CPGRAMS: പിഎഫ്, പെൻഷൻ…. പരാതികൾ നൽകാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട; ഇത്രയും ചെയ്താൽ മതി

CPGRAMS Online Portal: പരാതി ഫയൽ ചെയ്തുകഴിഞ്ഞാൽ, പരാതിക്കാരന് അതിന്റെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി ഒരു രജിസ്ട്രേഷൻ ഐഡി ലഭിക്കും. പൗരന്മാർക്ക് അപ്പീൽ സമർപ്പിക്കാനും അവസരമുണ്ട്.

CPGRAMS: പിഎഫ്, പെൻഷൻ.... പരാതികൾ നൽകാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട; ഇത്രയും ചെയ്താൽ മതി

പ്രതീകാത്മക ചിത്രം

Published: 

22 Oct 2025 | 11:48 AM

പിഎഫ്, പെൻഷൻ, ആദായനികുതി റീഫണ്ട് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികൾ പലപ്പോഴായി ഉയർന്ന് വരാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നതിന് വെറുതെ ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. ഓൺലൈനായി ഇവയ്ക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് അറിയാമോ? കേന്ദ്രീകൃത പൊതു പരാതി പരിഹാര, നിരീക്ഷണ സംവിധാനം, സി.പി.ഗ്രാംസ് (CPGRAMS) ആണ് ഇവിടെ താരം.

എന്താണ് സി.പി.ഗ്രാംസ്(CPGRAMS)?

24×7 ഓൺലൈൻ പോർട്ടലായ ഇതിൽ, പൗരന്മാർക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും എല്ലാ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ബന്ധിപ്പിച്ചിരിക്കുന്ന ഒരൊറ്റ പോർട്ടലാണിത്. ഗൂഗിൾ പ്ലേ സ്റ്റോർ, ഉമം​ഗ് എന്നിവയിലൂടെയെല്ലാ സി.പി.ഗ്രാംസ് ആക്‌സസ് ചെയ്യാൻ കഴിയും.

പരാതി ഫയൽ ചെയ്തുകഴിഞ്ഞാൽ, പരാതിക്കാരന് അതിന്റെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി ഒരു രജിസ്ട്രേഷൻ ഐഡി ലഭിക്കും. പരിഹാരത്തിൽ തൃപ്തിയില്ലെങ്കിൽ, പൗരന്മാർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്. അതേ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപ്പീലിന്റെ നില നിരീക്ഷിക്കാനും കഴിയും. കൂടാതെ ഫീഡ്ബാക്ക് സംവിധാനവും ഉണ്ട്.

സാമ്പത്തിക പരാതികൾക്ക് സി.പി.ഗ്രാംസ് എങ്ങനെ ഉപയോഗിക്കാം?

സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾക്ക് സി.പി.ഗ്രാംസ്  ഉപയോഗപ്രദമാണ്, ഉദാഹരണത്തിന്;

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) കാലതാമസം

പെൻഷൻ പിശകുകൾ

ആദായ നികുതി റീഫണ്ടുകൾ

പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

pgportal.gov.in സന്ദർശിച്ച് “പൊതു പരാതി സമർപ്പിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.

ബന്ധപ്പെട്ട മന്ത്രാലയമോ വകുപ്പോ തിരഞ്ഞെടുക്കുക.

വിശദാംശങ്ങൾ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സമർപ്പിക്കുക.

ട്രാക്കിംഗിനായി രജിസ്ട്രേഷൻ ഐഡി സമർപ്പിക്കുക

സി.പി.ഗ്രാംസ്-ൽ ഉൾപ്പെടാത്തവ

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

കോടതി സംബന്ധമായ കാര്യങ്ങൾ

മതപരമായ കാര്യങ്ങൾ

സർക്കാർ ജീവനക്കാരുടെ സർവീസ് കാര്യങ്ങൾ

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ