Investment in Luxury: വാച്ചും ഷൂസുമെല്ലാം വില കൂടിയത് തന്നെ വാങ്ങിച്ചോളൂ; ആഡംബരം മികച്ച നിക്ഷേപമാണോ?
Gen Z Investment Tips: ആഡംബര വസ്തുക്കള്‍ മികച്ചൊരു നിക്ഷേപ മാര്‍ഗമാണെന്നാണ് സാമ്പത്തികകാര്യ ഇന്‍ഫ്‌ളുവന്‍സര്‍ ഗാര്‍വിത് ഗോയല്‍ പറയുന്നത്. പണം എപ്പോഴും വ്യക്തിത്വത്തില്‍ പ്രതിഫലിക്കണം.
ആഡംബരം കാണിക്കുക, ആഡംബര വസ്തുക്കള്‍ വാങ്ങിക്കുക എന്നെല്ലാം പറയുന്നത് ആളുകള്‍ക്ക് ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. കുറച്ചധികം പണം കൊടുത്ത് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിച്ചാല്‍ മിഡില്‍ ക്ലാസിന് നന്നായി വേദനിക്കും. എന്നാല്‍ ആഡംബര വസ്തുക്കള്‍ നിങ്ങള്‍ക്ക് എക്കാലത്തും മികച്ച സമ്പാദ്യമാകുമെന്ന കാര്യമാണ് പുത്തന്‍ തലമുറയ്ക്ക് പറയാനുള്ളത്.
ആഡംബര വസ്തുക്കള്‍ മികച്ചൊരു നിക്ഷേപ മാര്‍ഗമാണെന്നാണ് സാമ്പത്തികകാര്യ ഇന്‍ഫ്‌ളുവന്‍സര്‍ ഗാര്‍വിത് ഗോയല്‍ പറയുന്നത്. പണം എപ്പോഴും വ്യക്തിത്വത്തില്‍ പ്രതിഫലിക്കണം. ഫിക്‌സഡ് ഡെപ്പോസിറ്റായി മാത്രം കിടന്നതുകൊണ്ട് വലിയ കാര്യമില്ല. വില കൂടിയ ഉത്പന്നങ്ങള്‍ ധരിക്കുന്നത് പൊങ്ങച്ചമല്ല, നല്ലൊരു ജീവിതശൈലിയും സ്റ്റാറ്റസ് ലാഭവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ലക്ഷ്വറി ഉത്പന്നങ്ങള്‍ നിക്ഷേപമായി മാറുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഇന്നത്തെ തലമുറ. വ്യത്യസ്ത നിക്ഷേപങ്ങളില്‍ ഒന്നായി ചെറുപ്പക്കാര്‍ ലക്ഷ്വറി ഗുഡ്‌സിനെ പരിഗണിക്കുന്നുവെന്നാണ് കണ്ടന്റ് ക്രിയേറ്റര്‍ അനാമിക റാണ വ്യക്തമാക്കുന്നത്.




എന്നാല്‍ ലക്ഷ്വറിയില്‍ നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് നിക്ഷേപങ്ങളെ പോലെ എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ ലക്ഷ്വറി ഉത്പന്നങ്ങള്‍ക്ക് സാധിക്കില്ല. ബ്രാന്‍ഡ്, ഡിമാന്‍ഡ്, ഉത്പന്നത്തിന്റെ കണ്ടീഷന്‍ തുടങ്ങിയവയെ ആശ്രയിച്ചാണ് ലിക്വിഡിറ്റിയുള്ളത്.
എന്നാല്‍ ഇതൊരു നിക്ഷേപമാണോ?
20 ലക്ഷത്തില്‍ താഴെ മാത്രം വരുമാനമുള്ള മധ്യവര്‍ഗമാണ് ലക്ഷ്വറി പര്‍ച്ചേസ് നടത്തുന്നതില്‍ മുന്നില്‍ എന്നാണ് സെബി അംഗീകൃത ഫിനാന്‍സ് ഉപദേഷ്ടാവ് അഭിഷേക് കുമാര്‍ പറയുന്നത്. ഇഎംഐ വഴിയാണ് പലരും സാധനങ്ങള്‍ വാങ്ങിക്കുന്നത്. ഉപഭോഗവും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.
Also Read: Foreign Trip Corpus: ട്രിപ്പ് പോകാം അതും ഇന്റര്‍നാഷണല്‍; 7 ലക്ഷം രൂപ പെട്ടെന്നുണ്ടാക്കാന്‍ വഴിയുണ്ട്
വില കൂടിയ ഉത്പന്നങ്ങള്‍ ഒരിക്കലും ഒരു നിക്ഷേപമല്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ച് സാധനങ്ങള്‍ക്ക് തേയ്മാനം സംഭവിക്കും, വിലയും ലഭിക്കില്ല. അതിനാല്‍ ആര്‍ഭാടം കാണിക്കാന്‍ പണം ചെലവാക്കുന്നത് സൂക്ഷിച്ച് മതി.