AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: ആശ്വാസത്തോടെ ഓണമുണ്ണാം; വെളിച്ചെണ്ണ വില കുറഞ്ഞു, തേങ്ങ വിലയും താഴേക്ക്

Coconut oil Price in Kerala: തമിഴ്നാട്ടിൽ പച്ചതേങ്ങയുടെ വിളയെടുപ്പ് ആരംഭിച്ചതും കൊപ്ര വില കുറഞ്ഞതും കേരഫെഡ് നാളികേര സംഭരണം ആരംഭിച്ചതും വില കുറവിന് കാരണമാകും.

Coconut Oil Price: ആശ്വാസത്തോടെ ഓണമുണ്ണാം; വെളിച്ചെണ്ണ വില കുറഞ്ഞു, തേങ്ങ വിലയും താഴേക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 26 Aug 2025 09:26 AM

ഓണനാളിന്റെ വരവറിയിച്ച് അത്തം വന്നെത്തി. ഇനി വിഭവ സമൃദ്ധമായ സദ്യകളുമായി മലയാളികളുടെ അടുക്കള ഉണരും. വെളിച്ചെണ്ണ വിലയെ കുറിച്ചുള്ള ആശങ്ക സാധാരണക്കാരിൽ നിലനിൽക്കുകയാണ്. എന്നാൽ നിലവിൽ വില കുറയുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്.

ഒരു മാസം മുമ്പ് 500 കടന്ന വെളിച്ചെണ്ണ വില ഇന്ന് 390 – 400 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷ. തമിഴ്നാട്ടിൽ പച്ചതേങ്ങയുടെ വിളയെടുപ്പ് ആരംഭിച്ചതും കൊപ്ര വില കുറഞ്ഞതും കേരഫെഡ് നാളികേര സംഭരണം ആരംഭിച്ചതും വില കുറവിന് കാരണമാകും.

ALSO READ: വെളിച്ചെണ്ണ 339 രൂപയ്ക്ക്, ആശ്വാസമായി മന്ത്രിയുടെ പ്രഖ്യാപനം

കേരളത്തിൽ പ്രധാനമായും കൊപ്ര എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. വെളിച്ചെണ്ണ വില്പന കുറഞ്ഞതും, വൻകിട കമ്പനികൾ നേരിട്ടുള്ള വിപണി വാങ്ങലിൽ നിന്ന് വിട്ടു നിന്നതും തമിഴ്നാട് വിപണിയിൽ കൊപ്ര വില ഒറ്റയടിക്ക് കുറയാൻ കാരണമായി. 55 – 60 രൂപയുടെ ഇടിവാണുണ്ടായത്. പച്ചത്തേങ്ങയുടെ വിലയിലും മാറ്റമുണ്ടായി. കിലോയ്ക്ക് 80 രൂപ വരെയെത്തിയ ചില്ലറ വില്പന വില 57 രൂപ വരെ താഴ്ന്നു. കൂടാതെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തേങ്ങ ഉല്പാദനം കൂടിയതും വില കുറയാൻ കാരണമായി.

അതേസമയം, സപ്ലൈകോയിൽ  ലിറ്ററിന് 339 രൂപയ്ക്ക് വെളിച്ചെണ്ണ ലഭ്യമാണ്. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്ക് ലഭിക്കും. നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്സിഡി നിരക്കിൽ 349 രൂപയും സബ്സിഡി ഇതര നിരക്കിൽ 429 രൂപയും ആയിരുന്നു.