AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Employement Scheme: ആദ്യ ജോലിയിൽ 15,000 രൂപയുടെ ആനുകൂല്യം; പണം കിട്ടാൻ എന്ത് ചെയ്യണം?

New Employement Scheme: ആദ്യമായി ജോലി ചെയ്യുന്നവർക്കും അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തൊഴിലുടമകൾക്കും ആനുകുല്യം ലഭിക്കുന്നതാണ്.

New Employement Scheme: ആദ്യ ജോലിയിൽ 15,000 രൂപയുടെ ആനുകൂല്യം; പണം കിട്ടാൻ എന്ത് ചെയ്യണം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 19 Aug 2025 | 11:20 AM

ആദ്യ ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ ആനുകൂല്യം നൽകുന്ന പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ പദ്ധതിക്ക് തുടക്കമായി. ഓ​ഗസ്റ്റ് ഒന്ന് മുതൽ ആദ്യ ജോലിയിൽ പ്രവേശിക്കുന്നവർക്ക് വേതനമനുസരിച്ച് 15,000 രൂപ വരെ 2 ​ഗഡുക്കളായി സർക്കാർ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് തരും. ഇപിഎഫ്ഒയിലെ രജിസ്ട്രേഷൻ നോക്കി ആദ്യ ജോലിയാണോ എന്ന് പരിശോധിക്കും.

pmvbry.labour.gov.in എന്ന പോർട്ടൽ ഇതിനായി തുറന്നിട്ടുണ്ട്. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഈ പദ്ധതിയിൽ രണ്ട് ഭാഗങ്ങളുണ്ട്, ആദ്യമായി ജോലി ചെയ്യുന്നവർക്കും അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തൊഴിലുടമകൾക്കും ആനുകുല്യം ലഭിക്കുന്നതാണ്.

ജീവനക്കാർക്ക് എത്ര ലഭിക്കും?

ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാർക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ലഭിക്കും. ആറ് മാസത്തെ സേവനത്തിന് ശേഷം ജീവനക്കാർക്ക് ആദ്യ ഗഡു ലഭിക്കും, 12 മാസത്തെ ജോലിക്കും സാമ്പത്തിക സാക്ഷരതാ കോഴ്‌സിനും ശേഷം രണ്ടാം ഗഡു ലഭിക്കും. ജീവനക്കാരിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുകയുടെ ഒരു ഭാ​ഗം നിശ്ചിത കാല നിക്ഷേപമായി സൂക്ഷിക്കേണ്ടതുണ്ട്. പിന്നീട് ജീവനക്കാരന് ഇൻസെന്റീവ് പിൻവലിക്കാം.

ആദ്യമായി അപേക്ഷിക്കുന്ന എല്ലാവരും UMANG ആപ്പിൽ ലഭ്യമായ ഫെയ്‌സ് ഓതന്റിക്കേഷൻ ടെക്‌നോളജി (FAT) വഴി യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (UAN) ജനറേറ്റ് ചെയ്യണം. pmvbry.labour.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം.

തൊഴിലുടമകള്‍ക്ക്

അധികമായി റിക്രൂട്ട് ചെയ്യുന്ന ഓരോ ജീവനക്കാരനും പരമാവധി 3000 രൂപ വരെയെന്ന കണക്കില്‍ രണ്ടുവര്‍ഷത്തേക്ക് ആനുകൂല്യം ലഭിക്കും. 50ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് അധിക തൊഴിലാളികളെയെങ്കിലും നിയമിക്കണം. 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ളവര്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും നിയമിക്കണം. 10,000 രൂപ വരെ മാസ ശമ്പളം നേടുന്ന ഓരോ പുതിയ ജീവനക്കാരനെ കണക്കാക്കി തൊഴിലുടമയ്ക്ക് 1,000 വരെയും 20,000 രൂപ ശമ്പളത്തിന് 2,000 രൂപയും 20,000 രൂപയ്ക്ക് മുകളില്‍ 3000 രൂപയും എന്ന നിരക്കിലാണ് തൊഴിലുടമയ്ക്ക് ഇന്‍സെന്റീവ് ലഭിക്കുന്നത്.

പേയ്മെന്റ്

ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് തുക ലഭിക്കുന്നത്. തൊഴിലുടമകള്‍ക്ക് അവരുടെ പാന്‍-ലിങ്ക് ചെയ്ത ബിസിനസ്സ് അക്കൗണ്ടുകളിലായിരിക്കും പേയ്മെന്റ്.