Pan Card Photo Change: പാൻ കാർഡിലെ ഫോട്ടോ മാറ്റണോ? ചെയ്യേണ്ടത് ഇത്ര മാത്രം…
Change PAN card Photo online: സർക്കാർ ഓഫീസുകൾ കേറി ഇറങ്ങാതെ തന്നെ പാൻ കാർഡിലെ ഫോട്ടോ നമുക്ക് മാറ്റാൻ കഴിയും. പാൻ കാർഡിലെ ഫോട്ടോ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ഇന്ത്യയിൽ സാമ്പത്തികമോ നികുതി സംബന്ധമായതോ ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏതൊരാൾക്കും പാൻ കാർഡ് ഒരു നിർണായക രേഖയാണ്. ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ നമ്പർ. ഇതിൽ ഒരു പൗരന്റെ സാമ്പത്തിക വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
സർക്കാർ ഓഫീസുകൾ കേറി ഇറങ്ങാതെ തന്നെ പാൻ കാർഡിലെ ഫോട്ടോ നമുക്ക് മാറ്റാൻ കഴിയും. പാൻ കാർഡിലെ ഫോട്ടോ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം.
പാൻ ഫോട്ടോ മാറ്റുന്നതിനുള്ള വഴികൾ
ഔദ്യോഗിക വെബ്സൈറ്റായ https://tinpan.proteantech.in/ പോർട്ടൽ സന്ദർശിക്കുക.
ഹോം പേജിലെ ‘സേവനങ്ങൾ’ എന്ന ഓപ്ഷനിലെ ‘പാൻ’ ക്ലിക്ക് ചെയ്യുക
‘പാൻ വിവരങ്ങളിൽ മാറ്റം/തിരുത്തൽ’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം.
ഓൺലൈൻ പാൻ ആപ്ലിക്കേഷന് വേണ്ടി ‘അപ്ലൈ’ ക്ലിക്ക് ചെയ്യുക.
‘പുതിയ പാൻ കാർഡിനായുള്ള അഭ്യർത്ഥന / പാൻ വിവരങ്ങൾ മാറ്റങ്ങൾ / തിരുത്തൽ’ എന്നത് തിരഞ്ഞെടുക്കുക.
ALSO READ: ആധാറിലെ വിവരങ്ങൾ വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാം; നവംബർ മുതൽ പുത്തൻ മാറ്റങ്ങൾ
നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാൻ ബോക്‌സിൽ ടിക്ക് ചെയ്യുക. തുടർന്ന് ‘സമർപ്പിക്കുക’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
വിവരങ്ങളും ആവശ്യമായ ഡോക്യുമെൻ്റുകളും പോലുള്ള വിശദാംശങ്ങൾ നൽകുക.
പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക. വിവരങ്ങൾ പൂരിപ്പിച്ച ശേഷം ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന പേയ്‌മെൻ്റ് പേജിൽ ഫീസ് അടയ്ക്കുക.
പേയ്‌മെൻ്റ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് 15 അക്ക അക്നോളജ്‌മെൻ്റ് നമ്പർ ലഭിക്കും.
ട്രാക്കിംഗ് ആവശ്യങ്ങൾക്കായി ഈ നമ്പർ സൂക്ഷിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ
ഐഡി പ്രൂഫ്: ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്
ജനനത്തീയതി തെളിവ്: ആധാർ, ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട്
അഡ്രസ് തെളിയിക്കാൻ: ആധാർ കാർഡ്, യൂട്ടിലിറ്റി ബിൽ, അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ്
ഫോട്ടോ: പാസ്‌പോർട്ട് വലുപ്പത്തിലുള്ള കളർ ഫോട്ടോ (4.5 സെ.മീ x 3.5 സെ.മീ)