Personal Loan Rejection: പേഴ്സണൽ ലോൺ കിട്ടാതാവും, പരിഹരിക്കാൻ ഇങ്ങനെയൊരു വഴി

പേഴ്സണൽ ലോൺ നിരസിക്കപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. എന്നാൽ പലതും ലളിതമായി പരിഹരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത

Personal Loan Rejection: പേഴ്സണൽ ലോൺ കിട്ടാതാവും, പരിഹരിക്കാൻ ഇങ്ങനെയൊരു വഴി

Personal Loan Rejection

Published: 

08 Oct 2025 20:54 PM

വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി പലരും വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കാറുണ്ട്. ചിലപ്പോൾ നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കപ്പെടാറുമുണ്ട്. എന്താണ് ഇതിന് കാരണം? വായ്പ യഥാർത്ഥത്തിൽ നിരസിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ. ഇത് നിങ്ങൾക്ക് സഹായകരമാകുന്ന വിവരങ്ങൾ കൂടിയാണ്.

ക്രെഡിറ്റ് സ്കോർ

നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ. എത്ര തവണ വായ്പയ്ക്ക് അപേക്ഷിച്ചാലും വായ്പ അംഗീകരിക്കില്ല. ഒരു വ്യക്തിഗത വായ്പ ലഭിക്കാൻ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം. ഇത് ഇല്ലാത്തവർ വായ്പയ്ക്ക് അപേക്ഷിക്കുന്നതിൽ അർത്ഥമില്ല. അതിനാൽ, ആദ്യം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാനുള്ള വഴികൾ നോക്കണം. ചെറിയ ഇഎംഐയിൽ ഒരു മൊബൈൽ ഫോണോ, ഹോം അപ്ലൈയൻസോ വാങ്ങി കൃത്യമായി തിരിച്ചടച്ചാൽ ഇത് പരിഹരിക്കാം. സ്വർണം പണയം വെച്ച് കൃത്യമായ കാലവധിയിൽ തിരിച്ചെടുക്കുന്നതും നല്ലതാണ്.

വരുമാനം

പ്രതിമാസ വരുമാനം, നല്ല ബാങ്ക് ബാലൻസ് അല്ലെങ്കിൽ ബിസിനസ്സ് പോലുള്ള എന്തെങ്കിലും സുരക്ഷ ഇല്ലെങ്കിൽ ബാങ്കുകൾ നിങ്ങൾക്ക് വായ്പ നൽകാൻ മുന്നോട്ട് വരില്ല. നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കപ്പെട്ടാൽ, സ്വർണ്ണമോ മറ്റ് ആസ്തികളോ ഈടായി നൽകി വായ്പ എടുക്കുന്നതിനുള്ള ഓപ്ഷൻ പരിഗണിക്കുക.

പ്രായം

നിങ്ങളുടെ പ്രായം 21 വയസ്സിന് താഴെയോ 60 വയസ്സിന് മുകളിലോ ആണെങ്കിൽ, നിങ്ങൾക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണ്. അതിനാൽ നിങ്ങൾ മികച്ച ക്രെഡിറ്റ് പ്രൊഫൈലിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അപ്പോൾ മാത്രമേ ബാങ്കുകൾ വായ്പ നൽകൂ. അല്ലെങ്കിൽ നിങ്ങൾക്ക് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിൽ വായ്പയെടുക്കാം.

പഴയ വായ്പകൾ

രണ്ടോ മൂന്നോ വായ്പകൾ ഇതിനകം തിരിച്ചടയ്ക്കുന്നുണ്ടെങ്കിൽ ബാങ്കുകൾ നിങ്ങൾക്ക് മറ്റൊരു വായ്പ നൽകാൻ മടിക്കും. നിങ്ങളുടെ വരുമാനത്തിന്റെ പകുതിയിൽ കൂടുതൽ വായ്പകൾ തിരിച്ചടയ്ക്കാൻ ചെലവഴിച്ചാൽ, മറ്റൊരു വായ്പ ലഭിക്കാൻ പ്രയാസമായിരിക്കും.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ