Coconut Oil Price: സബ്സിഡി വെളിച്ചെണ്ണ വില കുറയ്ക്കും; ഉറപ്പ് നൽകി മന്ത്രി

Coconut Oil Price Hike in Kerala: വിപണിയിൽ ഇറങ്ങുന്ന വ്യാജ വെളിച്ചണ്ണയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരാതികൾ ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

Coconut Oil Price: സബ്സിഡി വെളിച്ചെണ്ണ വില കുറയ്ക്കും; ഉറപ്പ് നൽകി മന്ത്രി

Coconut Oil

Updated On: 

20 Aug 2025 08:39 AM

ഓണത്തിന് മുമ്പ് സബ്സിഡി വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. സപ്ലൈക്കോ വഴി നൽകുന്ന ശബരി ബ്രാൻഡ് സബ്സിഡി വെളിച്ചെണ്ണയ്ക്കാണ് വില കുറയുക. സബ്സിഡി വെളിച്ചെണ്ണയ്ക്ക് 349 രൂപയായിട്ടും സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 429 രൂപയായും കുറച്ചിട്ടുണ്ട്.മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും സപ്ലൈക്കോയിലൂടെ എംആർപി വിലയേക്കാൾ കുറഞ്ഞ വിലയിൽ നൽകുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാന സർക്കാരിന്റെ ഭാഗമായി നടത്തുന്ന ഓണച്ചന്ത ഈ മാസം 25 മുതൽ ആരംഭിക്കും. ഓണച്ചന്തയിലും സബ്സിഡി വെളിച്ചെണ്ണ ലഭ്യമാക്കുന്നതാണ്. എല്ലാ ജില്ലകളിലും ജില്ലാ ഫെയറും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രധാന ഔട്ട്ലെറ്റിനോട് ചേർന്ന് ഓണം ഫെയറും സംഘടിപ്പിക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് നിയമസഭാ മണ്ഡലങ്ങളിലെ ഫെയറുകൾ.

ALSO READ: വെളിച്ചെണ്ണയ്ക്ക് 300 രൂപയില്‍ താഴെ വില; ഓണം ഒരു പ്രശ്‌നമാകില്ല

കൂടാതെ വിപണിയിൽ ഇറങ്ങുന്ന വ്യാജ വെളിച്ചണ്ണയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരാതികൾ ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 1014 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. 469 സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്കായി അയച്ചു. ഇതിനോടകം 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ‘കേരസൂര്യ’, ‘കേര ഹരിതം’, ‘കുട്ടനാടൻ കേര’ തുടങ്ങിയ പേരുകളിലായിരുന്നു വ്യാജന്മാർ വിപണിയിൽ എത്തിയത്.

വെളിച്ചെണ്ണയുടെ ഡിമാൻഡ് കൂടിയതോടെ വ്യാജ വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന മില്ലുകൾ പോലും അയൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കന്യാകുമാരി, ഈറോഡ്, നാഗര്‍കോവില്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് വ്യാജ വെളിച്ചെണ്ണ നിര്‍മിക്കുന്ന മില്ലുകള്‍ ഉള്ളത്. ഒറിജിനല്‍ വെളിച്ചെണ്ണ പേരിന് മാത്രം ഉപയോഗിച്ചതിന് ശേഷം മറ്റ് വസ്തുക്കള്‍ ചേര്‍ത്താണ് വില്‍പ്പന.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ