Coconut Oil Price Hike: വെളിച്ചെണ്ണയ്ക്ക് തീവില; കാരണക്കാർ ഇന്തോനേഷ്യയും ഫിലിപ്പീന്‍സും

Coconut Oil Price Hike: നാളികേരം ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ നമുക്ക് ആവശ്യത്തിനുള്ള തേങ്ങയുടെ 65 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്ന് നിങ്ങൾക്ക് അറിയാമോ?

Coconut Oil Price Hike: വെളിച്ചെണ്ണയ്ക്ക് തീവില; കാരണക്കാർ ഇന്തോനേഷ്യയും ഫിലിപ്പീന്‍സും

Coconut Oil

Published: 

05 Aug 2025 09:48 AM

വെളിച്ചെണ്ണയുടെ തീവില സാധാരണക്കാർക്ക് ആശങ്കയായി തുടരുകയാണ്. ഉയർന്ന വില കാരണം മറ്റ് ബദൽ മാർ​ഗങ്ങൾ തേടുകയാണ് മലയാളികൾ. എന്നാൽ ഈ പ്രതിസന്ധിക്ക് കാരണം എന്താണെന്ന് അറിയാമോ? കൊപ്രയുടെ ക്ഷാമവും നാളികേരത്തിന്റെ ലഭ്യത ഇല്ലായ്മയും കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില ആഗോള പ്രശ്നങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം…

ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില 500 കടന്ന് മുന്നേറുമ്പോൾ, ഫിലിപ്പീന്‍സിലെയും ഇന്തോനേഷ്യയേയും പ്രതികൂട്ടിൽ ചേർക്കേണ്ടി വരും. നാളികേരം ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ നമുക്ക് ആവശ്യത്തിനുള്ള തേങ്ങയുടെ 65 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്ന് നിങ്ങൾക്ക് അറിയാമോ?, സംഗതി സത്യമാണ്.

എന്നാൽ 2023 ജൂലൈ മുതല്‍ 2024 ജൂണ്‍ വരെ ലോകത്തെ ഏറ്റവും വലിയ നാളികേര ഉല്‍പാദകരും കയറ്റുമതിക്കാരും ആയ ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും എല്‍ നിനോ പ്രതിഭാസം കാരണം കടുത്ത വരള്‍ച്ചയാണ് ഉണ്ടായത്. ഇത് തേങ്ങ ഉല്‍പാദനം കുത്തനെ കുറയാൻ കാരണമായി. 2024 ഒക്ടോബറോടെ ഇതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യയിലും പ്രകടമായി. ഇന്തോനേഷ്യ വെളിച്ചെണ്ണയുടെ കയറ്റുമതി കുറച്ചു. ഡീസലില്‍ വെളിച്ചെണ്ണ കലര്‍ത്തുന്നത് ഫിലിപ്പീന്‍സ് നിര്‍ബന്ധമാക്കി. ഇത്തരം നടപടികൾ ആഗോള വിപണിയില്‍ വെളിച്ചെണ്ണയുടെ ലഭ്യത കുറക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും