AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ആശ്വാസനിരക്കിൽ സ്വർണം, മാറ്റമില്ലാതെ വില; ഇന്ന് പവന് എത്ര?

Kerala Gold Rate Today: യുദ്ധം അവസാനിക്കുന്നതിനാൽ, ക്രൂഡ് ഓയിൽ വിലയും ഡോളർ സൂചികയും താഴ്ന്നു. ഇത് അവസരമാക്കിയതാണ് സ്വർണവില തിങ്കളാഴ്ച കൂടിയത്. എന്നാൽ, രണ്ടാം ദിവസമായ ഇന്നലെ വില ഇടിയുകയായിരുന്നു. യു.എസ് ഫെഡറൽ ബാങ്കിന്റെ പണനയ പ്രഖ്യാപനം ഉണ്ടാകും എന്ന സൂചനയാണ് വില ഇടിയാൻ കാരണം.

Kerala Gold Rate: ആശ്വാസനിരക്കിൽ സ്വർണം, മാറ്റമില്ലാതെ വില; ഇന്ന് പവന് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Jimmy Cheng/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 18 Jun 2026 | 09:33 AM

സംസ്ഥാനത്ത് മാറ്റമില്ലതെ സ്വർണവില. ഇന്ന് പവന് 1,10,800 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,850 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനമാണ് സ്വർണത്തിന് ഈടാക്കുന്ന ജിഎസ്ടി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 274.90 രൂപയും കിലോയ്ക്ക് 2,74,900 രൂപയുമാണ് നൽകേണ്ടത്.

യുദ്ധം തീർന്നിട്ടും വില ഇടിഞ്ഞത് എന്തുകൊണ്ട്?

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് സമാധാന ചർച്ചകൾ ഫലം കണ്ടിരിക്കുകയാണ്. സംഘർഷം അവസാനിച്ചതിനാൽ സ്വർണവില കുതിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവില ഇടിയുകയാണ് ചെയ്തത്. ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിൽ ഒപ്പിടുമെന്ന വാർത്തയ്ക്ക് പിന്നാലെ വില കുതിച്ചിരുന്നു.

ജൂൺ 15ന് 111120 രൂപയായിരുന്നു വില. യുദ്ധം അവസാനിക്കുന്നതിനാൽ, ക്രൂഡ് ഓയിൽ വിലയും ഡോളർ സൂചികയും താഴ്ന്നു. ഇത് അവസരമാക്കിയതാണ് സ്വർണവില തിങ്കളാഴ്ച കൂടിയത്. എന്നാൽ, രണ്ടാം ദിവസമായ ഇന്നലെ വില ഇടിയുകയായിരുന്നു. യു.എസ് ഫെഡറൽ ബാങ്കിന്റെ പണനയ പ്രഖ്യാപനം ഉണ്ടാകും എന്ന സൂചനയാണ് വില ഇടിയാൻ കാരണം. സ്വർണവില കുറഞ്ഞത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയത്. വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ ആശ്വാസമായി.

ക്രൂഡ് ഓയിൽ വിലയും പലിശ നിരക്കും

ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യുഎസ് പ്രസിഡന്റ് ട്രംപും ബുധനാഴ്ച സമാധാന ഡീലിൽ ഡിജിറ്റലായി ഒപ്പുവച്ചെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ ഹോർമുസ് കടലിടുക്ക് തുറക്കുകയും ഇറാനിയൻ എണ്ണക്കപ്പലുകൾ പുറത്തെത്തുകയും ചെയ്തു. ഡീലിന് പിന്നാലെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.45% ഇടിഞ്ഞ് 78.40 ഡോളറിലെത്തി. യുഎസ് ക്രൂഡ് വില ബാരലിന് 1.54% താഴ്ന്ന് 75.61 ഡോളറിലെത്തി.

ഫെഡറൽ റിസർവിന്റെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തില്ലെന്ന തീരുമാനമാണ് ചെയർമാൻ കെവിൻ വാർഷ് എടുത്തത്. 3.5-3.75% നിരക്കിൽ പലിശ തുടരുന്നതാണ്. അതേസമയം, ഇനി പലിശനിരക്ക് എത്രതവണ കുറയ്ക്കുമെന്ന് വ്യക്തമാക്കുന്ന ഡോട്ട് പ്ലോട്ട് പുറത്ത് വിട്ടിട്ടില്ല. പണപ്പെരുപ്പം കണക്കിലെടുത്ത് 2026ൽ ഒരുതവണ പലിശനിരക്ക് കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ.

ALSO READ: സ്വര്‍ണം വാങ്ങാന്‍ വേഗം വിട്ടോളൂ, താഴോട്ടിറങ്ങി; ഇന്നത്തെ സ്വര്‍ണവില

സ്വർണവില ഇതുവരെ

ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

ജൂൺ 1,2,3 തീയതികളിൽ പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. നാലാം തീയതി 114480 രൂപയായി വില വീണ്ടും കുറഞ്ഞു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയും എട്ടാം തീയതി 1,11,240 രൂപയുമാണ് രേഖപ്പെടുത്തിയത്. ജൂൺ പത്താം തീയതി രാവിലെ 109160 രൂപയായിരുന്നു വില. വൈകുന്നേരത്തോടെ വില 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി.

ജൂൺ പതിനൊന്നിന് പവൻ വില 1,06,800 രൂപയായി.  തുടർന്നുള്ള ദിവസങ്ങളിൽ 108960, 109320, 1,11,120 രൂപ എന്നിങ്ങനെ വില കുതിച്ചു. ജൂൺ 16ന് 111000 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം വില ഇടിഞ്ഞ് 1,10,800 രൂപയിലുമെത്തി.

English Summary:

Kerala Gold Rate Today, the price of one pavan is Rs 1,10,800. The price per gram is Rs 13,850. Even though the market price is this, the price will rise again when GST, processing fee and hallmarking charges are added.

Follow Us