AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഓണം ബമ്പറടിച്ച പണം എസ്‌ഐപിയില്‍ ഇടാം; പണം വിഭജിക്കേണ്ടത് ഇങ്ങനെയാകണം

How To Invest Lottery Prize Money: 12 കോടി രൂപ കയ്യില്‍ കിട്ടിയാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമോ? ഈ പണം നിക്ഷേപിക്കാനായി മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപികള്‍ പരിഗണിക്കാം. എങ്കില്‍ എങ്ങനെ നിക്ഷേപം നടത്തണമെന്ന് അറിയാമോ?

Onam Bumper 2025: ഓണം ബമ്പറടിച്ച പണം എസ്‌ഐപിയില്‍ ഇടാം; പണം വിഭജിക്കേണ്ടത് ഇങ്ങനെയാകണം
പ്രതീകാത്മക ചിത്രം Image Credit source: mrs/Moment/Getty Images
shiji-mk
Shiji M K | Published: 26 Sep 2025 13:13 PM

ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. 25 കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. എന്നാല്‍ ഈ 25 കോടി രൂപ മൊത്തമായി ഭാഗ്യവാന് ലഭിക്കില്ല. അതില്‍ നിന്ന് വിവിധ നികുതികള്‍ പോയതിന് ശേഷം ഏകദേശം 12 കോടി രൂപയാണ് നിങ്ങളിലേക്ക് എത്തുന്നത്. എത്ര ചെറിയ തുകയാണെങ്കിലും ഈ പണം വളര്‍ത്തിയെടുക്കുന്നതിലാണ് മിടുക്ക്.

12 കോടി രൂപ കയ്യില്‍ കിട്ടിയാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമോ? ഈ പണം നിക്ഷേപിക്കാനായി മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപികള്‍ പരിഗണിക്കാം. എങ്കില്‍ എങ്ങനെ നിക്ഷേപം നടത്തണമെന്ന് അറിയാമോ?

എന്താണ് എസ്‌ഐപി?

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി എന്നത് നിശ്ചിത തുക നിശ്ചിത കാലക്രമത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന മാര്‍ഗമാണ്. 100 രൂപയില്‍ പോലും നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും.

എങ്ങനെ നിക്ഷേപിക്കണം?

12 കോടി രൂപ ഒന്നിച്ച് എസ്‌ഐപിയില്‍ നിക്ഷേപിക്കാനാകില്ല. അതിനാല്‍ നമുക്കിവിടെ രണ്ട് മാര്‍ഗങ്ങള്‍ വഴി പണം നിക്ഷേപിക്കാം.

1. ലംപ്‌സം ഫണ്ടുകളില്‍ നിന്ന് എസ്ടിപി (സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍)

12 കോടി നിങ്ങള്‍ക്ക് ബാങ്കില്‍ അല്ലെങ്കില്‍ ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിക്കാം. ഇതില്‍ നിന്ന് ഓരോ മാസമോ ആഴ്ചയിലോ നിശ്ചിത തുക എസ്ടിപി വഴി എസ്പിഐയായി മാറ്റാം.

2. പല ഫണ്ടുകളിലേക്ക് വിഭജിക്കാം

ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ കൈവശമിരിക്കുന്ന പണം വിവിധ ഫണ്ടുകളിലേക്ക് വിഭജിക്കാം.

ലാര്‍ജ് ക്യാപ് ഫണ്ട്- 25 ശതമാനം- 3 കോടി രൂപ- സ്ഥിരതയും കുറഞ്ഞ അപകട സാധ്യതയും

മിഡ് ക്യാപ് ഫണ്ട്- 25 ശതമാനം- 3 കോടി രൂപ- മികച്ച വളര്‍ച്ചാ സാധ്യത

ഫ്‌ളെക്‌സ് ക്യാപ് ഫണ്ട്- 20 ശതമാനം- 2.4 കോടി രൂപ- വിപണിയ്ക്ക് അനുസൃതമായ മാറ്റം

Also Read: Credit Card: ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സുഹൃത്തുക്കളെ സഹായിക്കാറുണ്ടോ? ഇതിനെല്ലാം നികുതിയുണ്ട് കേട്ടോ!

ഡെബ്റ്റ് ഫണ്ട്- 15 ശതമാനം- 1.8 കോടി രൂപ- സുരക്ഷ

ഇന്റര്‍നാഷണല്‍ ഫണ്ട്- 10 ശതമാനം- 1.2 കോടി രൂപ- ഡോളര്‍ എക്‌സ്‌പോഷര്‍

എസ്‌ഐപി എത്ര രൂപയാക്കണം

5 ലക്ഷം- പത്ത് വര്‍ഷത്തേക്ക്- പ്രതീക്ഷിക്കുന്ന വരുമാനം 11 കോടി

10 ലക്ഷം- പത്ത് വര്‍ഷത്തേക്ക്- 22 കോടി രൂപ

10 ലക്ഷം- 15 വര്‍ഷത്തേക്ക്- 50 കോടി രൂപ

12 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കിലാണ് ഇവിടെ പ്രതീക്ഷിക്കുന്ന വരുമാനം കണക്കാക്കിയിരിക്കുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.