Coconut Price: തേങ്ങ വില താഴേക്ക്; വെളിച്ചെണ്ണയുടെ കാര്യത്തില്‍ ഇനി പേടിവേണ്ട

Coconut Price Drop In Kerala: കേരളത്തില്‍ തേങ്ങയ്ക്ക് വില കുറയുകയാണ്. ജൂണ്‍ മാസത്തില്‍ 79 രൂപയില്‍ വില്‍പന നടന്ന തേങ്ങ കഴിഞ്ഞ നാല് കുറച്ച് ദിവസങ്ങള്‍ക്കിടെ എട്ട് രൂപയുടെ ഇടിവാണ് നേരിട്ടത്. നിലവില്‍ സംസ്ഥാനത്തിന്റെ പലയിടത്തും 63 രൂപയാണ് ഒരു കിലോ തേങ്ങയുടെ വില.

Coconut Price: തേങ്ങ വില താഴേക്ക്; വെളിച്ചെണ്ണയുടെ കാര്യത്തില്‍ ഇനി പേടിവേണ്ട

തേങ്ങ

Published: 

11 Aug 2025 | 10:42 AM

തേങ്ങയോളം മലയാളികളെ മോഹിപ്പിക്കുന്ന മറ്റൊന്ന് ഇന്ന് കേരളത്തിലില്ല. അതിന് കാരണമുണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ കുതിപ്പാണ് തേങ്ങയുടെയും വെളിച്ചെണ്ണയുടെയുമെല്ലാം വിലയില്‍ സംഭവിച്ചത്. ഇതോടെ പലരും തേങ്ങയും വെളിച്ചെണ്ണയുമൊന്നുമില്ലാതെ എങ്ങനെ പാചകം ചെയ്യാമെന്ന കാര്യം കണ്ടുപിടിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

എന്നാല്‍ കേരളത്തില്‍ തേങ്ങയ്ക്ക് വില കുറയുകയാണ്. ജൂണ്‍ മാസത്തില്‍ 79 രൂപയില്‍ വില്‍പന നടന്ന തേങ്ങ കഴിഞ്ഞ നാല് കുറച്ച് ദിവസങ്ങള്‍ക്കിടെ എട്ട് രൂപയുടെ ഇടിവാണ് നേരിട്ടത്. നിലവില്‍ സംസ്ഥാനത്തിന്റെ പലയിടത്തും 63 രൂപയാണ് ഒരു കിലോ തേങ്ങയുടെ വില.

ഫെബ്രുവരിയില്‍ വെറും 50 രൂപയായിരുന്നു പച്ചതേങ്ങയുടെ വില. എന്നാല്‍ മൂന്ന് മാസങ്ങള്‍ കൊണ്ട് 50 ല്‍ നിന്നും 80 ലേക്ക് വില വളര്‍ന്നു. തേങ്ങയുടെ ചില്ലറ വില്‍പന 83 രൂപയും കടന്നിരുന്നു. തേങ്ങ കിട്ടാനില്ലാത്തതായിരുന്നു വില വര്‍ധനവിന് പ്രധാന കാരണം.

എന്നാല്‍ കര്‍ണാടകയില്‍ വിളവെടുപ്പ് കാലമായതോടെ കേരളത്തില്‍ നിന്നുള്ള തേങ്ങ കയറ്റുമതി കുറഞ്ഞു. ഇത് വിലയിടിവിന് വഴിവെച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു.

വില വിവരം

ഫെബ്രുവരിയില്‍ – 50 രൂപ
മാര്‍ച്ചില്‍- 60-63 രൂപ
ഏപ്രിലില്‍- 68-70 രൂപ
മെയില്‍- 75-78 രൂപ
ജൂണില്‍- 79 രൂപ
ജൂലൈയില്‍- 75 രൂപ

Also Read: Coconut Oil Price: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വിലക്കുറവില്‍ വെളിച്ചെണ്ണ

പച്ചതേങ്ങയുടെ വില 100 രൂപ വരെ ഉയരുമെന്ന റിപ്പോര്‍ട്ടുകളെല്ലാം നേരത്തെ പുറത്തുവന്നിരുന്നു. ഓണത്തിന് തേങ്ങയുടെ വില വര്‍ധനവ് മുന്നില്‍ പല ചെറുകിട വില്‍പനക്കാരും നേരത്തെ സംഭരിച്ച് വെക്കുകയും ചെയ്തു. എന്നാല്‍ വിലയിടിവ് ഇവര്‍ക്കെല്ലാം തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി