AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇനി പ്രതീക്ഷയ്ക്ക് വകയില്ല

Gold Price October 29 2025 Afternoon: കഴിഞ്ഞ ദിവസവും രണ്ട് തവണ വില മാറിയിരുന്നു. രാവിലെ 89,800 രൂപയും ഉച്ചയ്ക്ക് ശേഷം 88,600 രൂപയുമായിരുന്നു വില. എന്നാല്‍ ബുധനാഴ്ച സ്വര്‍ണവില വീണ്ടും കൂടി.

Kerala Gold Rate: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇനി പ്രതീക്ഷയ്ക്ക് വകയില്ല
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
shiji-mk
Shiji M K | Updated On: 29 Oct 2025 17:33 PM

കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ കുറച്ച് ദിവസങ്ങളില്‍ വിലക്കുറവ് സമ്മാനിച്ച് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ കൊതിപ്പിച്ച ശേഷമാണ് സ്വര്‍ണവില വീണ്ടും തന്റെ തേരോട്ടം ആരംഭിച്ചത്. ഒക്ടോബര്‍ 29ന് ബുധനാഴ്ച രാവിലെയും സ്വര്‍ണവില എല്ലാവരെയും ഞെട്ടിച്ചുകൊണ്ടൊരു തിരിച്ചുവരവ് നടത്തി. മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ വില വീണ്ടും ഉയര്‍ന്നിരിക്കുന്നു.

കഴിഞ്ഞ ദിവസവും രണ്ട് തവണ വില മാറിയിരുന്നു. രാവിലെ 89,800 രൂപയും ഉച്ചയ്ക്ക് ശേഷം 88,600 രൂപയുമായിരുന്നു വില. എന്നാല്‍ ബുധനാഴ്ച സ്വര്‍ണവില വീണ്ടും കൂടി. ഒക്ടോബര്‍ 29ന് രാവിലെ 89,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഗ്രാമിന് 11,145 രൂപയുമായിരുന്നു വില.

ഉച്ച കഴിഞ്ഞതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 89,760 രൂപയും ഗ്രാമിന് 11,220 രൂപയുമാണ് നിലവിലെ നിരക്ക്. 600 രൂപയാണ് പവന് കൂടിയത്, ഗ്രാമിന് 75 രൂപയും ഉയര്‍ന്നു.

അതേസമയം, പവന് 97,360 രൂപ വരെ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണം ഒരു തിരിച്ചിറക്കം നടത്തിയത്. വിലയിടിവ് ആഭരണപ്രേമികള്‍ക്ക് നല്‍കിയ പ്രതീക്ഷ വളരെ വലുതാണ്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്ത്, വില ഇപ്പോഴും സ്ഥിരത കൈവരിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് സ്വര്‍ണം.

വീണ്ടും വില വര്‍ധനവ്?

ഡോളര്‍, രൂപ സൂചികയില്‍ നേരിടുന്ന അനിശ്ചിതത്വം സ്വര്‍ണവില ഉയരുന്നതിന് കാരണമാകുന്നുണ്ട്. നിലവില്‍ ഡോളര്‍ സൂചിക 98.83 എന്ന നിരക്കിലാണ്, രൂപയാകട്ടെ 88.33 ലും. രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞത് സ്വര്‍ണത്തിന് കരുത്തേകി. യുഎസ് ഡോളറിന്റെ ശക്തികുറഞ്ഞതും മറ്റൊരു കാരണം. കൂടാതെ, ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര കരാര്‍ സാധ്യത നഷ്ടപ്പെട്ടതും വിപണിയില്‍ ആശങ്ക വിതയ്ക്കുന്നു.

Also Read: Gold Rate: സ്വർണം വീണ്ടും പണി തരോ? ചെറുതായൊന്ന് കൂടിയിട്ടുണ്ടേ, ഒരു പവന് ഇത്രയും രൂപ…

ട്രംപ്-ചൈന ബന്ധത്തിലുണ്ടായ വിള്ളലും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഉയരുന്നതിന് കാരണമായിരുന്നു. എന്നാല്‍ പിന്നീട് ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന ട്രംപിന്റെ പ്രസ്താവന വിപണിയില്‍ ഗുണം ചെയ്തു. അടുത്ത ദിവസം ട്രംപ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.