Kerala Gold Rate: സ്വര്‍ണമൊക്കെ പോയി! വില കേട്ട് ഞെട്ടരുത്, അത്രയ്ക്കും ഉയരത്തിലാണ്
Gold Price For October 13 Monday in Kerala: ചൈന യുഎസ് വ്യാപാര തര്‍ക്കമാണ് നിലവില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതിന് വഴിവെച്ചിരിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയില്‍ ദീപാവലി സീസണില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും വിലയ്ക്ക് ആക്കംക്കൂട്ടുന്നു.

പ്രതീകാത്മക ചിത്രം
കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ചുനാളുകളായി വലിയ കുതിപ്പാണ് വിലയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ശനിയാഴ്ച സ്വര്‍ണവില പുറത്തുവന്നപ്പോഴും വരാന്‍ പോകുന്ന ആഴ്ച എങ്ങനെയായിരിക്കുമെന്ന സൂചന നല്‍കിയിരുന്നു. 4,000 ഡോളറിന് മുകളിലേക്കാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി.
ചൈന യുഎസ് വ്യാപാര തര്‍ക്കമാണ് നിലവില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതിന് വഴിവെച്ചിരിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയില്‍ ദീപാവലി സീസണില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും വിലയ്ക്ക് ആക്കംക്കൂട്ടുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,960 രൂപയാണ് വില. ഒരു ഗ്രാം ലഭിക്കണമെങ്കില്‍ 11,495 രൂപയും നല്‍കണം. ഒക്ടോബര്‍ 11ന് ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 11,465 രൂപയും ഒരു പവന് 91,720 രൂപയുമായിരുന്നു വില. എന്നാല്‍ ഇന്ന് 240 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. 30 രൂപ ഗ്രാമിനും വര്‍ധിച്ചു.
വില എന്തുകൊണ്ട് വര്‍ധിക്കുന്നു?
വിലക്കയറ്റം, സാമ്പത്തിക അനിശ്ചിതത്വം, ഡോളറിന്റെ മൂല്യത്തകര്‍ച്ച, രാജ്യാന്തര രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി, അല്ലെങ്കില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് കൂടുതലാളുകളെത്തുന്നു. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനൊപ്പം വിലയും വര്‍ധിപ്പിക്കും.
ഓഹരികള്‍, ബോണ്ടുകള്‍, സ്വര്‍ണ ഇടിഎഫുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നവര്‍ ഇന്ന് ധാരാളമാണ്. ഭൗതിക സ്വര്‍ണം വാങ്ങിക്കുന്നതിന് പകരം ഡിജിറ്റല്‍ സ്വര്‍ണത്തിലേക്കും കൂടുതലാളുകള്‍ എത്തുന്നു. യുഎസില്‍ പണപ്പെരുപ്പം നിലവില്‍ ഫെഡറല്‍ റിസര്‍വിന്റെ 2 ശതമാനം എന്ന ലക്ഷ്യത്തിനും മുകളിലാണ്. ഇതും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇരട്ടിയാക്കുന്നതിന് വഴിവെക്കുന്നുണ്ട്.