AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Fund: 5 വര്‍ഷം കൊണ്ട് 30% റിട്ടേണ്‍ നല്‍കിയ മിഡ്ക്യാപ് ഫണ്ടുകള്‍ ഇതാ

Midcap Mutual Fund For SIP Investment: അഞ്ച് വര്‍ഷത്തിനിടയില്‍ മികച്ച റിട്ടേണ്‍ തന്നെ സമ്മാനിച്ച കുറച്ച് മിഡ്ക്യാപ് ഫണ്ടുകള്‍ പരിചയപ്പെടാം. 30 ശതമാനത്തിലധികം എസ്‌ഐപി റിട്ടേണാണ് ഈ ഫണ്ടുകള്‍ നിക്ഷേപകന് സമ്മാനിച്ചിരിക്കുന്നത്.

Mutual Fund: 5 വര്‍ഷം കൊണ്ട് 30% റിട്ടേണ്‍ നല്‍കിയ മിഡ്ക്യാപ് ഫണ്ടുകള്‍ ഇതാ
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Published: 05 Aug 2025 11:39 AM

വ്യത്യസ്ത തരത്തിലുള്ള മ്യൂച്വല്‍ ഫണ്ടുകളുണ്ട് നമുക്ക് മുന്നില്‍. അക്കൂട്ടത്തിലൊന്നാണ് മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍. 5,000 കോടി മുതല്‍ 20,000 കോടി രൂപ വരെ വിപണി മൂലധനമുള്ള ഇടത്തരം കമ്പനികളാണ് മിഡ്ക്യാപില്‍ വരുന്നത്. ഈ ഇക്വിറ്റി മിഡ്ക്യാപ് മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ ലേഖനം ഗുണം ചെയ്യും.

അഞ്ച് വര്‍ഷത്തിനിടയില്‍ മികച്ച റിട്ടേണ്‍ തന്നെ സമ്മാനിച്ച കുറച്ച് മിഡ്ക്യാപ് ഫണ്ടുകള്‍ പരിചയപ്പെടാം. 30 ശതമാനത്തിലധികം എസ്‌ഐപി റിട്ടേണാണ് ഈ ഫണ്ടുകള്‍ നിക്ഷേപകന് സമ്മാനിച്ചിരിക്കുന്നത്.

മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്

ഇഎല്‍എസ്എസ് ഫണ്ടായ മോട്ടിലാല്‍ ഓസ്വാള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 30.49 ശതമാനം എസ്‌ഐപി റിട്ടേണ്‍ നല്‍കി. ഫണ്ടിന്റെ ആകെ വലുപ്പം 33,053 കോടിയാണ്. 2025 ഓഗസ്റ്റ് 1ലെ കണക്കനുസരിച്ച് ഫണ്ടിന്റെ മൊത്തം ആസ്തി മൂല്യം 116.20 രൂപയായിരുന്നു.

ഇന്‍വെസ്‌കോ ഇന്ത്യ മിഡ്ക്യാപ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്

അഞ്ച് വര്‍ഷത്തിനുള്ളില്‍ 27.51 ശതമാനം റിട്ടേണ്‍ നല്‍കിയ ഇന്‍വെസ്‌കോ ഇന്ത്യ ഫണ്ട് രണ്ടാമത്തെ മികച്ച ഫണ്ടാണ്. ഫണ്ടിന്റെ വലുപ്പം 7,406 കോടി രൂപ. ഓഗസ്റ്റ് 1ലെ കണക്കനുസരിച്ച് ഫണ്ടിന്റെ മൂല്യം 213.03 രൂപയായിരുന്നു.

എഡല്‍വീസ് മിഡ്ക്യാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍ ഗ്രോത്ത്

എഡല്‍വീസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 26.17 ശതമാനം എസ്‌ഐപി റിട്ടേണ്‍ നല്‍കി. ഫണ്ടിന്റെ വലുപ്പം 10,988 കോടി രൂപ. ഓഗസ്റ്റ് 1ലെ ഫണ്ടിന്റെ മൂല്യം 115,02 രൂപ.

എച്ച്ഡിഎഫ്‌സി മിഡ്ക്യാപ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്

ഈ ഫണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 25.79 ശതമാനം എസ്‌ഐപി റിട്ടേണ്‍ സമ്മാനിച്ചു. ഫണ്ടിന്റെ വലുപ്പം 84.061 കോടി രൂപ. ഓഗസ്റ്റ് 1 ലെ കണക്കനുസരിച്ച് ഫണ്ടിന്റെ മൂല്യം 210.43 രൂപയായിരുന്നു.

Also Read: SIP Retirement Planning: 50 വയസില്‍ 4 കോടി രൂപ നേടാന്‍ എത്ര രൂപ നിക്ഷേപിക്കണം?

നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ്ക്യാപ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്

നിപ്പോണ്‍ ഫണ്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ 25.43 ശതമാനം എസ്‌ഐപി റിട്ടേണ്‍ നല്‍കി. വലുപ്പം 39,066 കോടി രൂപ. ഫണ്ടിന്റെ മൂല്യം 4,449.05 രൂപയായിരുന്നു ഓഗസ്റ്റ് 1ന്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.