Kerala Gold Rate: വില കൂടിയോ കുറഞ്ഞോ? സ്വര്‍ണവില ഇന്നും ഞെട്ടിച്ചിട്ടുണ്ട്, അപ്പോള്‍ വെള്ളി?
December 11 Thursday Gold and Silver Rate in Kerala: 25 ബേസിസ് പോയിന്റ് കുറയ്ക്കുന്നുവെന്ന പ്രഖ്യാപനം ലോകത്താകെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്നു. 2026 പിറക്കുന്നതിന് തൊട്ടുമുമ്പായി എത്തുന്ന നിരക്ക് കുറയ്ക്കല്‍ അടുത്ത വര്‍ഷം മുഴുവന്‍ സ്വര്‍ണവിലയിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രതീകാത്മക ചിത്രം
കേരളത്തില്‍ ഇന്ന് സ്വര്‍ണവില എവിടെയെത്തും എന്നതിന് വലിയ പ്രാധാന്യമുണ്ട്. കാരണം, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മൂന്നാം തവണയും പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. 25 ബേസിസ് പോയിന്റ് കുറയ്ക്കുന്നുവെന്ന പ്രഖ്യാപനം ലോകത്താകെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്നു. 2026 പിറക്കുന്നതിന് തൊട്ടുമുമ്പായി എത്തുന്ന നിരക്ക് കുറയ്ക്കല്‍ അടുത്ത വര്‍ഷം മുഴുവന്‍ സ്വര്‍ണവിലയിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്വര്‍ണവും ഫെഡും
ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ അത് സ്വാഭാവികമായും നിക്ഷേപകരെ ബാധിക്കുന്നു. തങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കുറയുന്നതോടെ ഇത് നിക്ഷേപകരെ സുരക്ഷിതമായ മാര്‍ഗങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കും. സുരക്ഷിത നിക്ഷേപമായി എക്കാലവും പരിഗണിക്കുന്ന സ്വര്‍ണത്തിന്റെ ആവശ്യകത ഇതോടെ വര്‍ധിക്കുന്നു.
സ്വര്‍ണം ആഭരണമായും, ഗോള്‍ഡ് ഇടിഎഫുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍ എന്നിങ്ങനെയും ആളുകള്‍ നിക്ഷേപം നടത്തും. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത് ലോഹത്തിന്റെ ഡിമാന്‍ഡും ഉയര്‍ത്തും. ഇത് വിലവര്‍ധനവിനും വഴിയൊരുക്കും.
Also Read: Gold Rate: കുറച്ചതെല്ലാം കൂട്ടി സ്വർണം; രണ്ട് ലക്ഷം കടന്ന് വെള്ളിയും, ഇന്നത്തെ നിരക്ക് ഇങ്ങനെ..
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഡിസംബര്‍ 11 വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 95,480 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് വില 11,935 രൂപയായും മാറി.
ഇന്നത്തെ വെള്ളിവില
വെള്ളിവില പതിവുപോലെ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 2 രൂപ കൂടി 209 രൂപയും ഒരു പവന്‍ വെള്ളിക്ക് 2,000 രൂപ കൂടി 2,09,000 രൂപയുമാണ് ഇന്നത്തെ വില.