയ് 13 തൂത പൂരം
- മെയ് 14 മേടമാസ പൂജകള്‍ക്കായി ശബരിമല തുറക്കുന്നു
- മെയ് 15 എടപ്പള്ളി സെന്റ് ജോസഫ് പള്ളി കൊടിയിറക്കം
- മെയ് 18 ഇരിങ്ങാലക്കുട ആറാട്ട്