AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Micro SIP: 10 രൂപയുണ്ടാകില്ലേ കയ്യില്‍? അതുമാത്രം മതി, മൈക്രോ എസ്‌ഐപി തരും കോടികള്‍

Micro SIP Savings Plan: ഉയര്‍ന്ന പ്രതിമാസ സംഭാവനങ്ങള്‍ ആവശ്യമുള്ള പരമ്പരാഗത എസ്‌ഐപികളില്‍ നിന്ന് വ്യത്യസ്തമായി മാസം 10, 50, 100 എന്നിങ്ങനെ തുകകള്‍ നിക്ഷേപിക്കാന്‍ മൈക്രോ എസ്‌ഐപി നിങ്ങളെ അനുവദിക്കുന്നു.

Micro SIP: 10 രൂപയുണ്ടാകില്ലേ കയ്യില്‍? അതുമാത്രം മതി, മൈക്രോ എസ്‌ഐപി തരും കോടികള്‍
പ്രതീകാത്മക ചിത്രം Image Credit source: Guido Mieth/DigitalVision/Getty Images
shiji-mk
Shiji M K | Updated On: 06 Nov 2025 21:15 PM

വലിയ തുകകള്‍ കൊണ്ട് മാത്രമേ സമ്പത്തുണ്ടാക്കിയെടുക്കാന്‍ സാധിക്കൂവെന്ന മിഥ്യാധാരണ പൊതുവേ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ഒരിക്കലും വലിയ തുക നിക്ഷേപങ്ങളുടെ ആവശ്യമില്ല. വിദ്യാര്‍ഥികള്‍, ദിവസ വേതനക്കാര്‍ തുടങ്ങി ജോലി ഇല്ലാത്തവര്‍ക്ക് പോലും ചെറിയ തുകകള്‍ ഉപയോഗിച്ച് ലക്ഷങ്ങളും കോടികളും സമ്പാദിക്കാനാകും. ഇവിടെയാണ് മൈക്രോ എസ്‌ഐപികള്‍ നിങ്ങള്‍ക്ക് കൂട്ടാകുന്നത്.

ഉയര്‍ന്ന പ്രതിമാസ സംഭാവനങ്ങള്‍ ആവശ്യമുള്ള പരമ്പരാഗത എസ്‌ഐപികളില്‍ നിന്ന് വ്യത്യസ്തമായി മാസം 10, 50, 100 എന്നിങ്ങനെ തുകകള്‍ നിക്ഷേപിക്കാന്‍ മൈക്രോ എസ്‌ഐപി നിങ്ങളെ അനുവദിക്കുന്നു. കോമ്പൗണ്ടിങ്ങിന്റെ ശക്തിയിലും സ്ഥിരമായ നിക്ഷേപം വഴിയുമാണ് ഇവിടെ നിങ്ങളുടെ പണം വളരുന്നത്. ദിവസേനയോ, പ്രതിമാസമോ ചെറിയ തുകകള്‍ നിക്ഷേപിക്കുന്നത് ശക്തമായ സമ്പാദ്യശീലം വളര്‍ത്തിയെടുക്കാന്‍ മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗണ്യമായ വരുമാനം ഉണ്ടാക്കാനും സഹായിക്കും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യത്യസ്ത മൈക്രോ എസ്‌ഐപി സംഭാവനകള്‍ എങ്ങനെ വളരുമെന്നും എന്തുകൊണ്ടാണ് അവയ്ക്ക് ഇത്രയേറെ പ്രചാരം ലഭിക്കുന്നതെന്നും വിശദമായി പരിശോധിക്കാം.

മൈക്രോ എസ്‌ഐപി വളര്‍ച്ച

സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കില്‍ ചെറിയ സംഭാവനകള്‍ പോലും നന്നായി വളരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ പ്രതിദിനം 10 രൂപ, പ്രതിമാസം 300 രൂപ എന്നിങ്ങനെ നിക്ഷേപിക്കുന്നതിന് 12 ശതമാനം വാര്‍ഷിക വളര്‍ച്ച ലഭിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 25,000 ത്തിലധികം രൂപയായി വളും.

പ്രതിമാസം 600 രൂപയും ദിവസം 20 രൂപയും നിക്ഷേപിച്ചാല്‍ ഇതേ കാലയളവിനുള്ളില്‍ 50,000 രൂപയായിരിക്കും നിങ്ങളുടെ സമ്പാദ്യം. പ്രതിദിനം 50 രൂപ, പ്രതിമാസം 1,500 എന്നിങ്ങനെ നിക്ഷേപിച്ചാല്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.25 ലക്ഷത്തിന് മുകളില്‍ മൂലധനം സമാഹരിക്കാന്‍ സാധിക്കുന്നതാണ്.

ഒറ്റ രാത്രികൊണ്ട് നിങ്ങള്‍ക്കൊരിക്കലും മൈക്രോ എസ്‌ഐപികള്‍ വഴി കോടീശ്വരന്മാരാകാന്‍ സാധിക്കില്ല. ദീര്‍ഘകാല സാമ്പത്തിക അച്ചടക്കവും, നിക്ഷേപവും കാരണം പണം ക്രമേണ വളരുന്നു.

Also Read: Micro SIP: മൈക്രോ എസ്‌ഐപിയില്‍ ഒരു കൈ നോക്കിയാലോ? അത് എന്താണെന്ന് അറിയാമോ? വാ പഠിക്കാം

എന്തുകൊണ്ട് മൈക്രോ എസ്‌ഐപി?

പരിമിതമായ അല്ലെങ്കില്‍ വല്ലപ്പോഴും മാത്രം വരുമാനം ലഭിക്കുന്നവര്‍ക്ക് മൈക്രോ എസ്‌ഐപികള്‍ അനുയോജ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പോക്കറ്റ് മണിയില്‍ നിന്നും നല്ലൊരു വരുമാനം കണ്ടെത്താനാകും. ദിവസ വേതനക്കാര്‍ക്ക് അടിയന്തര ഫണ്ടായോ അല്ലെങ്കില്‍ ഭാവിയിലെ സാമ്പത്തികാവശ്യങ്ങള്‍ക്കായോ മൈക്രോ എസ്‌ഐപിയില്‍ നിക്ഷേപിക്കാം. അതായത്, കുറഞ്ഞ വരുമാനമുള്ളയാളുകള്‍ക്ക് ഉയര്‍ന്ന തുക സമ്പാദിക്കാന്‍ മൈക്രോ എസ്‌ഐപികള്‍ തിരഞ്ഞെടുക്കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.