AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: എന്തിന്റെ കേടായിരുന്നു! കുറച്ചതൊക്കെ കൂട്ടി, ആ സ്വര്‍ണം തന്നെ

October 30 Thursday Afternoon Gold Price: താനൊരിക്കലും കുറയാന്‍ പോകുന്നില്ലെന്ന് വ്യക്തമാക്കി, ഒക്ടോബര്‍ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സ്വര്‍ണവില എത്തിയിരിക്കുന്നു. രാവിലെ വില കുറച്ച് മോഹിപ്പിച്ച സ്വര്‍ണം തന്നെയാണ്, അക്കരെയൊരു മരുപ്പച്ച കണ്ടിട്ടുപോലും വീണ്ടും വില ഉയര്‍ത്തി ഭയപ്പെടുത്തുന്നത്.

Kerala Gold Rate: എന്തിന്റെ കേടായിരുന്നു! കുറച്ചതൊക്കെ കൂട്ടി, ആ സ്വര്‍ണം തന്നെ
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 30 Oct 2025 15:43 PM

ചൈനയും യുഎസും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിസമാപ്തിയിലേക്ക് എത്തിയപ്പോള്‍ ലോകം ഒന്നടങ്കം ആശ്വസിച്ചു, ഇങ്ങ് കേരളത്തിലും ഒരേയൊരു കാര്യത്തില്‍ പേരില്‍ മലയാളികളും ആശ്വാസം രേഖപ്പെടുത്തി. മറ്റൊന്നിന്റെ പേരിലും യുഎസും ചൈനയും മലയാളികളെ ആശ്വാസം കൊള്ളിക്കില്ല, അതെ സ്വര്‍ണം തന്നെയായിരുന്നു അതിന് കാരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിച്ചാല്‍ സുരക്ഷിത ലോഹമായ സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയും, ഇത് വിലയിടിവിന് വഴിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികളും ഉപഭോക്താക്കളും.

എന്നാല്‍ പ്രതീക്ഷകളൊന്നും വേണ്ട, താനൊരിക്കലും കുറയാന്‍ പോകുന്നില്ലെന്ന് വ്യക്തമാക്കി, ഒക്ടോബര്‍ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സ്വര്‍ണവില എത്തിയിരിക്കുന്നു. രാവിലെ വില കുറച്ച് മോഹിപ്പിച്ച സ്വര്‍ണം തന്നെയാണ്, അക്കരെയൊരു മരുപ്പച്ച കണ്ടിട്ടുപോലും വീണ്ടും വില ഉയര്‍ത്തി ഭയപ്പെടുത്തുന്നത്.

ഉച്ചയ്ക്ക് ശേഷമുള്ള വില

ഒക്ടോബര്‍ 30ന് വ്യാഴം, ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 89,080 രൂപയാണ് വില. രാവിലെ 88,360 രൂപയായിരുന്നു. ഇവിടെ നിന്നും 720 രൂപയാണ് സ്വര്‍ണം കൂട്ടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലെ 11,045 രൂപയും വൈകീട്ട് 11,135 രൂപയുമാണ്. 90 രൂപ ഗ്രാമിനും വര്‍ധിച്ചു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,997 ലേക്ക് ഉയര്‍ന്നു. രാവിലെ 38 ഡോളര്‍ താഴ്ന്ന് 3,949.22 ഡോളറിലായിരുന്നു വ്യാപാരം. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറച്ചിട്ടും സ്വര്‍ണവില ഇടിയുന്ന കാഴ്ചയാണ് ഇന്ന് രാവിലെ കണ്ടത്. എന്തുകൊണ്ട് രാവിലെ വില താഴ്ന്നുവെന്ന് പരിശോധിക്കാം.

Also Read: Gold Rate: സ്വർണം സ്വന്തമാക്കാം; കാത്തിരുന്ന വിലയിലേക്ക്…ഇന്നത്തെ നിരക്ക് ഇങ്ങനെ

പലിശ നിരക്ക് കാല്‍ ശതമാനമാണ് ഫെഡറല്‍ റിസര്‍വ് നിലവില്‍ കുറച്ചിരിക്കുന്നത്. എന്നാല്‍ ഇനിയൊരു ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പലിശനിരക്ക് കുറയുമ്പോള്‍ ഡോളറിന്റെ ശക്തി ദുര്‍ബലമാകുന്നു. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. എന്നാല്‍ ഡോളര്‍ ശക്തിപ്രാപിച്ചത്, സ്വര്‍ണത്തില്‍ നിന്നുള്ള ലാഭമെടുപ്പ് കുറയുകയും വിലയിടിക്കുകയും ചെയ്തു. കൂടാതെ, യുഎസ് ഡോളര്‍ ഇന്‍ഡക്‌സും യുഎസ് ട്രഷറി യീല്‍ഡും മെച്ചപ്പെട്ടതും വിലയിടിവിന് വഴിവെച്ചു.