EPFO 3.0: ഇപിഎഫ് യുപിഐയിലേക്കും എടിഎമ്മിലേക്കും; പുതിയ സൗകര്യം ജൂണ്‍ മുതല്‍
EPFO 3.0 Benefits: ഇനി മുതല്‍ നിങ്ങള്‍ക്ക് പിഎഫ് അക്കൗണ്ടില്‍ നിന്നും അതിവേഗം പണം പിന്‍വലിക്കാന്‍ സാധിക്കും. തൊഴില്‍ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഇക്കാര്യം നടപ്പാക്കുന്നത്. ഈ നീക്കത്തിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയും ലഭിച്ചിരുന്നു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവ ഇപിഎഫ് ഉപയോക്താക്കള്‍ക്ക് ജൂണ്‍ മുതല്‍ യുപിഐയിലൂടെയും എടിഎമ്മിലൂടെയും പണം പിന്‍വലിക്കാനാകും. പുതുക്കിയ ഇപിഎഫ് സംവിധാനം ജൂണ്‍ ആദ്യ വാരത്തില്‍ ഫലത്തില്‍ വരുമെന്നാണ് സൂചന. ഇപിഎഫ്ഒ 3.0 എന്ന പേരിലാണ് പുതിയ സംവിധാനമെത്തുന്നത്.
ഇനി മുതല്‍ നിങ്ങള്‍ക്ക് പിഎഫ് അക്കൗണ്ടില്‍ നിന്നും അതിവേഗം പണം പിന്‍വലിക്കാന്‍ സാധിക്കും. തൊഴില്‍ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഇക്കാര്യം നടപ്പാക്കുന്നത്. ഈ നീക്കത്തിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയും ലഭിച്ചിരുന്നു.
ഇപിഎഫ് അംഗങ്ങള്‍ക്ക് ഇതുവഴി നിങ്ങളുടെ നിക്ഷേപ വിവരങ്ങള്‍ യുപിഐ ഉപയോഗിച്ച് പരിശോധിക്കാന്‍ സാധിക്കും. നിലവില്‍ പിഎഫില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഓണ്‍ലൈന്‍ ക്ലെയിമുകള്‍ സമര്‍പ്പിക്കണം. ഈ ക്ലെയിമിന് ഇപിഎഫ്ഒയുടെ പ്രാദേശിക ഓഫീസുകളില്‍ നിന്നുള്ള അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പണം ലഭിക്കുകയുള്ളു.




പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കുന്നതിനായി കാര്‍ഡുകള്‍ നല്‍കും. എടിഎം കാര്‍ഡിന് സമാനമായിരിക്കും ഇത്. ഈ കാര്‍ഡ് ഉടമകളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക അത് ഓണ്‍ലൈനായി ക്ലെയിം ചെയ്യേണ്ടിവരും. 90% ക്ലെയിമുകളും ഓട്ടോമേറ്റഡ് ആണ്, അതിനാല്‍ ക്ലെയിം സെറ്റില്‍മെന്റ് 3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ശേഷം കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും. മൊത്തം പിഎഫ് ബാലന്‍സിന്റെ 50 മുതല്‍ 90 ശതമാനം വരെയാകാം പിന്‍വലിക്കാന്‍ സാധിക്കുന്നത്.
Also Read: PF Accounts Merge: ഒന്നിലധികം പിഎഫ് അക്കൗണ്ടുകൾ ഉണ്ടോ? സംയോജിപ്പിക്കാനായി ചെയ്യേണ്ടത് ഇത്ര മാത്രം
ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ്, ഡിജിറ്റല്‍ തിരുത്തല്‍, എടിഎം അടിസ്ഥാനമാക്കിയുള്ള ഫണ്ട് പിന്‍വലിക്കല്‍, യുപിഐ വഴിയുള്ള പിന്‍വലിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഇപിഎഫ്ഒ 3.0 വഴി നിങ്ങള്‍ക്ക് ലഭ്യമാകുക. നിങ്ങളുടെ പണം ഇഷ്ടമുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.