Kerala Gold Rate: ദേ കുറഞ്ഞു…സ്വര്‍ണവില കുറഞ്ഞു, ഇനി പേടിക്കാനൊന്നുമില്ല
January 7 Wednesday Evening Gold Rate in Kerala: അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് അര ശതമാനത്തോളം വില വര്‍ധിച്ചത് 4,466 ഡോളറില്‍ തുടരുകയാണ് സ്വര്‍ണം. 5,000 ഡോളറിലേക്ക് വൈകാതെ നിരക്കെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കേരളത്തിലെ സ്വര്‍ണവില എത്തിയ ദിവസമാണ് 2026 ജനുവരി ഏഴ്. ഒരു പവന്‍ സ്വര്‍ണത്തിന് 1,02,280 രൂപയായിരുന്നു ഈ ദിവസം രാവിലെ സ്വര്‍ണവില. ഇതോടെ ഗ്രാമിന് 12,785 രൂപയിലേക്കും വിലയെത്തി. ഒരുതരത്തിലും സ്വര്‍ണവില താഴില്ലെന്ന സൂചനകള്‍ നല്‍കിയാണ് നിലവില്‍ വിലയില്‍ മാറ്റം സംഭവിക്കുന്നത്. വിലയിടിവ് സംഭവിക്കുന്നുണ്ടെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാനാകുന്ന തരത്തിലൊന്നുമില്ല.
ജനുവരി ഏഴിന് ഉച്ചയ്ക്ക് ശേഷം ചെറുതായൊന്ന് വില കുറച്ച് സ്വര്‍ണം ആശ്വാസം പകരുന്നു. ചരിത്ര നിരക്കില്‍ നിന്ന് ചെറിയ സംഖ്യയുടെ കുറവാണ് സ്വര്‍ണം വരുത്തിയിരിക്കുന്നത്. 880 രൂപ കുറച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 1,01,400 രൂപയിലേക്കാണ് വില താഴ്ന്നത്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 12,675 രൂപയുമായി വില.
ഗ്രാമിന് 60 രൂപയും ഒരു പവന് 480 രൂപയുമാണ് രാവിലെ ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സംഭവിച്ച കുതിച്ചുചാട്ടം കേരളത്തിലും പ്രതിഫലിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് അര ശതമാനത്തോളം വില വര്‍ധിച്ചത് 4,466 ഡോളറില്‍ തുടരുകയാണ് സ്വര്‍ണം. 5,000 ഡോളറിലേക്ക് വൈകാതെ നിരക്കെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.




വെള്ളി വിലയും വന്‍ കുതിപ്പ് തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 12 രൂപ ഉയര്‍ന്ന് 283 രൂപയിലേക്കും, ഒരു കിലോ വെള്ളിക്ക് 12,000 രൂപ ഉയര്‍ന്ന് 2,83,000 രൂപയിലേക്കും വിലയെത്തി.