FD Interest Rates: മുതിര്‍ന്ന പൗരന്മാരേ, ഈ ബാങ്കുകളിലാണ് എഫ്ഡിയ്ക്ക് ഉയര്‍ന്ന പലിശ

Best FD Rates 2025: പല ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യത്യസ്തങ്ങളാണ് പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ജീവിതം സുരക്ഷിതമാക്കാനും സഹായിക്കുന്നു.

FD Interest Rates: മുതിര്‍ന്ന പൗരന്മാരേ, ഈ ബാങ്കുകളിലാണ് എഫ്ഡിയ്ക്ക് ഉയര്‍ന്ന പലിശ

പ്രതീകാത്മക ചിത്രം

Published: 

02 Nov 2025 17:14 PM

സ്ഥിര നിക്ഷേപങ്ങള്‍ക്ക് (എഫ്ഡി) ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന വിഭാഗമാണ് മുതിര്‍ന്ന പൗരന്മാര്‍. ഇക്കൂട്ടര്‍ക്ക് എഫ്ഡി നിക്ഷേപം വഴി അവരുടെ സമ്പാദ്യം ഇരട്ടിയാക്കാന്‍ സാധിക്കുന്നു. പല ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യത്യസ്തങ്ങളാണ് പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ജീവിതം സുരക്ഷിതമാക്കാനും സഹായിക്കുന്നു.

ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍

നിശ്ചിത കാലയളവിലേക്ക് നടത്തുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങള്‍. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയും അതോടൊപ്പം പലിശയും ലഭിക്കുന്നു. നിക്ഷേപകര്‍ക്ക് പ്രതിമാസം, ത്രൈമാസം അല്ലെങ്കില്‍ വാര്‍ഷികം എന്നിങ്ങനെ കൃത്യമായ ഇടവേളകളില്‍ പലിശ സ്വീകരിക്കാനും സാധിക്കുന്നതാണ്.

മികച്ച പലിശ നല്‍കുന്ന ബാങ്കുകള്‍

ആക്‌സിസ് ബാങ്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആക്‌സിസ് ബാങ്ക് പ്രതിവര്‍ഷം 7.75 ശതമാനം പലിശയാണ് നല്‍കുന്നത്.

ബാങ്ക് ഓഫ് ബറോഡ

444 ദിവസത്തെ നിക്ഷേപത്തിന് ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.

Also Read: Mutual Fund SIP Portfolio: നവംബറില്‍ ഇവയിലാണ് നിക്ഷേപിക്കേണ്ടത്; മികച്ച മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാം

പഞ്ചാബ് നാഷണല്‍ ബാങ്ക്

പഞ്ചാബ് നാഷണല്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 390 ദിവസത്തെ നിക്ഷേപത്തിന് പ്രതിവര്‍ഷം 7.15 ശതമാനം പലിശ നല്‍കും.

എസ്ബിഐ

എസ്ബിഐ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനം പലിശ ലഭിക്കും.

കാനറ ബാങ്ക്

2025 ഓഗസ്റ്റ് 7 മുതല്‍ 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് കാനറ ബാങ്ക് നല്‍കുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും