AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Countries with Highest US Tariff: ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങൾ, ട്രംപിന്റെ താരിഫ് യുദ്ധത്തിൽ കൂടുതൽ ആഘാതം ആ‍‍ർക്ക്?

Top 10 Countries With the Highest US Tariffs: ഇന്ത്യ മാത്രമല്ല, യുഎസ് ഉയർന്ന തീരുവ ചുമത്തിയിട്ടുള്ള രാജ്യങ്ങൾ വേറെയുമുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് അമേരിക്കയുടെ നികുതി പട്ടികയിൽ മുൻപന്തിയിലുള്ളത്.

Countries with Highest US Tariff: ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങൾ, ട്രംപിന്റെ താരിഫ് യുദ്ധത്തിൽ കൂടുതൽ ആഘാതം ആ‍‍ർക്ക്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 29 Aug 2025 12:39 PM

ഇന്ത്യൻ കയറ്റുമതിയിൽ യുഎസ് 50% അധിക തീരുവ ചുമത്തിയിരിക്കുകയാണ്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് കൊണ്ടുള്ള പ്രതികരണമായ ഈ നീക്കം. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ തുടങ്ങി നിരവധി മേഖലകളെ അധിക തീരുവ ബാധിക്കുന്നുണ്ട്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ, യുഎസ് താരിഫുകൾ കുത്തനെ വർദ്ധിക്കുകയാണ്. ഉൽപ്പാദന ജോലികൾ തിരികെ കൊണ്ടുവരികയും വ്യാപാര കമ്മി കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ ഈ താരിഫുകൾ പല രാജ്യങ്ങളുമായും പിരിമുറുക്കത്തിന് കാരണമായി മാറി.

ഇന്ത്യ മാത്രമല്ല, യുഎസ് ഉയർന്ന തീരുവ ചുമത്തിയിട്ടുള്ള രാജ്യങ്ങൾ വേറെയുമുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് അമേരിക്കയുടെ നികുതി പട്ടികയിൽ മുൻപന്തിയിലുള്ളത്. ടോപ്-10 രാജ്യങ്ങളുടെ പട്ടിക ഇതാ…

ലെസോത്തോ 50%

ഇന്ത്യ 50%

ബ്രസീൽ 50%

കംബോഡിയ 49%

ലാവോസ് 48%

മഡഗാസ്കർ 47%

വിയറ്റ്നാം 46%

ശ്രീലങ്ക 44%

മ്യാൻമർ 44%

ഫോക്ക്‌ലാൻഡ് ദ്വീപുകൾ 42%

ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ പകുതിയിലധികത്തെയും, പ്രത്യേകിച്ച് തുണിത്തരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളെ ഈ നികുതി ബാധിക്കും. ഇലക്ട്രോണിക്സ് പോലുള്ള ചില പ്രധാന ഉൽപ്പന്നങ്ങളെ ഇത് ബാധിച്ചിട്ടില്ലെങ്കിലും, വസ്ത്രങ്ങളും ഷൂകളും നിർമ്മിക്കുന്ന കമ്പനികൾക്ക് ബിസിനസും ജോലിയും നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.