Bank Holidays in November 2025: നവംബറില്‍ 11 ദിവസം ബാങ്ക് അവധി; പണമിടപാടുകളെല്ലാം ശ്രദ്ധിച്ച് മതി
November 2025 Holidays In Kerala: നവംബര്‍ മാസത്തില്‍ രാജ്യത്തെ ആകെ 11 ബാങ്ക് അവധികളാണുള്ളത്. പ്രാദേശിക, ദേശീയ അവധികള്‍ ഉള്‍പ്പെടെയാണിത്. ഓരോ സംസ്ഥാനത്തും അവധികളില്‍ വ്യത്യാസമുണ്ടാകും.
എല്ലാ മാസവും ബാങ്കില്‍ ഒരു തവണയെങ്കിലും എല്ലാവര്‍ക്കും സന്ദര്‍ശനം നടത്തേണ്ടി വരാറുണ്ട്. ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി, 2025 ഉം അവസാനിക്കാറായി, നവംബര്‍ പടിവാതില്‍ക്കലെത്തി. 2025 അവസാനിക്കുന്നതിന് മുമ്പ് ബാങ്കുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടാകും അല്ലേ? എന്നാല്‍ അവയെല്ലാം ചെയ്ത് തീര്‍ക്കാനായി അവധികള്‍ നോക്കി വേണം ബാങ്കുകളിലേക്ക് പോകാന്‍.
നവംബര്‍ മാസത്തില്‍ രാജ്യത്തെ ആകെ 11 ബാങ്ക് അവധികളാണുള്ളത്. പ്രാദേശിക, ദേശീയ അവധികള്‍ ഉള്‍പ്പെടെയാണിത്. ഓരോ സംസ്ഥാനത്തും അവധികളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായര്‍, രണ്ടാം ശനി, നാലാം ശനി എന്നീ ദിവസങ്ങളിലെല്ലാം ബാങ്കുകള്‍ അവധിയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ പ്രകാരമാണ് രാജ്യത്ത് ബാങ്കുകള്‍ അവധി ലഭിക്കുന്നത്. എന്നാല്‍ ഒട്ടും വിഷമിക്കേണ്ട ആവശ്യമില്ല. കാരണം രാജ്യത്ത് നിലവില്‍ അവധി ദിവസങ്ങളിലും ബാങ്കിടപാടുകള്‍ നടത്താനാകും.




രാജ്യത്തെ ആകെ അവധികള്‍
നവംബര്‍ 1 ശനി- കന്നഡ രാജ്യോത്സവം, ഇഗാസ്-ബാഗ്വാള്‍ ആയതിനാല്‍ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും അവധി.
നവംബര്‍ 2- ഞായര്‍
നവംബര്‍ 5 ബുധന്‍- ഗുരുനാനാക്ക് ജയന്തി, കാര്‍ത്തിക് പൂര്‍ണിമ- വിവിധ സംസ്ഥാനങ്ങള്‍ക്ക് അവധി.
നവംബര്‍ 7 വെള്ളി- വാംഗല ഉത്സവം പ്രമാണിച്ച് മേഘാലയയില്‍ അവധി.
നവംബര്‍ 8 രണ്ടാം ശനി
നവംബര്‍ 9 ഞായര്‍
നവംബര്‍ 11 ചൊവ്വ- ലബാബ് ഡച്ചന്‍ ആയതിനാല്‍ സിക്കിമിന് അവധി.
നവംബര്‍ 16 ഞായര്‍
നവംബര്‍ 22 നാലാം ശനി
നവംബര്‍ 23 ഞായര്‍
നവംബര്‍ 30 ഞായര്‍
കേരളത്തിലെ അവധികള്‍
നവംബര്‍ 2- ഞായര്‍
നവംബര്‍ 8 രണ്ടാം ശനി
നവംബര്‍ 9 ഞായര്‍
നവംബര്‍ 16 ഞായര്‍
നവംബര്‍ 22 നാലാം ശനി
നവംബര്‍ 23 ഞായര്‍
നവംബര്‍ 30 ഞായര്‍