Kerala Gold Rate: ഞെട്ടിക്കല്‍ സ്വര്‍ണവിലയെത്തി! വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്നത്തെ നിരക്ക്
Gold and Silver Price Kerala December 30 2025: രാവിലെ ആദ്യ വില എത്തിയപ്പോള്‍ ഒരു പവന് 1,03,920 രൂപയും, രണ്ടാം തവണ എത്തിയപ്പോള്‍ 1,02,960 രൂപയുമായി. എന്നാല്‍ മൂന്നാം തവണ വീണ്ടും ഞെട്ടിച്ച് സ്വര്‍ണവില വന്നു, അതോടെ ഒരു പവന് 1,02,640 രൂപയായി വില. നാലാം തവണ 1,02,120 ലേക്ക് താഴാനും സ്വര്‍ണത്തിനായി.

പ്രതീകാത്മക ചിത്രം
ഒരു ദിവസം രണ്ട് തവണയെല്ലാം വില മാറുന്നത് സ്വാഭാവികം, എന്നാല്‍ നാല് തവണ മാറുന്നത് അല്‍പം കടന്ന കളിയല്ലേ? കഴിഞ്ഞ ദിവസം അതായത് ഡിസംബര്‍ 29ന് കേരളത്തില്‍ നാല് തവണയാണ് സ്വര്‍ണവില മാറിയത്. എന്നാല്‍ ഇവിടെ ആശ്വസിക്കാന്‍ വക നല്‍കുന്നത് വിലയിടിവ് സംഭവിച്ചുവെന്നതാണ്. നാല് തവണ വില മാറിയപ്പോഴും നിരക്ക് താഴോട്ട് വരികയായിരുന്നു.
രാവിലെ ആദ്യ വില എത്തിയപ്പോള്‍ ഒരു പവന് 1,03,920 രൂപയും, രണ്ടാം തവണ എത്തിയപ്പോള്‍ 1,02,960 രൂപയുമായി. എന്നാല്‍ മൂന്നാം തവണ വീണ്ടും ഞെട്ടിച്ച് സ്വര്‍ണവില വന്നു, അതോടെ ഒരു പവന് 1,02,640 രൂപയായി വില. നാലാം തവണ 1,02,120 ലേക്ക് താഴാനും സ്വര്‍ണത്തിനായി.
ഒരൊറ്റ ദിവസം നാല് തവണ വിലകുറച്ച സ്വര്‍ണം ഇന്നെത്തുന്നത് എങ്ങോട്ടാണെന്നതിലാണ് കാര്യം. 2025 ഡിസംബര്‍ മാസം അവസാനിക്കാന്‍ രണ്ട് ദിവസങ്ങളാണ് ഇനി ബാക്കി. ഈ ഘട്ടത്തില്‍ സ്വര്‍ണവിലയില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും 2026ലും പ്രതിഫലിക്കും. 2026ല്‍ സ്വര്‍ണവിലയില്‍ കാര്യമായ കുതിപ്പുണ്ടാകുമെന്നാണ് വിവരം. നിലവില്‍ ഒരു ലക്ഷത്തില്‍ വില്‍പന നടക്കുന്ന സ്വര്‍ണം 2026ല്‍ രണ്ട് ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: Gold Silver Prices: സ്വര്‍ണം 1,55,000 ത്തിലേക്ക് വെള്ളി 2,75,000 ത്തിലേക്ക്, കൊള്ളാലോ കളി
ആഗോളവിപണി കനത്ത നഷ്ടത്തില്‍
കഴിഞ്ഞ ദിവസം ആഗോളവിപണി കനത്ത നഷ്ടമാണ് നേരിട്ടത്. സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 4.57 ശതമാനം ഇടിന് നേരിട്ടു. ട്രോയ് ഔണ്‍സിന് 207.26 ഡോളര്‍ താഴ്ന്ന് 4,326.9 ഡോളറായി. 4,549.71 ഡോളര്‍ എന്ന റെക്കോഡ് നിരക്കില്‍ എത്തിയതിന് ശേഷമാണ് ഈ ഇറക്കം. അന്താരാഷ്ട്ര വിപണിയില്‍ വിലയിടിഞ്ഞതോടെ യുഎസ് സ്വര്‍ണ ഫ്യൂച്ചര്‍ നിരക്കും താഴ്ന്നു. 4.57 ശതമാനം ഇടിവാണുണ്ടായത്.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് വീണ്ടും ഞെട്ടിക്കല്‍ നിരക്ക് തന്നെയാണ്, സ്വര്‍ണം ലക്ഷത്തില്‍ നിന്നും ആയിരങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 99,800 രൂപയാണ് ഇന്നത്തെ വില. 2,240 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 12,485 രൂപയാണിന്ന്. ഗ്രാമിന് 280 രൂപയും കുറഞ്ഞു.
ഇന്നത്തെ വെള്ളിവില
വെള്ളി വിലയും ഇടിഞ്ഞിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 10 പൈസ കുറഞ്ഞ് 280.90 രൂപയും ഒരു കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,80,900 രൂപയുമായി.