AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Vidyalaxmi Education Loan: പഠനം പാതിവഴിയില്‍ മുടങ്ങില്ല! നിങ്ങള്‍ക്കൊപ്പം ‘വിദ്യാലക്ഷ്മി’ ഉണ്ട്‌

Government Education Loan: പണം ഒരു പ്രശ്‌നമാകാതെ തന്നെ കുട്ടികളെ വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുന്നതിനായാണ് ദേശീയ വിദ്യാഭ്യാസ നയം 2020ന് കീഴില്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ഈ പദ്ധതി നിങ്ങളെ സഹായിക്കും.

PM Vidyalaxmi Education Loan: പഠനം പാതിവഴിയില്‍ മുടങ്ങില്ല! നിങ്ങള്‍ക്കൊപ്പം ‘വിദ്യാലക്ഷ്മി’ ഉണ്ട്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 31 May 2025 17:58 PM

പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ നിരവധി വിദ്യാര്‍ഥികളാണ് വലയുന്നത്. പലരും വിദ്യാഭ്യാസ വായ്പകള്‍ക്കായി ബാങ്കുകളെ ആശ്രയിക്കുന്നതാണ് പതിവ്. എന്നാല്‍ ബാങ്കുകള്‍ ലോണ്‍ അനുവദിക്കുന്നതിന് തീര്‍ച്ചയായും നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കുന്നുണ്ട്. ഇവിടെയാണ് പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയുടെ പ്രസക്തി.

പണം ഒരു പ്രശ്‌നമാകാതെ തന്നെ കുട്ടികളെ വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുന്നതിനായാണ് ദേശീയ വിദ്യാഭ്യാസ നയം 2020ന് കീഴില്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ഈ പദ്ധതി നിങ്ങളെ സഹായിക്കും.

ആര്‍ക്കെല്ലാം അപേക്ഷിക്കാം

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഈടില്ലാത്ത ഗ്യാരണ്ടര്‍ രഹിത വായ്പകളാണ് നിങ്ങള്‍ക്ക് ലഭിക്കുക. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ ആകെയുള്ള റാങ്കില്‍ ആദ്യ 100ല്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 860 ലധികം സ്ഥാപനങ്ങള്‍ ഇവയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

മാത്രമല്ല 101നും 200നും ഇടയില്‍ റാങ്കുള്ള സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതി ബാധകമാണ്. 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതി പ്രതിവര്‍ഷം ഉപകാരപ്പെടുന്നത്.

Also Read: Suneethi SJD Schemes Portal: പുതിയ ജീവിതം കെട്ടിപ്പടുക്കാൻ കൈത്താങ്ങ്: സുനീതി പോർട്ടൽ വഴി ധനസഹായത്തിന് അപേക്ഷിക്കാം

പ്രത്യേകതകള്‍

 

  1. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ഈടോ ജാമ്യമോ ആവശ്യമില്ല.
  2. 7.5 ലക്ഷം രൂപ വരെ വിദ്യാര്‍ഥികള്‍ക്ക് വായ്പയെടുക്കാവുന്നതാണ്.
  3. ഈ തുക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 75 ശതമാനം തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായിക്കും.
  4. മറ്റ് സ്‌കോളര്‍ഷിപ്പുകളൊന്നും തന്നെ ലഭിക്കാത്ത 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ 10 ലക്ഷം രൂപ വായ്പ ലഭിക്കും. ഇക്കൂട്ടര്‍ക്ക് 3 ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നതാണ്.