Coconut Oil Price: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വിലക്കുറവില്‍ വെളിച്ചെണ്ണ

Supplyco Coconut Oil Price: കേര വെളിച്ചെണ്ണയ്ക്ക് പുറമെ സപ്ലൈകോ വഴി ശബരി വെളിച്ചെണ്ണയും ഒരു ലിറ്റര്‍ കണക്കില്‍ വില്‍ക്കുമെന്ന് മന്ത്രി അറിയിച്ചു. അധിക ലാഭം ഈടാക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംരംഭകരുമായി ചര്‍ച്ച നടത്തിയിരുന്നു.

Coconut Oil Price: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വിലക്കുറവില്‍ വെളിച്ചെണ്ണ

വെളിച്ചെണ്ണ

Published: 

11 Aug 2025 06:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലയെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ഇന്ന് തുടക്കം. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഇന്ന് മുതല്‍ കേര വെളിച്ചെണ്ണ വിലക്കുറവില്‍ ലഭ്യമാകും. ലിറ്ററിന് 457 രൂപയാകും കേര വെളിച്ചെണ്ണയ്ക്ക്. ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

കേര വെളിച്ചെണ്ണയ്ക്ക് പുറമെ സപ്ലൈകോ വഴി ശബരി വെളിച്ചെണ്ണയും ഒരു ലിറ്റര്‍ കണക്കില്‍ വില്‍ക്കുമെന്ന് മന്ത്രി അറിയിച്ചു. അധിക ലാഭം ഈടാക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംരംഭകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് സമ്മതിച്ചു. കേരഫെഡ് വെളിച്ചെണ്ണ ഹോള്‍സെയില്‍ വിലയ്ക്കാണ് ഇനി വില്‍പന.

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നതില്‍ ജി ആര്‍ അനിലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം നടന്ന സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. വിലക്കയറ്റില്‍ ഭക്ഷ്യവകുപ്പ് നോക്കുകുത്തിയാണെന്നാണ് പ്രധാന വിമര്‍ശനം.

Also Read: Coconut Oil Price: വെളിച്ചെണ്ണ തൊട്ടാല്‍ ഇനി പൊള്ളില്ല; നാളെ മുതല്‍ വിലക്കുറവില്‍ നിങ്ങളിലേക്ക്

13 ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്കായി. വെളിച്ചെണ്ണ വില വര്‍ധനവ് നാണക്കേടാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞു. എന്നിരുന്നാലും ഓണത്തിന് മുന്നോടിയായി ഒരു ലിറ്റര്‍ വെളിച്ചെണ്ണ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും