Kerala Gold Rate: റോക്കറ്റ് പോകുമോ ഇത്രയും സ്പീഡില്‍? ഇന്നത്തെ സ്വര്‍ണവില
December 29, 2025 Silver and Gold Price in Kerala: വില ഒരു ലക്ഷം കടന്നെങ്കിലും കടകളിലേക്ക് ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. ഇപ്പോള്‍ വാങ്ങിവെക്കുന്നതാണ് ലാഭമെന്ന് പലരും ചിന്തിക്കുന്നു.
ദിനംപ്രതി റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറുന്ന സ്വര്‍ണം തെല്ലൊന്നുമല്ല മലയാളികളെയും കൊതിപ്പിക്കുന്നത്. സ്വര്‍ണം വാങ്ങിക്കണമെന്ന് ആശിച്ചവര്‍ക്കെല്ലാം വിലക്കയറ്റം തിരിച്ചടിയായി. സ്വര്‍ണവില ഉയര്‍ന്നതോടെ മാതാപിതാക്കളുടെ ആശങ്ക പെണ്‍മക്കളുടെ വിവാഹം എങ്ങനെ നടത്തും എന്നതിലാണ്. വില കുറഞ്ഞിരുന്ന സമയത്ത് നൂറും ഇരുനൂറും പവനും നല്‍കി വിവാഹം നടത്തിയിരുന്ന കുടുംബങ്ങള്‍ പോലും 10 പവനിലേക്ക് അതില്‍ താഴേക്കും ചുരുക്കി.
വില ഒരു ലക്ഷം കടന്നെങ്കിലും കടകളിലേക്ക് ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. ഇപ്പോള്‍ വാങ്ങിവെക്കുന്നതാണ് ലാഭമെന്ന് പലരും ചിന്തിക്കുന്നു. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിനും പലരും പദ്ധതിയിടുന്നുണ്ട്.
ഡിസംബറിന്റെ അവസാന ആഴ്ചയില്‍ സ്വര്‍ണവില എവിടെയെത്തും എന്നതിനെ ആശ്രയിച്ചിരിക്കും 2026ലെ വിലയെന്നാണ് വിദഗ്ധ അഭിപ്രായം. 2026ല്‍ റെക്കോഡ് വില വര്‍ധനവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. 2025ന്റെ അവസാനത്തില്‍ 1 ലക്ഷം കടന്ന സ്വര്‍ണം 2026ല്‍ 2 ലക്ഷത്തിലേക്ക് കുതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
70 ശതമാനത്തോളം വില വര്‍ധനവാണ് സ്വര്‍ണത്തില്‍ 2025ല്‍ സംഭവിച്ചത്. ഇതിന് വിവിധ കാരണങ്ങള്‍ അനുകൂലമായി സംഭവിച്ചു. പ്രധാനമായും എടുത്തുപറയേണ്ടത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കലാണ്. മൂന്ന് തവണയാണ് 2025ല്‍ ബാങ്ക് പലിശ കുറച്ചത്. 2026ല്‍ രണ്ട് തവണ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
ഇതിന് പുറമെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വര്‍ധിച്ചിരിക്കുകയാണ്. കരുതല്‍ ശേഖരം വര്‍ധിക്കുന്നത് വിപണിയിലുള്ള സ്വര്‍ണ ലഭ്യത കുറയ്ക്കുന്നു. രൂപയും ഡോളറും തകര്‍ന്നടിഞ്ഞതും വിലക്കയറ്റത്തിന് ആക്കംക്കൂട്ടി.
ഇന്നത്തെ സ്വര്‍ണവില
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ വില കുറഞ്ഞു. 1,03,920 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 12,990 രൂപയും വിലയുണ്ട്.