Coconut Oil Price Hike: ഓണക്കാലത്ത് വെളിച്ചെണ്ണ പ്രശ്നം തീർക്കാൻ സർക്കാർ ഐഡിയ, ലഭിക്കുന്നത് ഇങ്ങനെ

Supplyco To Solve Coconut Oil Price Hike Issue: നാളികേര ഉത്പാദനത്തിന്റെ കുറവാണ് നിലവില്‍ വെളിച്ചെണ്ണ വില വര്‍ധിക്കുന്നതിന് പ്രധാന കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍, തെങ്ങിനെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഉത്പാദന കുറവിന് കാരണമായി.

Coconut Oil Price Hike: ഓണക്കാലത്ത് വെളിച്ചെണ്ണ പ്രശ്നം തീർക്കാൻ സർക്കാർ ഐഡിയ, ലഭിക്കുന്നത് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

10 Jul 2025 11:18 AM

വെളിച്ചെണ്ണ ഇല്ലാതെ എങ്ങനെ രുചികരമായി പാചകം ചെയ്യാമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മലയാളികള്‍ പഠിച്ച് കഴിഞ്ഞു. കേരളത്തില്‍ വെളിച്ചെണ്ണയുടെ വില 400 ഉം കടന്ന് മുന്നേറുകയാണ്. ഓണമെത്തുമ്പോഴേക്കും വെളിച്ചെണ്ണ വില 600 ലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

നാളികേര ഉത്പാദനത്തിന്റെ കുറവാണ് നിലവില്‍ വെളിച്ചെണ്ണ വില വര്‍ധിക്കുന്നതിന് പ്രധാന കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍, തെങ്ങിനെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഉത്പാദന കുറവിന് കാരണമായി. നിലവില്‍ 70 രൂപയ്ക്ക് മുകളിലാണ് തേങ്ങയ്ക്ക് ഈടാക്കുന്ന വില.

ഇതിന് പുറമെ കൊപ്രയുടെ ക്ഷാമവും വെളിച്ചെണ്ണ വില ഉയര്‍ത്തി. തമിഴ്‌നാട്, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന കൊപ്രയുടെ അളവ് കുറഞ്ഞതിനോടൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും കുത്തനെ താഴോട്ടിറങ്ങി.

തേങ്ങയുടെയും കൊപ്രയുടെയും ക്ഷാമം സ്വാഭാവികമായും വില വര്‍ധിപ്പിക്കും. വെള്ളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് വില വര്‍ധിക്കാന്‍ കാരണമായി. 100 കിലോ കൊപ്ര ആട്ടിയാല്‍ കിട്ടുന്നത് 65 ലിറ്ററോളം വെളിച്ചെണ്ണയാണെന്നാണ് റിപ്പോര്‍ട്ട്. 100 ക്വിന്റല്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നതിന് 24 ലക്ഷം രൂപ ചെലവ് വരും. വെളിച്ചെണ്ണ വിലയേക്കാള്‍ കൂടുതലാണ് അത് ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വില.

ഉയര്‍ന്ന വിലയില്‍ വെളിച്ചെണ്ണ വാങ്ങിക്കുന്നത് പലര്‍ക്കും സാധ്യമായ കാര്യമല്ല. അതിനാല്‍ ഓണവിപണി ലക്ഷ്യമിട്ട് പാമോയില്‍ വിതരണം ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് സപ്ലൈകോ. നിലവില്‍ വെറും 1.5 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ മാത്രമാണ് സപ്ലൈകോയുടെ ശേഖരത്തിലുള്ളതെന്നാണ് വിവരം. ഇത് മൂന്ന് മാസത്തിനുള്ളില്‍ തീരും.

Also Read: Coconut Oil Price Hike: തൊട്ടാൽ പൊള്ളും വെളിച്ചെണ്ണ, കൊപ്രയും കിട്ടാനില്ല; വില റെക്കോർഡിലേക്ക്..

ഒരു മാസത്തെ വില്‍പനയ്ക്ക് വേണ്ടി വരുന്ന 15 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് വേണ്ടി 60 കോടിയെങ്കിലും ചെലവഴിക്കേണ്ടി വരും. കൊപ്ര ക്ഷാമം വെളിച്ചെണ്ണ ഉത്പാദനം വൈകിപ്പിക്കുന്നു. അതിനാല്‍ തന്നെ വെളിച്ചെണ്ണ വിതരണം നടത്തുന്നതിലുള്ള പരിമിതികള്‍ ഏജന്‍സികള്‍ സപ്ലൈകോയെ അറിയിച്ചു. കുറഞ്ഞ വിലയില്‍ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നും സപ്ലൈകോ പരിശോധിക്കുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും