Gold Loan: സ്വര്‍ണ വായ്പകള്‍ തുണയോ കെണിയോ? മറഞ്ഞിരിക്കുന്ന സത്യങ്ങളറിയൂ
Gold Loan Debt Trap: സ്വര്‍ണ വായ്പകള്‍ എടുക്കുന്നതിന് ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമായി വരുന്നില്ല. വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് പലിശയും ഇവയ്ക്ക് കുറവാണ്. എന്നാല്‍ സ്വര്‍ണ വായ്പകള്‍ക്ക് പിന്നില്‍ ചില അപകടങ്ങള്‍ മറഞ്ഞിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രതീകാത്മക ചിത്രം
നമ്മുടെ രാജ്യത്ത് വീട്ടില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം ബാങ്ക് ലോക്കറുകളിലാണുള്ളത്. കൂടുതല്‍ സുരക്ഷിതമായിരിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. മികച്ചൊരു സമ്പാദ്യം എന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ പരിഗണിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് വരുന്ന സാഹചര്യങ്ങളില്‍ ഈ സ്വര്‍ണം പണയപ്പെടുത്തിയാണ് ആളുകള്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നത്.
സ്വര്‍ണ വായ്പകള്‍ എടുക്കുന്നതിന് ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമായി വരുന്നില്ല. വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് പലിശയും ഇവയ്ക്ക് കുറവാണ്. എന്നാല്‍ സ്വര്‍ണ വായ്പകള്‍ക്ക് പിന്നില്‍ ചില അപകടങ്ങള്‍ മറഞ്ഞിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സമീപവര്‍ഷങ്ങളില്‍ സ്വര്‍ണ വായ്പ എടുക്കുന്നവരുടെ എണ്ണ ക്രമാതീതമായി വര്‍ധിച്ചു. ആര്‍ബിഐ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഏകദേശം 1.7 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് സ്വര്‍ണ വായ്പയുള്ളത്. വളരെ ലളിതമായ പ്രക്രിയയാണ് സ്വര്‍ണ വായ്പകള്‍ക്ക് ഉള്ളതാണെങ്കിലും ഇത് നിങ്ങളുടെ സമ്പത്ത് ചോര്‍ത്തിക്കളഞ്ഞേക്കാം.
ആവര്‍ത്തിച്ചുള്ള പണയവും പലിശ വര്‍ധനവും പലപ്പോഴും ആഭരണങ്ങള്‍, വിശ്വാസം തുടങ്ങിയവ എന്നെന്നേക്കുമായി നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. പലിശ മാത്രം അടച്ചാണ് പലരും ലോണ്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. മുതലിനെ കുറിച്ച് ആരും ചിന്തിക്കുന്നുപോലുമില്ല.
വായ്പ കാലാവധി അവസാനിക്കുമ്പോഴേക്കും സ്വര്‍ണം വീണ്ടെടുക്കാന്‍ അവരുടെ പക്കല്‍ പണമുണ്ടാകില്ല. ഇവിടെ പുതുക്കലുകളോ പുതിയ പണയങ്ങളോ മാത്രമായിരിക്കും മുന്നിലുള്ള ഏക വഴി. വായ്പയുടെ തിരിച്ചടവ് പരാജയപ്പെട്ടാല്‍ ആഭരണങ്ങള്‍ ലേലം ചെയ്യുന്നതിന് വഴിവെക്കും. ഇതുവഴി കുടുംബ സ്വത്ത്, വിവാഹ ആഭരണങ്ങള്‍, സമ്പാദ്യം എന്നിവ ലേല നടപടിയിലൂടെ ഇല്ലാതാകും.
സ്‌കൂള്‍ ഫീസ്, പലചരക്ക് സാധനങ്ങള്‍, വാടക തുടങ്ങി ആവര്‍ത്തിച്ചുള്ള ചെലവുകള്‍ക്കായി സ്വര്‍ണ വായ്പകള്‍ ഉപയോഗിക്കരുത്. സ്‌റ്റോക്കിനോ വില്‍പനയ്‌ക്കോ വേണ്ടി സ്വര്‍ണം പണയം വെക്കുന്നതും ഉചിതമല്ല. ചെറുകിട ബിസിനസുകള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ പണയം വെച്ച സ്വര്‍ണം ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം.
Also Read: Gold Jewellery: സ്വര്‍ണാഭരണം പണികൂലി കുറച്ച് വാങ്ങാം; എങ്ങനെയെന്ന് അറിയാമോ?
എന്നാല്‍ എല്ലാ സ്വര്‍ണ വായ്പകളും മോശമല്ല. മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് അല്ലെങ്കില്‍ എഫ്ഡിയ്ക്ക് ആയെല്ലാം പണയം വെക്കാം. എന്നാല്‍ പണയം വെക്കുന്നതിന് മുമ്പ് അതിന്റെ ഗുണദോഷങ്ങള്‍ നന്നായി വിശകലനം ചെയ്യാം.