AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

Kerala Gold Silver Price Today: സ്വർണത്തിന്റെ ചാഞ്ചാട്ടം തുടരുമ്പോൾ സാധാരണക്കാർക്ക് പൊന്ന് കിട്ടാക്കനിയായി തീരുകയാണ്. നിലവിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം. യുഎസ് താരിഫ് ഭീഷണികളും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും ആഗോള വ്യാപാര, രാഷ്ട്രീയ പിരിമുറുക്കങ്ങൾ വർദ്ധിപ്പിച്ചു.

Kerala Gold Rate: ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
Gold Price Image Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 24 Jan 2026 | 07:51 AM

റെക്കോർഡുകൾ തിരുത്തികുറിച്ച് സ്വർണത്തിന്റെ തേരോട്ടം. ഇടയ്ക്കിടെ നേരിയ ഇടിവുകൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വില വീണ്ടും വർദ്ധിക്കുകയാണ്. ഇത്തരത്തിൽ സ്വർണത്തിന്റെ ചാഞ്ചാട്ടം തുടരുമ്പോൾ സാധാരണക്കാർക്ക് പൊന്ന് കിട്ടാക്കനിയായി തീരുകയാണ്. നിലവിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും ആഗോളതലത്തിൽ വലിയ പിരിമുറുക്കങ്ങൾക്ക് കാരണമായി. ഗ്രീൻലൻഡിനെ യുഎസിന് വേണമെന്നും എതിർക്കുന്ന രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയന് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്നുമായിരുന്നു ട്രംപിന്റെ വെല്ലുവിളി. തുടർന്ന് ഈ തീരുമാനത്തിൽ നിന്ന് ട്രംപ് പിൻമാറിയെങ്കിലും ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിച്ചു.

ഇന്നത്തെ സ്വ‍ർണം, വെള്ളി വില

 

നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,15,240 രൂപയാണ്. വിപണിവില 1,15,240 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് ഏകദേശം ഒന്നേക്കാൽ ലക്ഷത്തോളം വില വരുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു ​ഗ്രാമിന് 14,405 രൂപയാണ് നൽകേണ്ടത്. ഇന്ത്യയിൽ വെള്ളിയുടെ വിലയും മൂന്ന് ലക്ഷം കടന്ന് കുതിക്കുകയാണ്. ഗ്രാമിന് 340.10 രൂപയും കിലോഗ്രാമിന് 3,40,100 രൂപയുമാണ് വില.

ALSO READ: പ്രതീക്ഷ നൽകി സ്വർണം, വില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ

 

ജനുവരി മാസത്തെ സ്വർണവില

 

ജനുവരി 1: 99,040

ജനുവരി 2: 99880

ജനുവരി 3: 99600

ജനുവരി 4: 99600

ജനുവരി 5: 100760 (രാവിലെ)

ജനുവരി 5: 101080 (ഉച്ചയ്ക്ക്)

ജനുവരി 5: 1,01,360 (വൈകിട്ട്)

ജനുവരി 6: 101800

ജനുവരി 7: 1,02,280 (രാവിലെ)

ജനുവരി 7: 101400 (വൈകിട്ട്)

ജനുവരി 8: 1,01,200

ജനുവരി 9: 1,01,720 (രാവിലെ)

ജനുവരി 9: 1,02,160 (വൈകിട്ട്)

ജനുവരി 10: 1,03,000

ജനുവരി 11: 103000

ജനുവരി 12: 104240

ജനുവരി 13: 104520

ജനുവരി 14: 105320 (രാവിലെ)

ജനുവരി 14: 1,05,600 (വൈകിട്ട്)

ജനുവരി 15: 1,05,000 ( രാവിലെ)

ജനുവരി 15: 1,05,320 (വൈകിട്ട്)

ജനുവരി 16: 1,05,160

ജനുവരി 17: 1,05,440

ജനുവരി 18: 105440

ജനുവരി 19: 106840 (രാവിലെ)

ജനുവരി 19: 1,07,240 (വൈകിട്ട്)

ജനുവരി 20: 1,08,000 (രാവിലെ)

ജനുവരി 20: 108800 (ഉച്ചയ്ക്ക്)

ജനുവരി 20: 110400 (ഉച്ച കഴിഞ്ഞ്)

ജനുവരി 20: 109840 (വൈകിട്ട്)

ജനുവരി 21: 113520 (രാവിലെ)

ജനുവരി 21: 1,15,320 (ഉച്ചയ്ക്ക്)

ജനുവരി 21: 1,14,840 (വൈകിട്ട്)

ജനുവരി 22: 113160

ജനുവരി 23: 1,17,120 (രാവിലെ)

ജനുവരി 23: 1,15,240 (ഉച്ചയ്ക്ക്)