Education Loan: വിദേശ പഠനമാണോ ലക്ഷ്യം? വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ

Education Loan For Study Abroad: വിദേശത്ത് മികച്ച റാങ്കുള്ള സര്‍വകലാശാലകളില്‍ പഠിക്കുന്നത് വഴി വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ നിരവധി ലഭിക്കുന്നു. എന്നാല്‍ സാമ്പത്തികം തന്നെയാണ് വിദേശ വിദ്യാഭ്യാസം നേടുന്നതിന് വില്ലനാകുന്നത്. വലിയ ചിലവാണ് വിദേശത്ത് പഠിക്കുന്നതിനുള്ളത്. വിദേശത്ത് പഠിക്കുന്നതിനായി സ്‌കോളര്‍ഷിപ്പുകളെയും ബാങ്ക് വായ്പകളെയുമാണ് പലരും ആശ്രയിക്കുന്നത്.

Education Loan: വിദേശ പഠനമാണോ ലക്ഷ്യം? വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

01 Jun 2025 09:57 AM

മികച്ച വിദ്യാഭ്യാസം നേടണമെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. വിദേശ പഠനം നേടുക എന്നത് തന്നെയാണ് ഇന്ന് പലരുടെയും ലക്ഷ്യം. മികച്ച സ്ഥാപനങ്ങളോടൊപ്പം തന്നെ മികച്ച കോഴ്‌സുകളും തിരഞ്ഞെടുക്കുന്നത് വഴി അവര്‍ക്ക് അക്കാദമിക് ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുന്നു.

വിദേശത്ത് മികച്ച റാങ്കുള്ള സര്‍വകലാശാലകളില്‍ പഠിക്കുന്നത് വഴി വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ നിരവധി ലഭിക്കുന്നു. എന്നാല്‍ സാമ്പത്തികം തന്നെയാണ് വിദേശ വിദ്യാഭ്യാസം നേടുന്നതിന് വില്ലനാകുന്നത്. വലിയ ചിലവാണ് വിദേശത്ത് പഠിക്കുന്നതിനുള്ളത്. വിദേശത്ത് പഠിക്കുന്നതിനായി സ്‌കോളര്‍ഷിപ്പുകളെയും ബാങ്ക് വായ്പകളെയുമാണ് പലരും ആശ്രയിക്കുന്നത്.

എങ്ങനെ വിദ്യാഭ്യാസ വായ്പ ലഭിക്കും?

നിങ്ങളുടെ പഠനം പൂര്‍ത്തിയാക്കുന്നതിനായി എത്ര രൂപ വേണമെന്ന് ആദ്യമേ മനസിലാക്കി വെക്കാം. ശേഷം വിവിധ ബാങ്കുകള്‍ നല്‍കുന്ന വായ്പകളെ പരസ്പരം താരതമ്യം ചെയ്ത് നോക്കാം. ഇതിന് ശേഷം അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ ശേഖരിച്ച് ബാങ്കുകളെ സമീപിക്കാം.

എങ്ങനെ അപേക്ഷിക്കാം?

രണ്ട് തരത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നത്. ഒന്ന് ഓണ്‍ലൈന്‍ വഴിയാണ്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ളിച്ച് നിങ്ങള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ബാങ്കില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതാണ് മറ്റൊരു രീതി. വായ്പ ലഭിക്കുന്നതിനായി നിങ്ങള്‍ പ്രോസസിങ് ഫീസ് നല്‍കേണ്ടതായുണ്ട്. 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് സാധാരണയായി ഫീസ്.

Also Read: PM Vidyalaxmi Education Loan: പഠനം പാതിവഴിയില്‍ മുടങ്ങില്ല! നിങ്ങള്‍ക്കൊപ്പം ‘വിദ്യാലക്ഷ്മി’ ഉണ്ട്‌

എന്തെല്ലാം രേഖകള്‍ വേണം?

 

  1. ഐഡന്റിറ്റി പ്രൂഫ്
  2. മേല്‍വിലാസത്തിന്റെ തെളിവ്
  3. അക്കാദമിക് രേഖകള്‍
  4. വരുമാന തെളിവ്
  5. ബാങ്ക് പ്രസ്താവനകള്‍
  6. ഫോട്ടോഗ്രാഫുകള്‍
  7. പാന്‍ കാര്‍ഡ്
  8. കൊളാറ്ററല്‍ രേഖകള്‍
  9. വിസ ഡോക്യുമെന്റേഷന്‍
  10. സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് സ്‌കോറുകള്‍
  11. ഇംഗ്ലീഷ് പ്രാവീണ്യം പരീക്ഷ സ്‌കോറുകള്‍
  12. ശുപാര്‍ശ കത്തുകള്‍
  13. സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ് (എസ്ഒപി)
  14. റെസ്യൂം/കരിക്കുലം വീറ്റ

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും