AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വര്‍ണവില ഉടന്‍ 2 ലക്ഷത്തിലെത്തും; കാരണങ്ങള്‍ പലത്‌

Gold Price Prediction: നാലായിരം രൂപയ്ക്ക് മുകളില്‍ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. മൂന്ന് മാസത്തിനിടെ 12,600 രൂപയും വര്‍ധിച്ചു. സ്വര്‍ണവില കുറഞ്ഞ നിരക്കിലേക്ക് തിരികയെത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Gold Rate: സ്വര്‍ണവില ഉടന്‍ 2 ലക്ഷത്തിലെത്തും; കാരണങ്ങള്‍ പലത്‌
പ്രതീകാത്മക ചിത്രം Image Credit source: Amir Mukhtar/Moment/Getty Images
shiji-mk
Shiji M K | Published: 24 Sep 2025 17:09 PM

സ്വര്‍ണമെന്നത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഒരുഭാഗമാണ്. വിശേഷ ദിവസങ്ങളിലും വിവാഹങ്ങളിലുമെല്ലാം സ്വര്‍ണം സമ്മാനമായി നല്‍കി അവര്‍ ആഘോഷമാക്കുന്നു. ആഭരണമെന്നതില്‍ ഉപരി സ്വര്‍ണം എപ്പോഴും പാരമ്പര്യത്തിന്റെ, വിശ്വാസത്തിന്റെയെല്ലാം പ്രതീകമാണ്. എന്നാല്‍ ആ സ്വര്‍ണം ഉയരങ്ങളിലേക്ക് ചേക്കേറുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ നമുക്ക് സാധിക്കുന്നുള്ളൂ.

നാലായിരം രൂപയ്ക്ക് മുകളില്‍ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. മൂന്ന് മാസത്തിനിടെ 12,600 രൂപയും വര്‍ധിച്ചു. സ്വര്‍ണവില കുറഞ്ഞ നിരക്കിലേക്ക് തിരികയെത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

എന്തുകൊണ്ട് വില വര്‍ധിക്കുന്നു?

സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണങ്ങള്‍ പലതാണ്. കൊവിഡ്, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, യുഎസിന്റെ തീരുവ, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. കൊവിഡിന് മുമ്പ് കേരളത്തില്‍ 30,000 രൂപയ്ക്ക് താഴെയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ അതിന് ശേഷം വില ഉയരങ്ങളിലേക്ക് കുതിച്ചു.

സാമ്പത്തിക അനിശ്ചിതത്വം, ഓഹരി വിപണിയിലെ ഇടിവ്, ഡോളറിനെതിരെയുള്ള രൂപയുടെ നഷ്ടം എന്നിവയും വില വര്‍ധനവിന് ആക്കംക്കൂട്ടി. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി ആളുകള്‍ പരിഗണിക്കാന്‍ തുടങ്ങിയതും വിലയെ സ്വാധീനിച്ചു. ഓഹരി വിപണിയിലെ നഷ്ടം സ്വാഭാവികമായും ആളുകളെ സ്വര്‍ണത്തിലേക്ക് എത്തിക്കുന്നു.

വില പിടിച്ചാല്‍ കിട്ടില്ല

സ്വര്‍ണവിലയില്‍ കാര്യമായ ഇടിവിനുള്ള സാധ്യത പ്രവചിക്കപ്പെടുന്നില്ല. വില ഇനിയും ഉയരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസ് സമ്പദ്‌വ്യവസ്ഥ രണ്ട് വര്‍ഷത്തിനുള്ളില്‍ മന്ദഗതിയിലാകുകയോ സ്റ്റാഗ്ഫ്‌ളേഷന്‍ (സാമ്പത്തിക മാന്ദ്യം, ഉയര്‍ന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ ഒരേസമയം ഒന്നിച്ചുവരുന്ന സാമ്പത്തികാവസ്ഥ) സംഭവിക്കുകയോ ചെയ്താല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് വീണ്ടുമെത്തും. ഇത് വില വീണ്ടും ഉയരുന്നതിന് വഴിവെക്കും.

Also Read: Gold: ഉത്സവ സീസണിൽ സ്വർണം വാങ്ങുന്നുണ്ടോ? ശരിയായ രീതി ഇത്

സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളര്‍ വരെയെത്തുമെന്നാണ് നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ സാക്‌സ് പ്രവചിക്കുന്നത്. ഈ വര്‍ഷം ഡിസംബറോടെ 3,700ല്‍ സ്ഥിരത പുലര്‍ത്തുമെന്നും 2026 ന്റെ പകുതിയില്‍ 4,000 ത്തിനും 4,500 നും ഇടയില്‍ എത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2026ന്റെ അവസാനം 5,000 ഡോളറില്‍ സ്വര്‍ണമെത്തുമെന്നുമാണ് പ്രവചനം.

സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറാകുമ്പോള്‍ ഇന്ത്യയില്‍ 10 ഗ്രാമിന് 118000-120000 രൂപ വരെയാകും. പിന്നീട് 5,000 ത്തിലുമെത്തിയാല്‍ ഏകദേശം 1,70,000 രൂപ വരെയായിരിക്കും ഇന്ത്യയിലെ സ്വര്‍ണവിലയെന്ന് ആനന്ദ് രതി ഷെയര്‍ ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ എവിപി മനീഷ് ശര്‍മ പറയുന്നു. പണികൂലി ഉള്‍പ്പെടെ ഈ സാഹചര്യത്തില്‍ രണ്ട് ലക്ഷം രൂപയോളം സ്വര്‍ണത്തിനായി ചെലവാക്കേണ്ടി വരും.

(അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)