AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nifty Stocks: 19% വരെ റിട്ടേണ്‍ നല്‍കാന്‍ സാധ്യതയുള്ള 5 നിഫ്റ്റി ഓഹരികളിതാ

Nifty Stock Recommendations: നിക്ഷേകര്‍ക്ക് മികച്ച നേട്ടം നല്‍കുന്ന ഒട്ടനവധി നിഫ്റ്റി 50 ഓഹരികളുണ്ട്. നിഫ്റ്റി സ്റ്റോക്കുകളുടെ പുതിയ വാങ്ങല്‍ കോളുകള്‍ വിദഗ്ധര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. 19 ശതമാനം വരെ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്‌റ്റോക്കുകളാണ് അവ.

Nifty Stocks: 19% വരെ റിട്ടേണ്‍ നല്‍കാന്‍ സാധ്യതയുള്ള 5 നിഫ്റ്റി ഓഹരികളിതാ
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 08 Oct 2025 20:06 PM

ഇന്ത്യയിലെ രണ്ട് ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ ഒന്നാണ് നിഫ്റ്റി 50. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സെന്‍സെക്‌സ് ആണ് മറ്റൊരു ബെഞ്ച്മാര്‍ക്ക്. 30 ഓഹരികളാണ് സെന്‍സെക്‌സിനുള്ളത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നിഫ്റ്റി 50യില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ 12 വ്യത്യസ്ത മേഖലകളിലായുള്ള ഓഹരികള്‍ വ്യാപിച്ച് കിടക്കുന്നു. സാമ്പത്തിക സേവനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ലോഹങ്ങള്‍, വിനോദം, മാധ്യമങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സിമന്റ്, വളം, കീടനാശിനികള്‍, ഓട്ടോമൊബൈല്‍, ഊര്‍ജം തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്.

നിക്ഷേകര്‍ക്ക് മികച്ച നേട്ടം നല്‍കുന്ന ഒട്ടനവധി നിഫ്റ്റി 50 ഓഹരികളുണ്ട്. നിഫ്റ്റി സ്റ്റോക്കുകളുടെ പുതിയ വാങ്ങല്‍ കോളുകള്‍ വിദഗ്ധര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. 19 ശതമാനം വരെ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്‌റ്റോക്കുകളാണ് അവ. ഓട്ടോമൊബൈല്‍, പ്രതിരോധം, ഇന്‍ഫ്രാ, ധനകാര്യം എന്നീ മേഖലകളില്‍ നിന്നുള്ള ഓഹരികളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

1.എംകെ ഗ്ലോബല്‍ ടാറ്റ മോട്ടോഴ്‌സില്‍- ടാര്‍ഗറ്റ് 750 രൂപ, അപ്‌സൈഡ്- 5.2 ശതമാനം

ടാറ്റ മോട്ടോഴ്‌സിന്റെ കൊമേഴ്‌സ്യല്‍ വാഹന വിഭാഗത്തിലുള്ള ലാഭം വര്‍ധിക്കുകയാണ്. കൂടാതെ പാസഞ്ചര്‍ വാഹന വിപണന നിരക്കും വര്‍ധിക്കുകയാണെന്ന് എംകെ ഗ്ലോബല്‍ അഭിപ്രായപ്പെടുന്നു.

2. മോട്ടിലാല്‍ ഓസ്വാള്‍ ഭാരത് ഇലക്ട്രോണിക്‌സില്‍- ടാര്‍ഗറ്റ് 490 രൂപ, അപ്‌സൈഡ്- 19 ശതമാനം

ഭാരത് ഇലക്ട്രോണിക്‌സിന് വലിയ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് മോട്ടിലാല്‍ ഓസ്വാള്‍ പറയുന്നു. ബിഇഎല്‍ സ്വന്തം ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനും മുന്‍ഗണന നല്‍കുന്നത് വളര്‍ച്ചയ്ക്ക് ആക്കംകൂട്ടും.

3. ഷെയര്‍ഖാന്‍ മാരുതി സുസുകിയില്‍- ടാര്‍ഗറ്റ് 18,400 രൂപ, അപ്‌സൈഡ് 15 ശതമാനം

പാസഞ്ചര്‍ വാഹനങ്ങളുടെ ഉയര്‍ന്ന ആവശ്യകത മാരുതി സുസുകിക്ക് ഗുണം ചെയ്യുമെന്നാണ് ഷെയര്‍ഖാന്‍ അഭിപ്രായപ്പെടുന്നത്. പുതിയ മോഡലുകള്‍ ഇറക്കുന്നത് ഉള്‍പ്പെടെ ഗുണകരമാകും.

Also Read: US Stocks: യുഎസ് ഓഹരികളില്‍ നിക്ഷേപമുണ്ടോ? നികുതി കെണികളെ സൂക്ഷിക്കുക

4. ഷെയര്‍ഖാന്‍ ബജാജ് ഫിനാന്‍സില്‍- ടാര്‍ഗറ്റ് 1,150 രൂപ, അപ്‌സൈഡ് 14 ശതമാനം

വിപണി അസ്ഥിരമാകുമ്പോള്‍ പോലും ഷെയര്‍ഖാന്‍ ബജാജ് ഫിനാന്‍സിനെ ശക്തമായ കമ്പനിയായി വിലയിരുത്തുന്നു. വിവിധ മേഖലകള്‍ വഴി വായ്പകള്‍ നല്‍കാന്‍ ബജാജ് ഫിനാന്‍സിന് സാധിക്കുന്നുവെന്നതാണ് അതിന് പ്രധാന കാരണം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കസ്റ്റമേഴ്‌സിനെ വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കുന്നു.

5. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍ മോത്തിലാല്‍ ഓസ്വാള്‍- ടാര്‍ഗറ്റ് 4,300 രൂപ, അപ്‌സൈഡ് 15.1 ശതമാനം

മോട്ടിലാല്‍ ഓസ്വാള്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കമ്പനിയ്ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, എനര്‍ജി എന്നീ മേഖലകളില്‍ ഒട്ടനവധി പ്രൊജക്ടുകള്‍ ലഭിക്കും. അതിനാല്‍ അവരുടെ സ്റ്റോക്ക് പ്രൈസ് വര്‍ധിക്കാനിടയുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.