Coconut Oil Price: വെളിച്ചെണ്ണ 339 രൂപയ്ക്ക്; ഓണച്ചന്തകള്‍ക്ക് തുടക്കം

Coconut oil Price in Kerala: 10 ദിവസം നീളുന്ന ഓണച്ചന്ത മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1800 കേന്ദ്രങ്ങളിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്.

Coconut Oil Price: വെളിച്ചെണ്ണ 339 രൂപയ്ക്ക്; ഓണച്ചന്തകള്‍ക്ക് തുടക്കം

പ്രതീകാത്മക ചിത്രം

Published: 

27 Aug 2025 | 10:47 AM

സംസ്ഥാനത്ത് വില കുറവിൽ വെളിച്ചെണ്ണ വാങ്ങിക്കാം. ഓണത്തോടനുബന്ധിച്ച് നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് തുടക്കമായി. 10 ദിവസം നീളുന്ന ഓണച്ചന്ത മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓണനാളിൽ ഒരുമണി അരി പോലും അധികമായി നൽകാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാ‍ർ നിലപാട്. സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ കേരള സർക്കാർ നട‌ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1800 കേന്ദ്രങ്ങളിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.

ALSO READ: ആശ്വാസത്തോടെ ഓണമുണ്ണാം; വെളിച്ചെണ്ണ വില കുറഞ്ഞു, തേങ്ങ വിലയും താഴേക്ക്

ഒരു ലിറ്റർ വെളിച്ചെണ്ണ 339 രൂപ, പഞ്ചസാര 34.65 രൂപ, ജയ അരി,കുറുവ അരി, കുത്തരി (8 കിലോ ) 264 രൂപ എന്നീ നിരക്കുകളിൽ ലഭിക്കും. മറ്റ് ഉല്‍പ്പന്നങ്ങള്‍ 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകുന്നതാണ്. സാധനങ്ങളുടെ ഗുണനിലവാരം സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സി പരിശോധിച്ച് ഉറപ്പാക്കിയാണ് വിപണനത്തിന് എത്തുന്നത്.

അതേസമയം, വ്യാജ വെളിച്ചെണ്ണ വിപണികളിൽ വിലസുകയാണ്. ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴ് ജില്ലകളിൽ നിന്നായി 4513 ലിറ്റർ സംശയാസ്പദ വെളിച്ചെണ്ണ പിടിച്ചെടുത്തു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്നാണ് പ്രത്യേക പരിശോധന.

മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
മഞ്ഞില്‍ പുതഞ്ഞ് ഒരു വന്ദേ ഭാരത് യാത്ര; കശ്മീരിലെ കാഴ്ച
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം