Digital Gold: ജ്വല്ലറിയിൽ പോകേണ്ട, സ്വർണം ​ഗൂ​ഗിൾ പേ വഴിയും വാങ്ങാം

Apps to Buy Digital Gold: ജ്വല്ലറികളിൽ പോകാതെ നിങ്ങളുടെ ഫോൺ ഉപയോ​ഗിച്ച് സ്വർണം വാങ്ങാം. ഇന്ത്യയിൽ ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ സഹായിക്കുന്ന മികച്ച ആപ്പുകൾ ഏതെല്ലാമെന്ന് നോക്കാം...

Digital Gold: ജ്വല്ലറിയിൽ പോകേണ്ട, സ്വർണം ​ഗൂ​ഗിൾ പേ വഴിയും വാങ്ങാം

പ്രതീകാത്മക ചിത്രം

Updated On: 

26 Sep 2025 13:28 PM

ഇന്ത്യയിൽ സ്വർ‌ണത്തിന് വളരെയധിരം പ്രാധാന്യമുണ്ട്. നിക്ഷേപമെന്ന നിലയിലും ആഭരണങ്ങളായിട്ടും സ്വർണം ഇന്ത്യൻ കുടുംബങ്ങളിൽ തിളങ്ങുകയാണ്. എന്നാൽ ഓൺലൈനായി സ്വർണം വാങ്ങാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ജ്വല്ലറികളിൽ പോകാതെ നിങ്ങളുടെ ഫോൺ ഉപയോ​ഗിച്ച് ഈ ഡിജിറ്റൽ സ്വർണം വാങ്ങാവുന്നതാണ്.

ഇന്ത്യയിൽ ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ സഹായിക്കുന്ന മികച്ച ആപ്പുകൾ
ഏതെല്ലാമെന്ന് നോക്കാം…

ജൂപ്പിറ്റർ മണി

2021-ൽ ആരംഭിച്ച ജൂപ്പിറ്റർ മണി, എം.എം.ടി.സി.-പി.എ.എം.പി (MMTC-PAMP) യുമായി സഹകരിച്ചാണ് ഡിജിറ്റൽ ഗോൾഡ് നിക്ഷേപം നൽകുന്നത്. 10 രൂപയിൽ തുടങ്ങി ചെറിയ അളവിലുള്ള സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ ഇവ സൗകര്യമുണ്ട്. സൗജന്യ ഡിജിറ്റൽ ഗോൾഡ് സ്റ്റോറേജ്, റിയൽ ടൈം പ്രൈസ് ട്രാക്കിംഗ്, 24/7 സ്വർണ്ണം വിൽക്കാനുള്ള ഓപ്ഷൻ, സീറോ മേക്കിംഗ് ചാർജുകൾ എന്നിവയാണ് പ്രത്യേകതകൾ.

ഗൂഗിൾ പേ

എം.എം.ടി.സി.-പി.എ.എം.പി.യുമായി സഹകരിച്ച് 2019-ലാണ് ഗൂഗിൾ പേ ഡിജിറ്റൽ ഗോൾഡ് സേവനം അവതരിപ്പിച്ചത്. ഇതിലൂടെ നിലവിലുള്ള പേയ്‌മെൻ്റ് ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് എളുപ്പത്തിൽ സ്വർണ്ണം വാങ്ങാനും വിൽക്കാനും സാധിക്കും. 1 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. റിയൽ ടൈം പ്രൈസ് ട്രാക്കിംഗ്, 24/7 വാങ്ങാനും വിൽക്കാനും സൗകര്യം, സീറോ സ്റ്റോറേജ് ഫീ എന്നിവയാണ് പ്രത്യേകതൾ.

ALSO READ: 40 വയസിന് ശേഷവും 1 കോടിയുണ്ടാക്കാം; 18X15X10 ഫോര്‍മുല മുറുകെ പിടിച്ചോളൂ

പേടിഎം

2017 മുതൽ ഇന്ത്യക്കാർക്കിടയിൽ ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തിനായി പേടിഎം മുൻനിരയിൽ ഉണ്ട്. പുതിയ നിക്ഷേപകർക്ക് പോലും എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന പ്ലാറ്റ്‌ഫോമാണിത്. 1 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ലൈവ് മാർക്കറ്റ് നിരക്കുകളിലേക്ക് മുഴുവൻ സമയവും പ്രവേശനം, 5 വർഷം വരെ ഇൻഷുർ ചെയ്ത സുരക്ഷിത വോൾട്ട് സ്റ്റോറേജ് തുടങ്ങിയവയാണ് പ്രത്യേകതകൾ.

ഫോൺപേ

ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ 2016 മുതൽ ഡിജിറ്റൽ ഗോൾഡ് സൗകര്യം നൽകുന്നു. സേഫ്‌ഗോൾഡ് , എം.എം.ടി.സി.-പി.എ.എം.പി. എന്നീ രണ്ട് പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തനം. ‘സേവിങ്സ്’ എന്ന ഭാഗത്ത് ‘ബയ് ഡിജിറ്റൽ ഗോൾഡ്’ തിരഞ്ഞെടുക്കാം. 1 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. മേക്കിംഗ് ചാർജുകൾ ഇല്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്