Gold Rate Today: കുതിച്ച് സ്വര്‍ണവില, ഇനി താഴില്ല! ഒരു പവന് ഇന്ന് എത്ര നൽകണം?

Kerala Gold Rate Today: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില വീണ്ടും മുക്കാൽലക്ഷം കടന്നത്. ബുധനാഴ്ച പവന് 80 രൂപ കൂടി 75,040 രൂപയും ഗ്രാമിന് 10 രൂപ കൂടി 9,380 രൂപയുമായിരുന്നു

Gold Rate Today: കുതിച്ച് സ്വര്‍ണവില, ഇനി താഴില്ല! ഒരു പവന് ഇന്ന് എത്ര നൽകണം?

Kerala Gold Rate

Updated On: 

07 Aug 2025 10:04 AM

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വിലയില്‍ വലിയ കുതിപ്പാണ് പ്രകടമാകുന്നത്. ഏറ്റവും വലിയ വർധനവാണ് ഈ മാസത്തിൽ ഇതുവരെ സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിവാഹ ആവശ്യങ്ങൾക്കടക്കം സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില വീണ്ടും മുക്കാൽലക്ഷം കടന്നത്. ബുധനാഴ്ച പവന് 80 രൂപ കൂടി 75,040 രൂപയും ഗ്രാമിന് 10 രൂപ കൂടി 9,380 രൂപയുമായി. ഇതാണ് ഇന്ന് വീണ്ടും ഉയർന്നിരിക്കുന്നത്. ഇന്ന് പവന് 160 രൂപയാണ് കൂടി 75200 രൂപയായി. ​​ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 9400 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

Also Read:ഒരു ലക്ഷം രൂപ വേണം; ഇഎംഐയോ ക്രെഡിറ്റ് കാർഡോ? ലാഭകരമേത്

ആ​ഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 73,200 രൂപയാണ്. അവിടെ നിന്ന് 2000 രൂപയുടെ വർധനയാണ് ചുരുങ്ങിയ ദിവസംകൊണ്ടുണ്ടായത്. വെള്ളിവിലയിലും മാറ്റമുണ്ടായി. ഗ്രാമിന് ഒരു രൂപ കൂടി 123 രൂപയായി. അതേസമയം സ്വർണവില ഇനിയും ഉയരുമെന്നാണ് പുതിയ റിപ്പോർട്ട്. യുഎസ് വളര്‍ച്ചയും പണപ്പെരുപ്പവും വഷളാകുന്നത്, ഫെഡറല്‍ റിസര്‍വ് സ്വാതന്ത്ര്യ ആശങ്കകള്‍, ദുര്‍ബലമായ ഡോളര്‍ എന്നിവയാണ് സ്വർണവിലയിൽ വർധനവിനു കാരണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും