Gen Z vs Millennial: ജെൻ സിയോ, മിലേനിയൽസോ; പണം സമ്പാദിക്കാൻ മിടുക്കർ ആര്?

Gen Z vs Millennials Saving Habits: ജെൻ സിക്ക് കൂടുതൽ റിസ്കുള്ള നിക്ഷേപങ്ങളാണ് താല്പര്യം. അതുകൊണ്ട് തന്നെ ക്രിപ്റ്റോകറൻസി, സ്റ്റോക്കുകൾ എന്നിവയിൽ ഇവർ നിക്ഷേപിക്കുന്നു.

Gen Z vs Millennial: ജെൻ സിയോ, മിലേനിയൽസോ; പണം സമ്പാദിക്കാൻ മിടുക്കർ ആര്?

പ്രതീകാത്മക ചിത്രം

Updated On: 

17 Sep 2025 11:12 AM

ഓരോ തലമുറയ്ക്കും ഓരോ സ്റ്റീരിയോടൈപ്പ് ലഭിക്കാറുണ്ട്. അത്തരത്തിൽ ഗാഡ്‌ജെറ്റുകൾ, സ്‌നീക്കറുകൾ എന്നിവയ്ക്ക് വലിയതോതിൽ പണം ചെലവാക്കുന്ന സമ്പാദ്യ ശീലരല്ലാത്തവരാണ് ജെൻ സിക്കാർ എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇത് ശരിക്കും ശരിയാണോ? സമ്പാദ്യശീലത്തിൽ ആരാണ് മികച്ചത്?

സമ്പാദ്യശീലത്തിൽ ഓരോ തലമുറയ്ക്കും അവരുടേതായ സമീപനമുണ്ട്. 1981-നും 1996-നും ഇടയിൽ ജനിച്ച മില്ലേനിയൽസിനും, 1997-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി-യ്ക്കും സാമ്പത്തിക കാര്യങ്ങളിൽ വ്യത്യസ്തമായ ശീലങ്ങളാണുള്ളത്. പഠനങ്ങളനുസരിച്ച് മിലേനിയം ജനറേഷനിലുള്ളവർ സ്ഥിരതയുള്ള സമ്പാദ്യമുള്ളവരാണ്. അതേ സമയം ജൻ സി കുറച്ച് സമ്പാദ്യമുള്ളവരാണെങ്കിൽക്കൂടി സാമ്പത്തിക അച്ചടക്കമുള്ളവരാണെന്നാണ് പഠനങ്ങൾ പറയുന്നത്.

കുയി എജ്യുക്കേഷണൽ റിസർച്ച് പ്രസിദ്ധീകരിച്ച 113 പേരെ കേന്ദ്രീകരിച്ച പഠനമനുസരിച്ച്, ജെൻ സിയുടെ ശരാശരി സമ്പാദ്യം 2.09 ഉം മിലേനിയംകാരുടേത് 2.83ഉം ആണ്. അതായത്, മിലേനിയൽസ് അവരുടെ വരുമാനത്തിന്‍റെ വലിയൊരു ശതമാനം സമ്പാദ്യമായി കരുതുന്നു. അതേസമയം, ജെൻ സിക്കാരും മോശമല്ല, അവരുടെ വരുമാനത്തിന്‍റെ 36 ശതമാനത്തോളം സേവിങ്സിലേക്ക് മാറ്റുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, ബാങ്ക് റേറ്റിന്‍റെ 2025 എമർജൻസി സേവിങ് റിപ്പോർട്ട് പ്രകാരം ജെൻ സിയിലെ 34 ശതമാനം പേരും അടിയന്തിര ആവശ്യങ്ങൾക്കുള്ള കരുതൽ സമ്പാദ്യമില്ലാത്തവരാണ്.  ഈ തലമുറയിലെ 25 ശതമാനം പേർക്ക് മാത്രമാണ് 6 മാസത്തെ ചെലവുകൾക്കുള്ള സമ്പാദ്യമുള്ളത്. മിലേനിയം തലമുറയ്ക്ക് ഇത് 49 ശതമാനമാണ്.

ALSO READ: കോര്‍ ആന്‍ഡ് സാറ്റലൈറ്റ് പോര്‍ട്ട്‌ഫോളിയോ എന്ന് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ടില്‍ അങ്ങനെയും ഒന്നുണ്ട്

സാമ്പത്തിക പ്രതിസന്ധികളുടെ കാര്യത്തിൽ കണക്കാക്കിയാൽ, മില്ലേനിയൽസിനെ 2008-ലെ സാമ്പത്തിക മാന്ദ്യം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ അവർക്ക് ഉയർന്ന വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ കടബാധ്യത ഉണ്ടായി. എന്നാൽ ജെൻ സി, കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസ വഴികളാണ് തിരഞ്ഞെടുക്കുന്നത്. കടമെടുക്കുന്നതിനോട് വിമുഖത കാണിക്കുന്നു.

നിക്ഷേപങ്ങളുടെ കാര്യത്തിലും രണ്ട് തലമുറകൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. മില്ലേനിയൽസ് പരമ്പരാഗത നിക്ഷേപങ്ങളായ മ്യൂച്വൽ ഫണ്ടുകൾ പോലുള്ളവയിൽ നിക്ഷേപിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നു. എന്നാൽ  ജെൻ സിക്ക് കൂടുതൽ റിസ്കുള്ള നിക്ഷേപങ്ങളാണ് താല്പര്യം. അതുകൊണ്ട് തന്നെ ക്രിപ്റ്റോകറൻസി, സ്റ്റോക്കുകൾ എന്നിവയിൽ ഇവർ നിക്ഷേപിക്കുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും