Gold Rate Today: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; കാത്തിരിക്കണോ? നിരക്ക് അറിയാം
Kerala Gold Rate Today: പവന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 923ം രൂപയിലെത്തി. പവന് 73880 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 923ം രൂപയിലെത്തി. പവന് 73880 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതാണ് ഇന്ന് കുറഞ്ഞത്. എന്നാൽ സ്വർണവിപണിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് അത്ര വലിയ പ്രതീക്ഷയല്ല ഇന്നത്തെ സ്വർണ വില.
എന്നാൽ ആഗോള വിപണിയില്‍ സ്വർണത്തിന്റെ വിലയില്‍ വൻ കുതിപ്പാണ് ഉണ്ടാകുന്നത്. ഇറാന്‍-ഇസ്രായേല്‍ സംഘർഷം രൂക്ഷമായതോടെയാണ് സ്വർണ വിലയിൽ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
Also Read:ഇസ്രായേൽ – ഇറാൻ സംഘർഷം, ഏഷ്യൻ വിപണികൾ ഇടിഞ്ഞു; കുതിച്ചുയർന്ന് എണ്ണ വില
പവന് 71360 രൂപയിലാണ് ജൂൺ മാസം ആരംഭിച്ചത് . ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇതിനു ശേഷം സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ജൂൺ 14ന് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. അന്ന് പവന് 74560 രൂപയിലാണ് വ്യപാരം പുരോഗമിച്ചത്. 74000 കടന്ന സ്വർണ വില ജൂൺ 20നാണ് 73000-ത്തിലേക്ക് എത്തിയത്.