500 Notes: എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ട് ലഭിക്കില്ലേ? സത്യാവസ്ഥ ഇതാണ്
500 Note Related Updates: 2026 മാര്‍ച്ച് 31 ഓടെ രാജ്യത്തെ 90 ശതമാനം എടിഎമ്മുകളിലും 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തും. സെപ്റ്റംബര്‍ 30 ഓടെ പൂര്‍ണമായും നിര്‍ത്തലാകുമെന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു. പിന്നീട് എടിഎമ്മുകള്‍ വഴി 100, 200 നോട്ടുകള്‍ മാത്രമേ ലഭ്യമാകൂ.

പ്രതീകാത്മക ചിത്രം
എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം ലഭിച്ചതായുള്ള വാട്‌സ്ആപ്പ് സന്ദേശം രാജ്യത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. സെപ്റ്റംബര്‍ 30നകം നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്നായിരുന്നു സന്ദേശം. എന്നാല്‍ അങ്ങനെയൊരു കാര്യം സത്യമല്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
2026 മാര്‍ച്ച് 31 ഓടെ രാജ്യത്തെ 90 ശതമാനം എടിഎമ്മുകളിലും 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തും. ഈ വര്‍ഷം സെപ്റ്റംബറോടെ 75 ശതമാനം നിര്‍ത്തലാകുമെന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു. പിന്നീട് എടിഎമ്മുകള്‍ വഴി 100, 200 നോട്ടുകള്‍ മാത്രമേ ലഭ്യമാകൂ എന്ന സൂചനയും സന്ദേശത്തിലുണ്ട്. അതിനാല്‍ തന്നെ 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനും ആളുകളോട് നിര്‍ദേശിക്കുന്നു.
എന്നാല്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുചെ ഫാക്ട് ചെക്ക് യൂണിറ്റ് എക്‌സിലൂടെ അറിയിച്ചു.
2025 സെപ്റ്റംബറോടെ എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ഇങ്ങനെയാരു കാര്യം അവകാശപ്പെടുന്ന തെറ്റായ സന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. പിഐബിഫാക്ട് ചെക്ക്, ആര്‍ബിഐ അത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ല. 500 രൂപ നോട്ടുകള്‍ നിലനില്‍ക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്.
Also Read: 7th Pay Commission DA Hike: ക്ഷാമബത്ത പ്രഖ്യാപനം, തീയ്യതി സൂചനകളെത്തി, എത്ര കൂടും
തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുത്. വാര്‍ത്തകള്‍ വിശ്വസിക്കുന്നതിനും പങ്കുവെക്കുന്നതിനും മുമ്പ് എല്ലായ്‌പ്പോഴും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് പരിശോധിച്ച് ഉറപ്പിക്കുക. കറന്‍സിയുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.