Coconut Oil Price: ഓണം കഴിഞ്ഞു, വെളിച്ചെണ്ണ വില ഇനി കുറയുമോ, കൂടുമോ?

Coconut Oil Price in Kerala: കൊപ്ര വില കുറഞ്ഞതും നാളികേരത്തിന്റെ ലഭ്യതയും അനുകൂലമാണ്. തമിഴ്നാട് മാർക്കറ്റിൽ കൊപ്രയ്ക്ക് കിലോയ്ക്ക് 220 രൂപയാണ് വില.

Coconut Oil Price: ഓണം കഴിഞ്ഞു, വെളിച്ചെണ്ണ വില ഇനി കുറയുമോ, കൂടുമോ?

Coconut Oil (17)

Published: 

08 Sep 2025 15:58 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില താഴുന്നു. നിലവിൽ ഒരു ലിറ്റർ വെളിച്ചെണ്ണ 399 രൂപയ്ക്ക് പൊതുവിപണിയിൽ ലഭ്യമാണ്. മൊത്ത വിപണിയിൽ അഞ്ഞൂറ് പിന്നിട്ട വെളിച്ചെണ്ണ മൂന്നൂറ് രൂപയിലേക്ക് താഴ്ന്നത് ആശ്വാസകരമാണ്. ഓണക്കാലം എത്തിയതോടെയാണ് വിലയിൽ പ്രകടമായ മാറ്റം ഉണ്ടായത്. എന്നാൽ ഈ വർഷത്തെ ഓണക്കാലം കഴിയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യമാണ് ഓരോ മലയാളികളിലും.

ഓണക്കാലം കഴിഞ്ഞതോടെ വെളിച്ചെണ്ണയുടെ ഡിമാൻഡിലും ഇടിവ് സംഭവിക്കും. അതുകൊണ്ട് തന്നെ വില കൂടുമോ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കൊപ്ര വില കുറഞ്ഞതും നാളികേരത്തിന്റെ ലഭ്യതയും അനുകൂലമാണ്. തമിഴ്നാട് മാർക്കറ്റിൽ കൊപ്രയ്ക്ക് കിലോയ്ക്ക് 220 രൂപയാണ് വില. 275 രൂപ വരെ വില ഉയർന്നിടത്ത് നിന്നാണ് ഈ കുറവ്.

ALSO READ: വെളിച്ചെണ്ണ ഗുണം ചെയ്തു, സപ്ലൈകോയിൽ റെക്കോർഡ് വരുമാനം

തേങ്ങയുടെ വിലയും കുറഞ്ഞിട്ടുണ്ട്. 85 രൂപയായിരുന്ന തേങ്ങ നിലവിൽ 65 രൂപയ്ക്ക് ലഭ്യമാണെന്നാണ് വിവരം. ഓണം പ്രമാണിച്ച് നാട്ടിൻപുറങ്ങളിൽ തേങ്ങയിടീൽ ആരംഭിച്ചതോടെ പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നിരുന്നു. പാലക്കാട് നിന്ന് ഉൾപ്പെടെ പച്ചത്തേങ്ങ വൻതോതിൽ മാർക്കറ്റിൽ എത്തി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ തേങ്ങ ഉത്പാദനം വർദ്ധിച്ചതും ഓണക്കാലത്തെ വിലയിടിവിന് കാരണമായിട്ടുണ്ട്.

ഓണക്കാലത്തെ ആവശ്യകത മുൻനിർത്തി സർക്കാരും വെളിച്ചെണ്ണ വില കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. സപ്ലൈകോ വഴി 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ഓഗസ്റ്റ് 25 മുതൽ 429 രൂപയ്ക്ക ലഭ്യമാക്കി. 349 രൂപയായിരുന്ന ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽനിന്ന്‌ 389 രൂപയായും കുറച്ചിരുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും